ഷെര്‍ലിന്‍ കുറ്റിയില്‍
മരണം…. ഏറ്റവും സങ്കടം നിറഞ്ഞതും, ഭയാനകവും മനുഷ്യവംശത്തിനു ഒരിക്കലും ഉൾകൊള്ളാൻ സാധിക്കാത്തതുമായ ഒരു അവസ്ഥയാണ്. എങ്കിലും, കത്തോലിക്കർക്ക് തങ്ങളുടെ വിശ്വാസത്തിന്റെ ഏറ്റവും അനിവാര്യമായ ഒരു ഘടകം തന്നെയാണ് മരണം. കത്തോലിക്ക സഭയുടെ മതബോധന ഗ്രൻഥം (CCC) മരണത്തെ കുറിച്ച് ഉദ്ബോധിപ്പിക്കുന്നത് ഇപ്രകരമാണ് :”ക്രിസ്തുവിന്റെ കൃപയാൽ അവന്റെ നാമത്തിൽ മരണം പ്രാപിക്കുന്നവർ, അവന്റെ കുരിശു മരണത്തിൽ പങ്കുചേരുന്നതിനോട് ഒപ്പം അവന്റെ ഉത്ഥാനത്തിലും പങ്കാളികളാകുന്നു.”
പണ്ട് കാലങ്ങളിലെ സാധ്യതകളെ അപേക്ഷിച്ചു, ആധുനിക കാലഘട്ടം ജീവന്റെ നിലനില്പിന്റെ സാധ്യതയെ വിപുലമായ ഔഷധവും, സാങ്കേതിക വിദ്യയും ഉപയോഗിച്ച് നിലനിർത്തി പോരുന്നു. അന്നത്തെ കാലത്തു 55 വയസുവരെ ജീവിക്കുക എന്നത് ഒരു അത്ഭുതം തന്നെയായിരുന്നു. എന്നാൽ, ഇന്നത്തെ കാലത്തു, U.S യിൽ ജനിച്ചു വീഴുന്ന ഒരു കുഞ്ഞു ശരാശരി 85 വർഷം വരെ പൂർണ ആരോഗ്യവാനായ് ജീവിക്കുന്നു.
ചെയർ ഓഫ് ഡിപ്പാർട്മെന്റ് ഓഫ് ജിറോന്റോളോജി (Chair of Department of Gerontology) യിലെ പ്രൊഫസറായ ജൂലി മാസ്റ്റേഴ്സ് മരണത്തെ ചിത്രികരിക്കുന്നത് വിദൂരവും വിദേശവുമായ എന്തോ ഒന്നായിട്ടാണ്. “മരണം എന്തുകൊണ്ടാണ് നമ്മെ പെട്ടന്നു പിടികൂടാത്തത് എന്ന് ചിന്തിക്കുകയ്യും, വാർദ്ധക്യം വരെ എന്തിനു അത് കാത്തിരിക്കുകയും ചെയ്യുന്നു എന്നോർത്ത് മനുഷ്യർ തളർന്നു പോകുന്നു” എന്ന് CNA യോട് ജൂലി പറയുകയുണ്ടായി. കഴിഞ്ഞ തലമുറയെ അപേക്ഷിച്ച് ഈ 21ആം നൂറ്റാണ്ടിലെ ശരാശരി അമേരിക്കകാർക് മരണത്തെ കുറിച്ചുള്ള വലിയ അനുഭവ മികവൊന്നുമില്ല. ഈ അറിവില്ലായ്മ്മ കൂടുതൽ ഭയത്തിലേക്കും, ഭാവിയെക്കുറിച്ചുള്ള അജ്ഞതയെ അവഗണിക്കുന്ന പ്രവണതയിലേക്കും നയിക്കുന്നു. മരണത്തിൽനിന്നും ഓടിയൊളിക്കുന്നത് പല പരിണിത ഫലങ്ങൾ സമ്മാനിച്ചേക്കാം. സാംസ്‌കാരിക അശ്വസ്തതയും, മരണത്തെ കുറിച്ചുള്ള അറിവില്ലായിമയും പ്രിയപെട്ടവരുടെ മരണത്തെ പോലും നേരിടാനുള്ള കഴിവില്ലാത്തവരായി നമ്മെ വാർത്തെടുക്കും.
എങ്ങനെ നല്ല മരണം പ്രാപിക്കാം എന്നതിനെ കുറിച്ചുള്ള ഒരു വിശാലാമായ ചർച്ച നടത്താൻ ജൂലി ആഗ്രഹം പ്രകടിപ്പിച്ചു .മരണകഫെകളും മറ്റു അനേകം ഗൈഡഡ് ചർച്ച വിഭാഗങ്ങളും, മരണത്തെ കുറിച്ചും, ഭാഗ്യ മരണം പ്രാപിക്കുന്നതിന്റെ ആവശ്യകതെയെക്കുറിച്ചും മറ്റുമുള്ള സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കണം എന്നും ജൂലി ചൂണ്ടികാണിക്കുകയുണ്ടായി. ഈതരത്തിലുള്ള ഒരു പ്രോഗ്രാമിങ് സഭ സ്വികരിക്കുന്നതു ഉചിതമായിരിക്കും. “ആളുകൾ അതിനെക്കുറിച് സംസാരിക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ, അവർക്കു വേണ്ട സ്ഥലവും സാഹചര്യവും ഒരുക്കേണ്ടത് അനിവാര്യമാണ്.” എന്നും ജൂലി കൂട്ടിച്ചേർത്തു. ജനനം പോലെ മരണവും ഒരു യാഥാർഥ്യമാണ്. എന്നാൽ ഇന്നത്തെ തലമുറ ഈ യാഥാർഥ്യങ്ങളെ കുറിച്ച് ഒട്ടും ബോധവാന്മാരല്ല. ജനനം ഒരു ജീവിക്കുന്ന സത്യാമാണെങ്കിൽ, മരണം സത്യമാകുന്ന നിത്യതയിലേക്കുള്ള ഓട്ടവും, ഒടുവിൽ ദൈവത്തിന്റെ അതിരില്ലാത്ത സ്നേഹത്തെ മാറോടു ചേർത്തുകൊണ്ടുള്ള അതിമഹിനിയമായ നേട്ടവുമാണ്. മരണത്തെ കുറിച്ച് ബോധവാന്മാർ ആകാം… മരണത്തെ നേട്ടമായി കരുതി നിത്യയ്ത്‌യിലേക്കു പറന്നുയരാം….