നവംബര്‍ 12-ാം തിയ്യതി ഞായറാഴ്ച ദ്വാരക പാസ്റ്ററല്‍ സെന്‍ററില്‍ വച്ച് രൂപതാ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സംഗമം നടത്തപ്പെടുന്നു. പ്ലസ് വണ്‍-ല്‍ വിശ്വാസപരിശീലനം നേടുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പ്ലസ്വണ്‍ ക്ലാസ്സ് അധ്യാപകരേയും ഏറെ സന്തോഷത്തോടെ രൂപതാ മതബോധന കേന്ദ്രം ഈ കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നു. കേരളത്തിലെ ഏറ്റവും പ്രശസ്തരായ വ്യക്തികളാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്.
കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട ചില പ്രധാന അറിയിപ്പുകള്‍ താഴെക്കൊടുക്കുന്നു.
1. രൂപതയില്‍ പതിനൊന്നാം ക്ലാസ്സില്‍ വിശ്വാസപരിശീലനം നേടുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും ഒന്നുചേരുന്ന സംഗമമാണിത്. 12 വര്‍ഷത്തെ വിശ്വാസപരിശീലനത്തിനിടയില്‍ ഒരിക്കല്‍ എങ്കിലും രൂപതയില്‍ ഒന്നുചേരുവാനുള്ള അവസരമൊരുക്കുക, കൗമാരപ്രായക്കാര്‍ ഇന്ന് അഭിമുഖീകരിക്കുന്ന വിശ്വാസപ്രതിസന്ധികള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഈ ഏകദിന കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.
2. നവംബര്‍ 12-ാം തിയ്യതി രാവിലെ 9.30 ന് അഭിവന്ദ്യ പിതാവിന്‍റെ കാര്‍മ്മികത്വത്തിലുളള വി. ബലിയോടുകൂടിയാണ് കണ്‍വെന്‍ഷന്‍ ആരംഭിക്കുന്നത്, വൈകുന്നേരം 4.00 മണിക്ക് അവസാനിക്കുന്നു.
3. വിദ്യാര്‍ത്ഥികള്‍ക്കുളള ഇരിപ്പിടങ്ങള്‍ ഫൊറോന തലത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ തന്നെ ഇരിക്കാന്‍ ശ്രദ്ധിക്കണം.
4. വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരായി കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് മടങ്ങുന്നത് ഉറപ്പാക്കാന്‍ അവരുടെ ക്ലാസ്സ്അധ്യാപകരേയും വിദ്യാര്‍ത്ഥികളുടെ കൂടെ പറഞ്ഞയക്കണം.
5. രജിസ്ട്രേഷന്‍ ഫീസ് ഒരാള്‍ക്ക് 100 രൂപയാണ്. രജിസ്ട്രേഷന്‍ ഫോം കത്തിനൊപ്പം അയക്കുന്നതാണ്. കണ്‍വെന്‍ഷന്‍ ദിവസം രജിസ്ട്രേഷന്‍ കൗണ്ടറുകളില്‍ രജിസ്ട്രേഷന്‍ ഫോം രജിസ്ട്രേഷന്‍ ഫീസിനൊപ്പം ഏല്‍പ്പിച്ചാല്‍ മതി.
ഫാ. റോയി വട്ടക്കാട്ട്
മതബോധന ഡയറക്ടര്‍