ഇന്ത്യന്‍ കത്തോലിക്കാ കന്യാസ്ത്രീകള്‍ അടിമകളോ… ? (മഞ്ഞവാര്‍ത്തകള്‍ക്കൊരു മറുപടി)

Noble Thomas Parackal

ഇന്ത്യന് കത്തോലിക്കാസഭയിലെ കന്യാസ്ത്രീകള് പുരോഹിതരുടെ ലൈംഗികഅടിമകളാണെന്ന് അന്താരാഷ്ട്രമാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു എന്നായിരുന്നു മഞ്ഞവാര്ത്തകള് സമൃദ്ധിയിലെഴുതുന്ന ഒരു ഓണ്ലൈന്സംരംഭത്തിന്റെ ഇന്നത്തെ വാര്ത്തയും വീഡിയോയും. തപ്പിപ്പോയപ്പോഴാണ് അസോസിയേറ്റഡ് പ്രസ്സ് രണ്ടു ദിവസമായി ആഘോഷപൂര്വ്വം ഇംഗ്ലീഷ് മാധ്യമങ്ങളില് തിരിച്ചും മറിച്ചും പ്രസിദ്ധീകരിക്കുന്ന ഒരു റിപ്പോര്ട്ട് കാണാനിടയായത്. കന്യാസ്ത്രീകള്ക്കിടയില് നടത്തിയ സര്വ്വേയുടെ ഫലമെന്ന രീതിയില് മലയാളം മഞ്ഞപ്രസ്ഥാനം പ്രസിദ്ധീകരിച്ച പ്രസ്തുത റിപ്പോര്ട്ട് പലയാവര്ത്തി വായിച്ചിട്ടും ശാസ്ത്രീയമായ ഒരു പഠനവും അവര് എവിടെയും നടത്തിയതായി പറയുന്നില്ല. ജലന്ധര് വിഷയത്തില് പരാതി ഉന്നയിച്ച കന്യാസ്ത്രീയുമായി ബന്ധപ്പെട്ട് വാര്ത്ത പറഞ്ഞുതുടങ്ങിയ ശേഷം ഉടനെ പേരും ഊരുമില്ലാത്ത രണ്ടുമൂന്ന് പേരുടെ അനുഭവങ്ങള് വിവരിക്കുന്നു. യാതൊരു ക്രെഡിബിലിറ്റിയുമില്ലാത്ത ഇത്തരമൊരു ഉള്ളടക്കത്തിന് അവരിട്ടിരിക്കുന്ന തലക്കെട്ടുകള് ഇപ്രകാരമാണ്: Nuns in India tell AP of enduring abuse in Catholic church; AP finds long history of nuns abused by priests in India; AP Exclusive: For decades, nuns in India have faced abuse; Kerala Nuns Speak Out About Decades-Long History Of Rape, Abuse By Priests . . .

മുഴുവന് വായിച്ചു കഴിയുന്പോള് മൊത്തത്തില് ഒരു മഞ്ഞക്കളര് എവിടെയോ അനുഭവപ്പെടും. അക്ഷരം തെറ്റാതെ ഇംഗ്ലീഷ് വാര്ത്തയെ എരിവും പുളിയും ചേര്ത്ത് പാകം ചെയ്ത മലയാളിമഞ്ഞയും കൂടി ചേര്ന്നപ്പോള് സംഗതി ക്ലീന്. കന്യാസ്ത്രീകള് ലൈംഗിക അടിമകള് – പുരോഹിതര് ബലാത്സംഗക്കാര്… വായിക്കുന്നവരെല്ലാം ഉള്ളില് ചിരിക്കും… നാലു തെറിപറയും… ഷെയര് ചെയ്യും… എല്ലാവര്ക്കും സന്തോഷം. എന്നാല് സ്വന്തം ജീവിതം സഭക്കും സമൂഹത്തിനും വേണ്ടി മാറ്റിവെച്ച് ബ്രഹ്മചര്യം അനുഷ്ഠിച്ച്, മദര് തെരേസായായില്ലെങ്കിലും സേവനജീവിതം നയിക്കുന്ന അനേകമനേകം സമര്പ്പിതരുടെയും വിശുദ്ധജീവിതം നയിക്കുന്ന ഭൂരിപക്ഷം വരുന്ന പുരോഹിതരുടെയും പ്രതികരണങ്ങളില്ലാത്ത നിശബ്ദത ഒരു വലിയ ചോദ്യചിഹ്നമാവുക തന്നെ ചെയ്യും.

വൈദികരുടെയും സമര്പ്പിതരുടെയും പരസ്പരബന്ധങ്ങളില് വീഴ്ചകളുണ്ടായിട്ടില്ല എന്ന് വാദിക്കാന് എനിക്ക് കഴിയുകയില്ല. മദ്യവും ലൈംഗികതയും ഇത്തരം വീഴ്ചകളുടെ കാരണങ്ങളുമായിട്ടുണ്ട്. എന്നാല് ഇന്ത്യയിലെ പുരോഹിതരും സമര്പ്പിതരുമടങ്ങുന്ന വലിയൊരു സമൂഹത്തെ ഇത്തരം വീഴ്ചകളുടെ പേരില്അടച്ചാക്ഷേപിക്കുക എന്നത് നിന്ദ്യവും നീചവുമായ മാധ്യമപ്രവര്ത്തനമാണ്. അശ്ലീലം വിളയിച്ചെടുത്ത് കാശുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങള്ക്കെതിരേ വൈദികരോ സമര്പ്പിതരോ പ്രതികരിക്കുന്നില്ലായെന്നതും വാര്ത്തകളെഴുതുന്നവര്ക്ക് പ്രോത്സാഹനമാകുന്നുണ്ട്.

അസോസിയേറ്റഡ് പ്രസിന്റെ വാര്ത്തകള് എത്ര വലിയ അന്താരാഷ്ട്രമാധ്യമങ്ങളില് പ്രസിദ്ധീകരിക്കപ്പെട്ടാലും അതില് പ്രശ്നങ്ങളുണ്ട്.

1. ഒരു പ്രത്യേകസംഭവവും പേരുവെക്കാത്ത രണ്ട് പേരുടെ അനുഭവങ്ങളുമാണ് ഇത്ര വലിയ ആരോപണത്തിന്റെ അടിസ്ഥാനമായി വാര്ത്തയിലുള്ളത്.
2. ഇപ്രകാരമൊരാരോപണം ഉന്നയിക്കാന് ആവശ്യമായി ശാസ്ത്രീയപഠനങ്ങള്നടത്തിയതായി അവര് പറയുന്നില്ല. മാത്രവുമല്ല അപ്രകാരം യാതൊന്നും നടത്തിയിട്ടില്ലെന്ന് റിപ്പോര്ട്ടില് നിന്ന് വ്യക്തമാണ്.
3. കേരളത്തില് അറിയാവുന്ന പല സമര്പ്പിതസഭാധികാരികളുമായി ഈ വിഷയം ചര്ച്ച ചെയ്തു. ആരുടെയും പക്കല് ഇത്തരമൊരു അന്വേഷണമോ പഠനമോ നടന്നിട്ടില്ലാ എന്ന് അവര് ആണയിട്ടു പറയുന്നു. അപ്പോള് ഇവരുടെ വാദഗതികളുടെ അടിസ്ഥാനമെന്താണ്.

സമാപിപ്പിക്കുകയാണ്…. പറയാനുള്ളത് സമര്പ്പിതജീവിതം നയിക്കുന്നവരോടാണ്. ചില കാര്യങ്ങള് നിങ്ങള്ക്ക് ചെയ്യാന് സാധിക്കും…

മോശം പെരുമാറ്റം ആരുടെ ഭാഗത്തുനിന്നുണ്ടായാലും നിയമനടപടികള്ക്കുള്ള ധൈര്യം കാണിക്കുക.
നിങ്ങള് ആരുടെയും അടിമകളല്ലെന്നും സ്വാതന്ത്ര്യത്തിലും സ്വന്തം സഭാനിയമങ്ങള്ക്കനുസൃതവും ജീവിക്കുന്നവരാണെന്നും വെട്ടിത്തുറന്നു പറയുക.
അപ്രകാരമുള്ള അടിമത്തമുണ്ട് എന്ന് അനുഭവപ്പെടുന്ന അവസരങ്ങളില്ആരോടായാലും അത് തുറന്നു പറഞ്ഞ് പ്രസ്തുത സേവനം അവസാനിപ്പിക്കുക.
അതൊന്നുമല്ലെങ്കില് ഇപ്രകാരം നിങ്ങളെ മൊത്തത്തില് മോശക്കാരായി ചിത്രീകരിക്കുന്നവര്ക്കെതിരേ പോലീസില് കേസുകൊടുക്കുക.
വിരലിലെണ്ണാവുന്ന ചിലരുടെ ദുരുദ്ദേശപരമായ ആരോപണങ്ങളുടെ പേരില് സ്വയം അപഹാസ്യരാകാതിരിക്കാന് പ്രതികരിക്കാന് ആരംഭിക്കുക.

ഇവയൊന്നും ചെയ്യുന്നില്ലെങ്കില് സ്വയം ഇല്ലാതാവുന്നത് കണ്ടുനില്ക്കാനേ നിങ്ങള്ക്ക് കഴിയൂ.

വീഡിയോ കാണുവാന് ഈ ലിങ്ക് ഉപയോഗിക്കുക

https://www.facebook.com/noble.t.parackal/posts/2419662714724897

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy