______
ഗാഡ്ഗിൽ; കസ്തൂരി രംഗൻ റിപ്പോർട്ടുകളുടെ പേരിലും, വന്യമൃഗസങ്കേതങ്ങളുടെ സുരക്ഷിത മേഘലയുടെ പേരിലും, മലയോര മേഘലകളിലെ ക്യഷിയിടങ്ങെളെയും ജനവാസ മേഘലകളെയും ദുരിതത്തിലാക്കുന്ന നടപടികളിൽ നിന്ന് പിൻമാറാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് ചെറുകാട്ടൂർ യൂണിറ്റ് കമ്മിറ്റിയുടെ നേത്യത്വത്തിൽ നടത്തിയ സർവ്വകക്ഷിയോഗം ആവശ്യപ്പെട്ടു, ഇത്തരം നിർദ്ദേശങ്ങൾ പൂർണമായും പിൻവലിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിർദ്ദേശം നൽക്കണമെന്നും സർവ്വകക്ഷിയോഗം ആവശ്യപ്പെട്ടു; കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ് പ്രസിഡണ്ട് ജോർജ് ഊരാശേരി അധ്യക്ഷത വഹിച്ചു സർവ്വകക്ഷി പ്രതിഷേധയോഗം ചെറുകാട്ടൂർ വികാരി ഫാ.ജോസ് കൊച്ചറയ്ക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരയ മാർട്ടിൻ കുഴി മുള്ളിൽ; ലിസി പത്രോസ്;കമല; AKCC നടവയൽ മേഘല പ്രസിഡണ്ട് ആൻ്റണി വെള്ളാക്കുഴി;രുപത മെമ്പർ സണ്ണി ചെറുകാട്ട്; സർവ്വകക്ഷി നേതാക്കളായ സി നോ പാറക്കലായിൽ; കുര്യക്കോസ് മുളളൻ മടക്കൽ;ബാബു വലിയപടിക്കൽ; ഷാജി വടയാറ്റുകുഴി; ജോളി ചീങ്കല്ലേൽ;ജയൻ പോൾ; ചാക്കോ കല്ലക്കാട്ട്; പൗലോസ് ഇടയക്കൊണ്ടാട്ട്; തോമസ് കൊഴുപ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു.
Prev Post
Next Post
- Facebook Comments
- Disqus Comments