കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അത്ഭുതങ്ങളും ചെയ്യും എന്ന വചനം ഏതുകാലത്തും പ്രസക്തമാണ്. വ്യാജന്മാര് ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ പ്രകടനം കാഴ്ചവയ്ക്കുന്ന കാലമാണിത്. സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാന്‍ സാധാരണക്കാരന് സമയമെടുക്കുന്ന കാലമാണിത്. അത്രമാത്രം രൂക്ഷമായ രീതിയില്‍ തിന്മയും തിന്മയുടെ അവതാരങ്ങളും നമ്മുടെ ചുറ്റുമുണ്ട്.
അതിനെ വേണ്ടരീതിയില്‍ വേര്‍തിരിച്ചറിയാനും അതിജീവിക്കാനും വേണ്ട കരുത്ത് നേടുക ഏത് വിശ്വാസിയും ചെയ്യേണ്ട കാര്യമാണ്. കാരണം തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കാന്‍ പര്യാപ്തമാണ് ഇരുളിന്റെ ശക്തികള്‍ ഇന്ന്. ഇതിനെയൊക്കെ അതിജീവിക്കാനുള്ള ഏകമാര്‍ഗ്ഗം കണ്ണുകള്‍ എപ്പോഴും യേശുവില്‍ ഉറപ്പിക്കുക എന്നതാണ്. അപ്പോള്‍, ”ആയിരങ്ങള്‍ എന്റെ ഇടത്തും പതിനായിരങ്ങള്‍ എന്റെ വലത്തും വീണാലും” ഞാന്‍ ഭയപ്പെടുകയില്ല.
ജി. കടൂപ്പാറയില്‍