ദേശീയ അന്വേഷണ ഏജൻസി അകാരണമായി അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയേയും മറ്റുള്ളവരെയും നിരുപാദികം വിട്ടയക്കണമെന്നും അദ്ദേഹത്തോട് സർക്കാർ മാപ്പു പറയണമെന്നും ദ്വാരകയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസിൽ കെ.സി.വൈ.എം ആവശ്യപ്പെട്ടു. ആദിവാസി ദളിത് പ്രവവർത്തകൻ ഫാ. സ്റ്റാൻ സ്വാമിക്കിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. കെ.സി.വൈ.എം രൂപത പ്രസിഡന്റ് ബിബിൻ ചെമ്പക്കര അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ കെ.സി.വൈ.എം ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, ഫാ. നോബിൾ തോമസ് പാറയ്ക്കൽ, ഫാ. ദീപക് എടാട്ട് എസ്.ജെ, വിപിൻ പിലാപ്പിള്ളി എന്നിവർ സംസാരിച്ചു.