ദുരിതമനുഭവിക്കുന്നവരോട് ചേര്‍ന്നു നില്‍ക്കുക മാര്‍ റെമിജിയോസ് ഇ‌ഞ്ചനാനിയില്‍

editor

പ്രകൃതിദുരന്തങ്ങള്‍ അതിദാരുണമായി ജനത്തെ വേട്ടയാടുന്ന പശ്ചാത്തലത്തില്‍ ജനത്തെ ആശ്വസിപ്പിച്ചും സഹായങ്ങള്‍ വാഗ്ദാനം ചെയ്തും താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍റെ സര്‍ക്കുലര്‍. പ്രകൃതിദുരന്തങ്ങളില്‍ കഷ്ടനഷ്ടങ്ങള്‍ വന്നവരോടുള്ള ഐക്യദാര്‍ഡ്യം രൂപതാദ്ധ്യക്ഷന്‍ പ്രഖ്യാപിച്ചു. ദുരിതമനുഭവിക്കുന്ന എല്ലാവരോടും ചേര്‍ന്നു നില്‍ക്കാനുള്ള ആഹ്വാനമാണ് തന്‍റെ ദൈവജനത്തിന് അഭി. പിതാവ് നല്കിയിരിക്കുന്നത്. കഴിയുന്ന വിധത്തിലെല്ലാം ദുരിതബാധിതരെ സഹായിക്കുവാന്‍ ക്രൈസ്തവസ്നേഹം നമ്മെ നിര്‍ബന്ധിക്കുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ ആവശ്യമായ പദ്ധതികളിലേക്ക് കൂടി രൂപതാദ്ധ്യക്ഷന്‍റെ കത്ത് വിരല്‍ ചൂണ്ടുന്നുണ്ട്.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy