ദ്വാരക സീയോനില്‍ ആദ്യശനി കണ്‍വെന്‍ഷന്‍ (Nov. 4)

ബ്രദര്‍ പാപ്പച്ചന്‍ പള്ളത്ത് പ്രസംഗിക്കുന്നു

ദ്വാരക സീയോന്‍ ധ്യാനകേന്ദ്രത്തില്‍ എല്ലാ മാസവും നടക്കുന്ന ആദ്യശനിയാഴ്ച കണ്‍വെന്‍ഷന്‍ ഈ മാസം നവംബര്‍ 4-ന് (ആദ്യശനി) രാവിലെ 09.00 മണിക്ക് ആരംഭിച്ച് വൈകുന്നേരം 03.30-ന് അവസാനിക്കുന്നു. ഈ ആഴ്ചയിലെ വചനപ്രഘോഷണത്തിന് നേതൃത്വം നല്കാന്‍ പ്രശസ്തവചനപ്രഘോഷകനായ ബ്രദര്‍ പാപ്പച്ചന്‍ പള്ളത്ത് ഉണ്ടായിരിക്കുന്നതാണ്.

കണ്‍വെന്‍ഷന്‍ ദിവസം വി. കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും വചനപ്രഘോഷണവും നടത്തപ്പെടുന്നു. കുന്പസാരത്തിനും കൗണ്‍സലിംഗിനും സൗകര്യമുണ്ടായിരിക്കും. മുന്‍കൂര്‍ രജിസ്ട്രേഷന്‍ ആവശ്യമില്ല. ആത്മീയചൈതന്യത്തില്‍ നിലനില്ക്കാനും വളരാനും എല്ലാമാസവുമുള്ള കണ്‍വെന്‍ഷനുകള്‍ വിശ്വാസികളെ ഏറെ സഹായിക്കുന്നുണ്ട് എന്ന് ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സോണി വാഴക്കാട്ട് പറഞ്ഞു.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy