കർഷകർക്ക് നാല് ശതമാനം പലിശക്ക് സ്വർണ്ണ പണയത്തിച്ചേൽ ലഭിച്ചിരുന്ന കാർഷിക വായ്പ പദ്ധതി നിർത്തലാക്കരുതെന്ന് നടവയൽമേഖല കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ ആവശ്യപ്പെട്ടു.പ്രകൃതിക്ഷോഭവും കാർഷിക വിളകളുടെ വില തകർച്ചയും വന്യമൃഗശല്യവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കർഷകരെ കൂടുതൽ തളർച്ചയിലേക്കും തകർച്ചയിലേക്കും എത്തിക്കാനേ ഇത് ഉപകരിക്കൂവെന്നും യോഗം കുറ്റപ്പെടുത്തി. മേഖല പ്രസിഡൻറ് ആൻറണി വെള്ളാക്കുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മേഖല ഡയറക്ടർ ഫാ.തോമസ് മൂലയിൽ ഉദ്ഘാടനം ചെയ്തു. വിൻസെന്റ് ചേരുവേലിൽ,തങ്കച്ചൻ പന്നയ്ക്കൽ, സൈമൺ ആനപ്പാറ, സണ്ണി ചെറുകാട്ട്, ചാക്കോ അയ്യരപ്പള്ളി., സ്റ്റാലിവർക്കി, അനീഷ് ഓമക്കര ,അഗസ്റ്റിൻ കാലായിൽ,മേരി വെള്ളാനിക്കാട്ട്, എന്നിവർ പ്രസംഗിച്ചു.