പ്രത്യാശയോടെയുള്ള പ്രാർത്ഥന ഒരിക്കലും പരാജയപ്പെടില്ല എന്നതിന്റെ തെളിവാണ് ഫാ. ടോം ഉഴുന്നാലിന്റെ മോചനം. വിശ്വാസിസമൂഹം മുഴുവന്റെയും പ്രാർത്ഥനയും അധികാരികളുടെ ക്രിയാത്മകമായ ഇടപെടലുമാണ് ഈ മോചനത്തിന് വഴി തെളിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ സീറോ മലബാർ സിനഡിൽ അഭിവന്ദ്യ മേജർ ആർച്ച്ബിഷപ് ആവശ്യപ്പെട്ടതിനനുസരിച്ച് മാനന്തവാടി രൂപതയിലെ എല്ലാ ദേവാലയങ്ങളിലും സന്യസ്ത സമർപ്പിത ഭവനങ്ങളിലും വീടുകളിലും ടോമച്ചന്റെ മോചനത്തിനായുള്ള പ്രാർത്ഥനകൾ നടന്നു വരികയായിരുന്നു. ഈ വർഷത്തെ സിനഡും അച്ചന്റെ മോചനം ത്വരിതപ്പെടുത്താൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
സഫലമായ പ്രാർത്ഥനകളെയും അധികാരികളുടെ ഇടപെടലുകളെയും കുറിച്ച് സന്തോഷം രേഖപ്പെടുത്തുന്നു. ടോമച്ചന്റെ മോചനത്തിനായി പ്രാർത്ഥിക്കുകയും പ്രയത്നിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.