1996… ബംഗളൂര് സുവിദ്യ കോളേജിൽ
ഫിലോസഫി പഠിക്കുന്ന കാലം.
ക്ലാസുകളെല്ലാം ഇംഗ്ലീഷിൽ.
എല്ലാവരും നന്നായ് പഠിക്കാനും
പരീക്ഷയ്ക്ക് ജയിക്കാനും വേണ്ടി
കോളേജിൽ ഒരു നിയമമുണ്ട്;
ഒരു വർഷം മൂന്നു വിഷയത്തിന്
മാത്രമേ തോൽക്കാവൂ.
നാലാമതൊരു വിഷയത്തിനു തോറ്റാൽ
ആ വർഷം റിപ്പീറ്റ് ചെയ്യണം.
സാധാരണ രീതിയിൽ
നാല് വിഷയത്തിന് തോറ്റാൽ
വീട്ടിൽ പറഞ്ഞുവിടുകയാണ് പതിവ്.
ഒരു വർഷം, 20 ൽ അധികം
വിഷയങ്ങളുമുണ്ട്.
എന്തായാലും ആദ്യ സെമസ്റ്ററിൽ തന്നെ
ഞാൻ മൂന്നു വിഷയത്തിന് തോറ്റു !
അതോടെ,
പൗരോഹിത്യത്തെക്കുറിച്ചുള്ള സ്വപ്നങ്ങളെല്ലാം അസ്തമിച്ചു.
പെട്ടിയും കിടക്കയുമെല്ലാം ഒതുക്കി,
ദൈവവിളി ഉപേക്ഷിച്ച് വീട്ടിൽ പോകാൻ തീരുമാനിച്ചു.
ആദ്ധ്യാത്മിക ഗുരുവായ
എം.എസ്.എഫ്.എസ് സഭാംഗം ഒ.വി.സക്കറിയാസ് അച്ചനെ കണ്ട്
യാത്ര പറയാൻ ചെന്നു.
”അച്ചാ, ഞാൻ വീട്ടിൽ പോകുകയാണ്.”
” എന്തു പറ്റി? ”
” അച്ചന്മാർ അത്ര ശരിയല്ല,
അതുകൊണ്ട് എനിക്ക് അച്ചനാകേണ്ട ”
”നിനക്കെന്തോ വിഷമമുണ്ട്.
നുണ പറയാതെ ഉള്ള കാര്യം പറയൂ.
എല്ലാത്തിനും പരിഹാരമുണ്ട്.”
സംഭവിച്ചതെല്ലാം ഞാൻ
അച്ചനോട് പറഞ്ഞു.
അച്ചൻ ചോദിച്ചു:
”നീ അതിന് മൂന്ന് വിഷയത്തിനല്ലെ തോറ്റിട്ടുള്ളൂ?
നാലാമതൊരു വിഷയത്തിന് തോറ്റാലല്ലെ വീട്ടിൽ പറഞ്ഞു വിടൂ?”
” അച്ചാ,
ഫസ്റ്റ് സെമസ്റ്ററിൽ തന്നെ
മൂന്നു വിഷയത്തിന് തോറ്റ ഞാൻ,
അടുത്ത സെമസ്റ്ററിൽ
ഒരു വിഷയത്തിനും കൂടി
തോൽക്കില്ലെന്ന് എന്താണുറപ്പ്?
പരീക്ഷയ്ക്ക് തോറ്റതിൻ്റെ പേരിൽ
വീട്ടിൽ പറഞ്ഞു വിടുന്നതിനേക്കാൾ
നല്ലത്, സ്വന്തം ഇഷ്ടപ്രകാരം തിരിച്ചു പോകുന്നതല്ലെ?”
അല്പനേരത്തെ മൗനത്തിനു ശേഷം
അച്ചൻ ചോദിച്ചു:
”നിൻ്റേത് ലാസലെറ്റ് മാതാവിൻ്റെ സഭയല്ലെ?
ദിവസം, എത്ര ജപമാല ചൊല്ലി പ്രാർത്ഥിക്കാറുണ്ട്?”
എന്നോട് ഇതുവരെ ആരും
അങ്ങനെ ചോദിച്ചിട്ടില്ല.
വലിയ വിഷമത്തോടെ
ഞാൻ പറഞ്ഞു:
“സമൂഹമൊന്നായി ചൊല്ലുന്ന
ഒരു ജപമാല, അതു മാത്രം”
അച്ചൻ എൻ്റെ മുഖത്തേക്ക്
സൂക്ഷിച്ചു നോക്കി:
” മകനേ…
ഒന്നോർക്കുക,
നീ എത്ര സമയമിരുന്ന് പഠിച്ചാലും
അതോടൊപ്പം
പ്രാർത്ഥനയില്ലെങ്കിൽ ഉപകാരമില്ല.
അതുകൊണ്ട്,
ഇന്നു മുതൽ കഴിയുന്നത്ര
ജപമാല ചൊല്ലി പ്രാർത്ഥിക്കൂ….
ആ അമ്മയുടെ മാധ്യസ്ഥമുണ്ടെങ്കിൽ
ഏത് പരീക്ഷകളേയും
അതിജീവിക്കാൻ കഴിയും… ”
അച്ചൻ്റെ വാക്കുകളിൽ എനിക്ക്
വിശ്വാസം വന്നില്ല.
എങ്കിലും അച്ചൻ പറഞ്ഞതല്ലേ
എന്നു കരുതി
അന്നുമുതൽ ഒന്നിലധികം
ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ തുടങ്ങി.
കണ്ണീരോടു കൂടി പ്രാർത്ഥിച്ച ദിനങ്ങൾ….
15 ജപമാല വരെ ചില ദിവസങ്ങളിൽ പ്രാർത്ഥിച്ചിട്ടുണ്ട്.
മാത്രമല്ല ഓരോ പരീക്ഷയ്ക്ക്
പോകുമ്പോഴും ഞാനിങ്ങനെ പ്രാർത്ഥിക്കുമായിരുന്നു:
”അമ്മേ…..
എൻ്റെ കൂടെ വരണം…
ചാരെ നിൽക്കണം…
കരം പിടിക്കണം….”
അദ്ഭുതമെന്നു പറയട്ടെ,
തുടർന്നങ്ങോട്ട് ഒരു ക്ലാസ് ടെസ്റ്റിനു പോലും ഞാൻ തോറ്റിട്ടില്ല!
തോൽക്കാൻ പരിശുദ്ധ അമ്മ
എന്നെ അനുവദിച്ചിട്ടില്ല!
കുറേയധികം അധ്വാനിച്ചിട്ടും
ഫലം കാണാത്തവർ,
പഠിച്ചിട്ടും വിജയിക്കാത്തവർ….
ക്രിസ്തുവിൻ്റെ വചനം കൂടി
ഒന്നോർക്കണേ:
“സീസറിനുള്ളത് സീസറിനും
ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിന് ”
(ലൂക്കാ 20 : 25).
ദൈവത്തിന് കൊടുക്കുന്ന….
ദൈവത്തോടൊപ്പം ആയിരിക്കുന്ന….
ഓരോ നിമിഷത്തിനും
വലിയ വിലയുണ്ടെന്ന്
മറക്കരുത്.
ജപമാല രാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ
അമ്മയുടെ കരം പിടിച്ചാൽ
കടക്കാൻ കഴിയാത്ത കടമ്പകളില്ലെന്ന്
ഉറപ്പിച്ചു പറയാൻ എനിക്കാകും.
ജപമാല രാജ്ഞിയുടെ
തിരുനാൾ മംഗളങ്ങൾ!
ഫാദർ ജെൻസൺ ലാസലെറ്റ്
ഒക്ടോബർ 7-2020.
