കൊറോണക്കാലത്ത് പള്ളിയില്‍ പോയില്ലെങ്കിലും സാരമില്ല എന്ന് കരുതുന്ന യുവജനങ്ങളോട് സംവദിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ യൗവ്വനം യേശുവിന് എന്ന ഫെയ്സ്ബുക്ക് പേജാണ് അപ്പ്ലോഡ് ചെയ്തിരിക്കുന്നത്. തന്‍റെ സുഹൃത്തുക്കള്‍ക്കിടയിലെ ചര്‍ച്ചാവിഷയത്തെ സൂചിപ്പിച്ചുകൊണ്ട് പെണ്‍കുട്ടി പറയുന്നത് ഇപ്രകാരമാണ്.
ഇപ്പോൾ എന്നെ പോലുള്ള പല യൂത്ത് പിള്ളേരും സ്ഥിരം പറയുന്ന ഡയലോഗ് ആണ്
“ഇനി പള്ളി പോയില്ലേലും സാരമില്ല…
ഞാൻ നേരിട്ട് ദൈവത്തോട് പാപങ്ങൾ ഏറ്റ് പറഞ്ഞാളാം…
പോകാതിരുന്നിട്ട് നമുക്കൊന്നും സംഭവിച്ചില്ലല്ലോ…”
തുടങ്ങി കൂറേ കാര്യങ്ങൾ. ഇതിനെ ഞാൻ ആദ്യം നിസ്സാരമായി കരുതിയെങ്കിലും പിന്നീട് അതിന് പിന്നിലെ വലിയ അപകടം ഞാൻ മനസ്സിലാക്കി.
നിങ്ങൾ അത് അറിയാതെ പോകരുത് ഇവർ അടുത്ത സ്റ്റേജിൽ പറയാൻ പോകുന്നത്, ‘അച്ചന്മാരും കന്യാസ്ത്രീകളും മതബോധന അധ്യാപകരുമെല്ലാം കാര്യം ഉള്ള കാര്യമല്ല. ഉഢായിപ്പാണ്’ എന്നായിരിക്കും.
https://www.facebook.com/watch/?v=616346749262966
നമ്മെ ഈശോയിലേക്ക് അടുപ്പിക്കുകയും അവിടുത്തെ കുറിച്ച് നമ്മോട് പറഞ്ഞു തരികയും പഠിപ്പിക്കുകയും ചെയ്ത അവരെ അവഗണിക്കാനും അവഹേളിക്കാനും ശ്രമിക്കുക മാത്രമല്ല, അനേകർക്ക് ദുർമാത്രകയാവുകയും ചെയ്യും. ഞാനിപ്പോൾ നിങ്ങളോട് സംസാരിക്കുന്ന ഈ Social Media Platform ൽ എത്രയേറെയാളുകളാണ് വൈദീകരെയും സന്യസ്ഥരെയും സഭയെയും കൂദാശകളേയും ഒക്കെ കരിവാരി തേക്കുന്നത്. അതു കഴിഞ്ഞ്, അടുത്ത ഘട്ടത്തിൽ അവർ സഭയും വിശ്വാസത്തെയും അവഗണിക്കാനും എതിർക്കാനും ആരംഭിക്കും. മതം മനുഷ്യനിർമ്മിതമായ ഒരു ആശയമാണെന്നു ദൈവമില്ലെന്നും അവർ സമൂഹത്തെ പറഞ്ഞു പഠിപ്പിക്കും. മനുഷ്യൻറെ ഭയമാണ് ദൈവമെന്ന വ്യക്തിയുടെ അസ്തിത്വം എന്നുപോലും അവർ പറയാൻ ആരംഭിക്കും.
‘മതത്തിന്റെ ആവശ്യമെന്താണ്? പരസ്പരം സ്നേഹിച്ചാൽ പോരെ? മനുഷ്യസ്നേഹം ഉണ്ടായാൽ പോരേ? അതിനാൽ മതത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രസക്തിയെന്താണ്?’ തുടങ്ങി അനേകം ന്യായവാദങ്ങൾ അവർ മുന്നോട്ട് വയ്ക്കും. അവർ അങ്ങനെ സഭയെക്കുറിച്ച് സഭയുടെ വിശ്വാസസംഹിതയെ കുറിച്ചുമുള്ള പഠനങ്ങൾ എതിർക്കുകയും അത് തെറ്റാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യും. അതുവഴി അനേകം നിഷ്കളങ്കരുടെ വിശ്വാസം കൂടെ അവർ തകർത്തുകളയും. അങ്ങനെ ലോകത്തെയൊ ദൈവത്തെയൊ ഭയമില്ലാത്ത ഇവർ ഏതെങ്കിലും പ്രശ്നമോ പ്രതിസന്ധിയോ അലട്ടാൻ ആരംഭിക്കുമ്പോൾ, മനുഷ്യനിൽ ആശ്രയിക്കാൻ ലജ്ജതോന്നി വിഷമം അനുഭവിക്കുന്നതായിരിക്കും നാം കാണുക. ദൈവത്തിൽ വിശ്വാസം ഇല്ലാത്ത ഇവർക്ക് മനുഷ്യനിൽ നിന്നുകൂടി ആശ്രയം ലഭിച്ചില്ലെങ്കിൽ ഈ ജീവിതം നിഷ്ഫലമാണ്, അല്ലെങ്കിൽ വ്യർത്ഥമാണ് എന്നെല്ലാം ചിന്തിച്ച് അവർ ജീവിതം പോലും അവസാനിപ്പിക്കാൻ തുനിയും. ഇതിനെല്ലാം ആരംഭം ആദ്യത്തെ അവഗണനയാണ്. ഇങ്ങനെയുള്ളവരോട് വിശുദ്ധ ഗ്രന്ഥത്തിൽ ഇപ്രകാരമാണ് ദൈവം ചോദിക്കുന്നത്.” എങ്കിലും, അവർക്കു ന്യായീകരണമില്ല. ലോകത്തെ ആരാഞ്ഞ് ഇത്രയുമറിയാൻ കഴിഞ്ഞെങ്കിൽ ഇവരുടെയെല്ലാം ഉടയവനെ കണ്ടെത്താൻ വൈകുന്നത് എന്തുകൊണ്ട്? ( ജ്ഞാനം 13 : 8-9 ) ചരിത്രം പരിശോധിക്കുകയാണെങ്കിൽ നിങ്ങൾക്ക് അറിയാവുന്ന, ലോകത്തെ ഭീതിജനകമായ രീതിയിൽ മാറ്റിമറിച്ച രണ്ട് വ്യക്തിത്വങ്ങളാണ് ഹിറ്റ്ലറും സ്റ്റാലിനും, ഇവർ രണ്ടുപേരും ജീവിതം ആരംഭിക്കുമ്പോൾ അൾത്താരയോടും കൂദാശയോടും ചേർന്നുനിന്നവരായിരുന്നു. എന്നാൽ അവി നിന്ന് മുമ്പേ പറഞ്ഞ സ്റ്റേജുകൾ പിന്നിട്ടു അവസാനം ലോകത്തിൻറെ പേടിസ്വപ്നമായി അവർ രൂപാന്തരപ്പെട്ടു. ഇന്നും അവരെ ഓർക്കുമ്പോൾ ലോകത്തിന് ഭയമാണ്. എന്നാൽ എന്നാൽ വേറെ രണ്ടു പേരുണ്ട്. ഓർക്കുമ്പോൾ ഇന്നും ലോകം സന്തോഷിക്കുകയും, ആദരിക്കുകയും, അഭിമാനിക്കുകയും ചെയ്യുന്നു രണ്ടു വ്യക്തിത്വങ്ങൾ, വിശുദ്ധ മദർ തതെരേസയും വിശുദ്ധ പാദ്രെ പിയോയും. തന്റെ ശുശ്രൂഷയുടെ ശക്തിസ്രോതസ് എന്താണെന്നുള്ള ഒരു മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ‘ ദിവസം രാവിലെ നടത്തുന്ന ദിവ്യകാരുണ്യ ആരാധനയും വിശുദ്ധ ബലിയും ‘ ആണെന്നായിരുന്നു മറുപടി. ചേരികളിലും തെരുവുകളിലും കിടക്കുന്ന പാവങ്ങളെയും അനാഥരെയും രോഗികളെയുമൊക്കെ സ്വീകരിച്ച്, അവരെ വൃത്തിയാക്കി. ഭക്ഷണവും മരുന്നും നൽകി അവരെ സംരക്ഷിക്കാനുള്ള ശക്തി അവർക്ക് അവിടെനിന്ന് തന്നെയാണ് ലഭിച്ചത്. ഇന്നും വിശുദ്ധയുടെ സന്യാസസഭയിൽ ഈ ചൈതന്യം ഉൾക്കൊണ്ട് അവർ എന്നും രാവിലെ വിശുദ്ധ ബലിയും ആരാധനയും പ്രാർത്ഥനകളും നടത്തിയശേഷമാണ് ശുശ്രൂഷ ആരംഭിക്കുന്നത്. വിശുദ്ധ പാദ്രെ പിയോയുടെ ജീവിതത്തിൽ, ശത്രുക്കളുടെ അസൂയയും അപവാദ പ്രചരണം മൂലം അദ്ദേഹത്തിന് അനേക നാളുകൾ കുമ്പസാരിപ്പിക്കാനോ വി. കുർബാന അർപ്പിക്കാനോ അനുവാദമുണ്ടായിരുന്നില്ല. കാരണം അദ്ദേഹത്തിന്റെ ബലികളും കുമ്പസാരങ്ങളും വഴി അനേകം അനുഗ്രഹങ്ങളും മാനാസാന്തരങ്ങളുമാണ് ലോകത്തിൽ നടന്നുകൊണ്ടിരുന്നത്. ഒരോ ക്രിസ്തീയ ജീവിതത്തിൻറെയും കേന്ദ്രമാണ് ബലിജീവിതം. അതായത് വിശുദ്ധ കുർബാനയും കുമ്പസാരവും അതുപോലെ മറ്റ് എല്ലാ കൂദാശകളും സ്വീകരിച്ച് പരികർമ്മം ചെയ്യുന്ന ജീവിതം… നമ്മുടെ എല്ലാ പാപങ്ങൾക്കും വേണ്ടി കുരിശിൽ ബലിയായി തീർന്ന ഈശോയുടെ സ്നേഹത്തോട് നമുക്ക് Yes പറയാം. ഓരോ പ്രാവശ്യവും ലോകം നമ്മ ഓർക്കുമ്പോൾ ദൈവത്തിന് നന്ദി പറയതക്കവിധം വിശുദ്ധരാകാൻ നമുക്ക് പരിശ്രമിക്കാം.