മരണശേഷം മനുഷ്യശരീരങ്ങള്‍ അഴുകുകയും മണ്ണോട് മണ്ണായിത്തീരുകയും ചെയ്യുന്നതാണ് പ്രകൃതിയില്‍ കണ്ടുവരുന്ന പ്രതിഭാസം. എന്നാല്‍ എല്ലായ്പോഴും അങ്ങനെയല്ല. വിശുദ്ധരായി ജീവിച്ച മനുഷ്യരുടെ ശരീരങ്ങള്‍ അഴുകാതെ കണ്ടെത്തപ്പെടുന്നത് ചിലപ്പോഴെങ്കിലും നാം വായിച്ചിട്ടുണ്ട്. അവരുടെ കാര്യത്തില്‍ സ്വാഭാവികപ്രതിഭാസങ്ങള്‍ മാറിനില്ക്കുകയും അതിസ്വാഭാവികകാര്യങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു.
ചില പ്രത്യേകസന്ദര്‍ഭങ്ങളില്‍ വിശുദ്ധരുടെ ശരീരങ്ങള്‍ അഴുകാറില്ലായെന്ന് കത്തോലിക്കാസഭ അംഗീകരിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും മുന്പ് മരിച്ചടക്കപ്പെട്ട വിശുദ്ധരുടെ ശരീരങ്ങള്‍ ഇപ്രകാരം കണ്ടെത്തപ്പെടുന്നത് തീര്‍ത്തും അത്ഭുതകരം തന്നെയാണ്. വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നതിന് മുന്പ് അവരുടെ ശരീരങ്ങള്‍ കല്ലറകളില്‍ നിന്നെടുത്ത് പരിശോധിക്കാറുണ്ട്. പക്ഷേ, ശരീരം അഴുകുന്നതും അഴുകാത്തതും ഒന്നും വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന് മാനദണ്ഡമാകാറില്ല.
ഇത്തരത്തിലുള്ള ഏഴു പേരുടെ അഴുകാത്ത ശരീരങ്ങളാണ് ചിത്രങ്ങളില്‍ നല്കിയിരിക്കുന്നത്.