കണ്ണീർവീണ ജപമണികൾ
1996.
ബംഗളൂര് സുവിദ്യ കോളേജിൽ
ഫിലോസഫി പഠിക്കുന്ന കാലം.
ക്ലാസുകളെല്ലാം ഇംഗ്ലീഷിൽ.
എല്ലാവരും നന്നായ് പഠിക്കാനും
പരീക്ഷയ്ക്ക് ജയിക്കാനും വേണ്ടി
കോളേജിൽ ഒരു നിയമമുണ്ട്;
ഒരു വർഷം മൂന്നു വിഷയത്തിന്
മാത്രമേ തോൽക്കാവൂ.
നാലാമതൊരു വിഷയത്തിനു തോറ്റാൽ
ആ വർഷം റിപ്പീറ്റ് ചെയ്യണം.
സാധാരണ രീതിയിൽ
നാല് വിഷയത്തിന് തോറ്റാൽ
വീട്ടിൽ പറഞ്ഞുവിടുകയാണ് പതിവ്.
ഒരു വർഷം, 20 ൽ അധികം
വിഷയങ്ങളുമുണ്ട്.
എന്തായാലും ആദ്യ സെമസ്റ്ററിൽ തന്നെ
ഞാൻ മൂന്നു വിഷയത്തിന് തോറ്റു !
അതോടെ,
പൗരോഹിത്യത്തെക്കുറിച്ചുള്ള സ്വപ്നങ്ങളെല്ലാം അസ്തമിച്ചു.
പെട്ടിയും കിടക്കയുമെല്ലാം ഒതുക്കി,
ദൈവവിളി ഉപേക്ഷിച്ച് വീട്ടിൽ പോകാൻ തീരുമാനിച്ചു.
ആദ്ധ്യാത്മിക ഗുരുവായ
എം.എസ്.എഫ്.എസ് സഭാംഗം ഒ.വി.സക്കറിയാസ് അച്ചനെ കണ്ട്
യാത്ര പറയാൻ ചെന്നു.
”അച്ചാ, ഞാൻ വീട്ടിൽ പോകുകയാണ്.”
” എന്തു പറ്റി? ”
” അച്ചന്മാർ അത്ര ശരിയല്ല,
അതുകൊണ്ട് എനിക്ക് അച്ചനാകേണ്ട ”
”നിനക്കെന്തോ വിഷമമുണ്ട്.
നുണ പറയാതെ ഉള്ള കാര്യം പറയൂ.
എല്ലാത്തിനും പരിഹാരമുണ്ട്.”
സംഭവിച്ചതെല്ലാം ഞാൻ
അച്ചനോട് പറഞ്ഞു.
അച്ചൻ ചോദിച്ചു:
”നീ അതിന് മൂന്ന് വിഷയത്തിനല്ലെ തോറ്റിട്ടുള്ളൂ?
നാലാമതൊരു വിഷയത്തിന് തോറ്റാലല്ലെ വീട്ടിൽ പറഞ്ഞു വിടൂ?”
” അച്ചാ,
ഫസ്റ്റ് സെമസ്റ്ററിൽ തന്നെ
മൂന്നു വിഷയത്തിന് തോറ്റ ഞാൻ,
അടുത്ത സെമസ്റ്ററിൽ
ഒരു വിഷയത്തിനും കൂടി
തോൽക്കില്ലെന്ന് എന്താണുറപ്പ്?
പരീക്ഷയ്ക്ക് തോറ്റതിൻ്റെ പേരിൽ
വീട്ടിൽ പറഞ്ഞു വിടുന്നതിനേക്കാൾ
നല്ലത്, സ്വന്തം ഇഷ്ടപ്രകാരം തിരിച്ചു പോകുന്നതല്ലെ?”
അല്പനേരത്തെ മൗനത്തിനു ശേഷം
അച്ചൻ ചോദിച്ചു:
”നിൻ്റേത് ലാസലെറ്റ് മാതാവിൻ്റെ സഭയല്ലെ?
ദിവസം, എത്ര ജപമാല ചൊല്ലി പ്രാർത്ഥിക്കാറുണ്ട്?”
എന്നോട് ഇതുവരെ ആരും
അങ്ങനെ ചോദിച്ചിട്ടില്ല.
വലിയ വിഷമത്തോടെ
ഞാൻ പറഞ്ഞു:
“സമൂഹമൊന്നായി ചൊല്ലുന്ന
ഒരു ജപമാല, അതു മാത്രം”
അച്ചൻ എൻ്റെ മുഖത്തേക്ക്
സൂക്ഷിച്ചു നോക്കി:
” മകനേ…
ഒന്നോർക്കുക,
നീ എത്ര സമയമിരുന്ന് പഠിച്ചാലും
അതോടൊപ്പം
പ്രാർത്ഥനയില്ലെങ്കിൽ ഉപകാരമില്ല.
അതുകൊണ്ട്,
ഇന്നു മുതൽ കഴിയുന്നത്ര
ജപമാല ചൊല്ലി പ്രാർത്ഥിക്കൂ….
ആ അമ്മയുടെ മാധ്യസ്ഥമുണ്ടെങ്കിൽ
ഏത് പരീക്ഷകളേയും
അതിജീവിക്കാൻ കഴിയും… ”
അച്ചൻ്റെ വാക്കുകളിൽ എനിക്ക്
വിശ്വാസം വന്നില്ല.
എങ്കിലും അച്ചൻ പറഞ്ഞതല്ലേ
എന്നു കരുതി
അന്നുമുതൽ ഒന്നിലധികം
ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ തുടങ്ങി.
കണ്ണീരോടു കൂടി പ്രാർത്ഥിച്ച ദിനങ്ങൾ….
15 ജപമാല വരെ ചില ദിവസങ്ങളിൽ പ്രാർത്ഥിച്ചിട്ടുണ്ട്.
മാത്രമല്ല ഓരോ പരീക്ഷയ്ക്ക്
പോകുമ്പോഴും ഞാനിങ്ങനെ പ്രാർത്ഥിക്കുമായിരുന്നു:
”അമ്മേ…..
എൻ്റെ കൂടെ വരണം…
ചാരെ നിൽക്കണം…
കരം പിടിക്കണം….”
അദ്ഭുതമെന്നു പറയട്ടെ,
തുടർന്നങ്ങോട്ട് ഒരു ക്ലാസ് ടെസ്റ്റിനു പോലും ഞാൻ തോറ്റിട്ടില്ല!
തോൽക്കാൻ പരിശുദ്ധ അമ്മ
എന്നെ അനുവദിച്ചിട്ടില്ല!
കുറേയധികം അധ്വാനിച്ചിട്ടും
ഫലം കാണാത്തവർ,
പഠിച്ചിട്ടും വിജയിക്കാത്തവർ….
ക്രിസ്തുവിൻ്റെ വചനം കൂടി
ഒന്നോർക്കണേ:
“സീസറിനുള്ളത് സീസറിനും
ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിന് ”
(ലൂക്കാ 20 : 25).
ദൈവത്തിന് കൊടുക്കുന്ന….
ദൈവത്തോടൊപ്പം ആയിരിക്കുന്ന….
ഓരോ നിമിഷത്തിനും
വലിയ വിലയുണ്ടെന്ന്
മറക്കരുത്.
ജപമാല രാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ
അമ്മയുടെ കരം പിടിച്ചാൽ
കടക്കാൻ കഴിയാത്ത കടമ്പകളില്ലെന്ന്
ഉറപ്പിച്ചു പറയാൻ എനിക്കാകും.
ജപമാല രാജ്ഞിയുടെ
തിരുനാൾ മംഗളങ്ങൾ!