വയനാട്ടിലെ കര്‍ഷകര്‍ക്കും, കാര്‍ഷിക മേഖലയ്ക്കും പുത്തന്‍ പ്രതീക്ഷ നല്‍കി കൊണ്ട് ബയോവിന്‍ അഗ്രോ റിസര്‍ച്ച് മാതൃകയാവുന്നു. മാന്തവാടി രൂപതയുടെ ഔദ്ധോഗിക സാമൂഹിക വികസന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ജൈവകൃഷി വ്യാപന വിഭാഗമാണ് ബയോവിന്‍ അഗ്രോ റിസര്‍ച്ച്. ആദിവാസികള്‍ ഉള്‍പെടെ ചെറുകിട നാമമാത്ര കര്‍ഷകരെ സംഘടിപ്പിക്കുക, അവര്‍ക്ക് ജൈവ കൃഷിയില്‍ അവബോധം നല്‍കുക, ഫാം ക്ലബ്ബുകള്‍ രൂപീകരിച്ച് സംഘടിത ശക്തികളാക്കി മാറ്റുക, കര്‍ഷകര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ജൈവകൃഷി സാക്ഷ്യപത്രം ലഭ്യമാക്കുക, കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ഉയര്‍ന്ന വില നല്‍കി സംഭരിക്കുക, ഉത്പന്നങ്ങളില്‍ കഴിയുന്നത്ര മൂല്യ വര്‍ദ്ധനവ് വരുത്തുക, ജൈവ ഉത്പന്നങ്ങള്‍ ആഭ്യന്തര -അന്താരാഷ്ട്ര വിപണികളില്‍ എത്തിക്കുക തുടങ്ങി വൈവിധ്യമാര്‍ന്ന ഇടെപെടലുകളാണ് ബയോവിന്‍ അഗ്രോറിസര്‍ച്ചിലൂടെ നടപ്പിലാക്കികൊണ്ടിരിക്കുന്നത്.
1999 ല്‍ കേവലം 91 കര്‍ഷകരുമായി വയനാട് ജില്ലയിലെ മാരപ്പന്‍ മൂല, തൃശ്ശിലേരി എന്നിവിടങ്ങളില്‍ ആരംഭിച്ച ജൈവകൃഷി വ്യാപന പദ്ധതിയില്‍ ഇന്ന് 12306 കര്‍ഷകര്‍ അംഗങ്ങളാണ്. വയനാട് ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും 3 നഗര സഭകളിലും, തമിഴ്നാട് നീലഗിരി ജില്ലയിലെ 3 പഞ്ചായത്തുകളിലും കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍, കേളകം പഞ്ചായത്തുകളിലും ബയോവിന്‍ അഗ്രോ റിസര്‍ച്ചിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു കിടക്കുന്നു. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ജൈവ കൃഷി വ്യാപന പദ്ധതിക്കാണ് ബയോവിന്‍ അഗ്രോ റിസര്‍ച്ച് നേത്യത്വം നല്‍കുന്നത്. ഈ വര്‍ഷം 3500 ലധികം കര്‍ഷകര്‍ ഈ പദ്ധതിയില്‍ അംഗങ്ങളാകുവാന്‍ അപേക്ഷ സമര്‍പ്പിച്ചുണ്ട്.
ബയോവിന്‍ അഗ്രോ റിസര്‍ച്ചിന്‍റെ നേത്യത്വത്തില്‍ മാനന്തവാടി ഒണ്ടയങ്ങാടിയില്‍ ആരംഭിച്ച ആധുനിക ഭക്ഷ്യ സംസ്കരണ കേന്ദ്രം ഇതിനോടകം വയനാട്ടിലെ ഏറ്റവും വലിയ കൃഷിയധിഷ്ഠിത വ്യവസായ സംരഭമായി വളര്‍ന്നിരിക്കുന്നു. കാപ്പി, കുരു
ജൈവ ഉത്പന്നങ്ങള്‍ ആഭ്യന്തര വിപണിയില്‍ വിപണനം നടത്തുവാന്‍ ‘വയനാടന്‍’ എന്ന ബ്രാന്‍ഡും നേടിയെടുക്കുവാന്‍ ബയോവിന്‍ അഗ്രോ റിസര്‍ച്ചിന് സാധിച്ചു. ഉടന്‍ തന്നെ ‘വയനാടന്‍’ എന്ന ബ്രാന്‍റഡില്‍ നമ്മുടെ ജൈവ ഉത്പന്നങ്ങള്‍ ആഭ്യന്തര വിപണിയില്‍ എത്തുന്നതാണ്.
ജൈവ കര്‍ഷകരെ സംഘടിത ശക്തികളായി വളര്‍ത്തുന്നതിന് കര്‍ഷക പ്രസ്ഥാനങ്ങളും ബയോവിന്‍ അഗ്രോ റിസര്‍ച്ച് രൂപീകരിച്ച് ശക്തിപെടുത്തി വരുന്നു. വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഓര്‍ഗാനിക്ക് ഫാര്‍മേഴ്സ് ഫെയര്‍ ട്രെഡ് അസോസിയേഷന്‍, കേരള അഗ്രോ ഫൗണ്ടേഷന്‍ ഫോര്‍ ഫെയര്‍ ട്രേഡ് എന്‍ഹാന്‍സ്മെന്‍റ് എന്നിവ ബയോവിന്‍ അഗ്രോ റിസര്‍ച്ച് നേതൃത്വം നല്‍കുന്ന ജൈവ കര്‍ഷക പ്രസ്ഥാനങ്ങളാണ്.
പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തികൊണ്ടും, സംരക്ഷിത ഭക്ഷണം ലഭ്യമാക്കികൊണ്ടും ബയോവിന്‍ അഗ്രോ റിസേര്‍ച്ച് വയനാട്ടില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന ജൈവകൃഷി വ്യാപന പദ്ധതി ഇന്ന് ലോകത്തില്‍ തന്നെ മാതൃകയായി വളര്‍ന്നിട്ടുണ്ട്. കേന്ദ്രസര്‍ക്
ബയോവിന്‍ അഗ്രോ റിസേര്‍ച്ച് ജൈവകൃഷി വ്യാപന പദ്ധതിയുടെ സവിശേഷതകള്‍
- വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ന്‍റെ ഒരു സഹോദര സ്ഥാപനം.
- ഇന്ത്യയിലെ ഏറ്റവും വലിയ ജൈവകൃഷി വ്യാപന പദ്ധതി
- വയനാട് ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും, നഗര സഭകളിലും അംഗങ്ങള്‍ അഥവാ ജൈവ കര്‍ഷകര്‍
- സ്വന്തമായി ആധുനിക സൗകര്യങ്ങളോടു കൂടിയ ഭക്ഷ്യ സംസ്കരണ കേന്ദ്രം
- കര്‍ഷകരെ സംഘടിപ്പിക്കുക, കര്‍ഷകര്‍ക്ക് ബോധവത്കരണം നല്‍കുക, ഫാംക്ലബ്ബിലൂടെ കര്‍ഷകരെ ശക്തിപെടുത്തുക, കര്‍ഷകര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ജൈവകൃഷി സാക്ഷ്യപത്രം ലഭ്യമാക്കികൊടുക്കുക, കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ഉയര്‍ന്ന വില നല്‍കി സംഭരിക്കുക, മൂല്യവര്‍ദ്ധനവ് വരുത്തി അന്താരാഷ്ട്ര ആഭ്യന്തര വിപണികളില്‍ വിപണനം നടത്തുക തുടങ്ങി സമഗ്രമായ കാര്‍ഷിക ഇടപെടലുകള്‍.
- കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് അധിക വില നല്‍കുന്നു. ( കഴിഞ്ഞ വര്‍ഷം കുരുമുളകിന് 25 മുതല്‍ 30 രൂപയും ഉണ്ട കാപ്പിക്ക് 10 രൂപ വരെയും ഒരു കി ഗ്രാമിന് അധിക വില നല്‍കിയിട്ടുണ്ട്. ഇഞ്ചിക്ക് ഒരു ചാക്കിന് 1000 രൂപയോളം അധിക വില നല്‍കി. കിലോയ്ക്ക് പച്ചമാങ്ങ 20 രൂപ നിരക്കിലും, തേങ്ങ 20 രൂപ നിരക്കിലുമാണ് കര്‍ഷകരില്‍ നിന്നും സമാഹരിക്കുന്നത്)
- കാപ്പി കുരുമുളക് എന്നിവ പ്രധാനമായും ഫെയര്‍ ട്രെഡ് സംവിധാനത്തില്‍ വില്പന നടത്തുന്നു. ഇതിലൂടെ ലഭിക്കുന്ന പ്രീമിയം കര്‍ഷകര്‍ക്കു തന്നെ ബോണസായും, നടീല്‍ വസ്തുക്കളായും, ഉത്പാദന ഉപാധികളായും, വിദ്യഭ്യാസ സഹായമായും, ചികിത്സാ സഹായമായും വിതരണം ചെയ്യുന്നു.
- ഇന്ത്യ, യൂറോപ്പ്, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ ജൈവകൃഷി മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ജൈവകൃഷി രീതികള്‍ അവലംബിക്കുന്നു.
- ജൈവ കര്‍ഷകരെ 10 മുതല്‍ 40 വരെയുള്ള ഗ്രൂപ്പുകളായി തിരിച്ച് വില്ലേജ് ഫാം ക്ലബ്ബുകള്‍ രൂപീകരിച്ച് ശക്തിപെടുത്തുന്നു. വിവിധ ഏജന്‍സികളുടെ വിവിധ പദ്ധതികള്‍ സമാഹരിച്ച് നടപ്പിലാക്കുന്നു.
- ജൈവ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിന് വയനാടിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ സെന്‍ററുകള്‍.
- ജൈവ ഉത്പന്നങ്ങളുടെ ഗുണമേന്മ പരിശോധിക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ലാബ് സൗകര്യം.
- കര്‍ഷകര്‍ക്കാവശ്യമായ ബോധവത്കരണ ക്ലാസ്സുകള്‍, സെമിനാറുകള്‍, പഠനയാ
ത്രകള്‍ എന്നിവ സംഘടിപ്പിക്കുന്നു. - ‘വയനാടന്‍’ എന്ന ബ്രാന്‍ഡില്‍ ഉത്പന്നങ്ങള്‍ പൊതു വിപണിയിലേക്ക്
- 600 ല്‍ അധികം കര്‍ഷക ഗ്രൂപ്പുകളിലായി 12306 കര്‍ഷകര്‍
- അംഗങ്ങളായ കര്‍ഷകര്‍ക്ക് 5 രൂപ നിരക്കിലും അല്ലാത്തവര്‍ക്ക് 10 രൂപ നിരക്കിലും കാപ്പി തൈ വിതരണം ചെയ്യുന്നതിന് സ്വന്തമായ നഴ്സറി സംവിധാനം.
ബയോവിന്‍ അഗ്രോ റിസര്‍ച്ച് നേത്യത്വം നല്‍കുന്ന ജൈവ കൃഷിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ള കര്‍ഷകര്‍ /കര്‍ഷക ഗ്രൂപ്പുകള്‍ ബന്ധപ്പെടുക.