ഈശോ എങ്ങനെയാണ് കാണപ്പെട്ടത് എന്നതിന്‍റെ കൃത്യമായ അവതരണം ഈ രൂപത്തിലൂടെ നടത്താന്‍ തങ്ങള്‍ക്കായിട്ടുണ്ടെന്ന് പാദുവാ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ജൂലിയോ ഫാന്‍റി പറയുന്നു. കുരിശു മരണത്തിനു ശേഷം ഈശോയെ അടക്കം ചെയ്തപ്പോള്‍ ഉപയോഗിച്ച തിരുക്കച്ചയില്‍ നടത്തിയ ശാസ്ത്രീയ പഠനങ്ങള്‍ക്കൊടുവിലാണ് ത്രിമാനത്തിലുള്ള ഈ രൂപം നിര്‍മ്മിച്ചിട്ടുള്ളത്. ആ കച്ചയില്‍ പൊതിഞ്ഞിരുന്ന മനുഷ്യന്‍റെ അതേ വലിപ്പവും രൂപവുമാണ് ഇതിനുള്ളത് എന്ന് തിരുക്കച്ചയില്‍ ഗവേഷണം നടത്തുന്നവര്‍ പറയുന്നു. ക്രൂശിതനായ ക്രിസ്തുവിന്‍റെ തിരുശ്ശരീരത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സഹായകമായ ഒരു ത്രിമാന കാര്‍ബണ്‍ കോപ്പി കൂടി പ്രൊഫസര്‍ ജൂലിയോ നിര്‍മ്മിച്ചിട്ടുണ്ട്.