മാനന്തവാടി രൂപതയുടെ നിലമ്പൂര്‍ മണിമൂളി പ്രവിശ്യയില്‍ ഭൂദാനത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവന് നഷ്ടമായ കുഞ്ഞുങ്ങളുടെ മൃതസംസ്കാരശുശ്രൂഷ നാടിന്റെ കണ്ണീരായി മാറി. വീട്ടുകാരുടെയും നാട്ടുകാരുടെയും പൊന്നോമനകളായിരുന്ന രണ്ട് കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരത്തിന് മുമ്പില്‍ ശുശ്രൂഷയില്‍ പങ്കെടുത്തവരെല്ലാം ദുഖാശ്രു പൊഴിച്ചു. നിലമ്പൂര്‍ -മണിമൂളി റീജിയന്റെ സിഞ്ചലൂസ് ഫാ. ജോസ് മേച്ചേരില്‍ സംസ്കാര ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ഫാ. ബാബു പാറയില്‍ സന്ദേശം നല്കി. നിലമ്പൂര്‍ പ്രദേശം അഭിമുഖീകരിച്ച ചരിത്രത്തിലെ തന്നെ വലിയ കെടുതികള്‍ക്കാണ് അടുത്ത നാളുകള്‍ സാക്ഷ്യം വഹിച്ചത്.