പുൽപ്പള്ളി: മുള്ളൻകൊല്ലി,പുൽപ്പള്ളി,പൂതാടി എന്നീ മൂന്ന് പഞ്ചായത്തുകളും നേരിടുന്ന വരൾച്ചാ സാധ്യത പരിഹരിക്കുന്നതിനായി ദീർഘവീക്ഷണത്തോട്കൂടി ജനങ്ങളുടെ ആശങ്കകളകറ്റി കടമാൻതോട് ചെറുകിട ജലസേചന പദ്ധതി സാക്ഷാത്കരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് പുൽപ്പള്ളി മേഖലാ പ്രതിനിധിയോഗത്തിൽ അവതരിപ്പിക്കപ്പെട്ട പ്രമേയം ഐക്യകണ്ഠേന ആവശ്യപെട്ടു. രൂക്ഷമാകുന്ന വന്യമൃഗ ശല്യത്തിനെതിരെ ജനകീയ കൂട്ടായ്മ രൂപപ്പെടുത്താനും യോഗം തീരുമാനിച്ചു. മുള്ളൻകൊല്ലി സെന്റ് മേരീസ് പാരീഷ് ഹാളിൽ ചേർന്ന മേഖലാ പ്രതിനിധി സമ്മേളനം ഫൊറോന വികാരി ഫാ. ചാണ്ടി പുനക്കാട്ട് ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡണ്ട് ശ്രീ. കെ.പി സാജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രൂപതാ ഡയറക്ടർ ഫാ. ആന്റോ മമ്പള്ളിൽ മുഖ്യ പ്രഭാഷണം നടത്തി. മേഖലാ ഡയറക്ടർ ഫാ.ജെയ്സ് പൂതക്കുഴി, ശ്രീ. വർക്കി നിരപ്പേൽ, ശ്രീ. സ്റ്റീഫൻ പുകുടിയിൽ, ശ്രീ. തോമസ് പാഴൂക്കാല, ശ്രീ. ഷിനു കച്ചിറയിൽ, ശ്രീമതി. ബീന കരിമാങ്കുന്നേൽ, ശ്രീ. ജോർജ്കുട്ടി വിലങ്ങപ്പാറ, ശ്രീ. ജോസ് കുറുമ്പാലക്കാട്ട് എന്നിവർ പ്രസംഗിച്ചു. മുള്ളൻകൊല്ലി ഫൊറോനയിലെ പന്ത്രണ്ട് ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ സംബന്ധിച്ചു.