ക്യാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ക്കെതിരെ കാരിത്താസ് ഇന്ത്യ ലോകത്തുട നീളം നടത്തിവരുന്ന ആശാകിരണം പദ്ധതി മാനന്തവാടി രൂപതയിലും വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സജീവമായി നടപ്പിലാക്കി വരുന്നു. ആശാകിരണം പദ്ധതി ലക്ഷ്യം വെക്കുന്ന ക്യാന്‍സര്‍ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ഫലവത്തായി വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഒന്നര പതിറ്റാണ്ടായി നടപ്പിലാക്കി വരുന്നു.
വയനാട്ടിലെ 15000 ലധികം ചെറുകിട നാമമാത്ര കര്‍ഷകരെ ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള ജൈവകൃഷി വ്യാപന പദ്ധതി ഇന്ന് ലോകത്തിനുതന്നെ മാതൃകയായി മാറിയിട്ടുണ്ട്. കര്‍ഷകരെ സംഘടിപ്പിക്കുക ,വിഷരഹിത ഭക്ഷ്യ നാണ്യവിളകള്‍ ഉത്പാദിപ്പിക്കുക,ഇതിലൂടെ മണ്ണും-ജലവും മറ്റ് വിഭവങ്ങളും മലിനമാകാതെ സംരക്ഷിക്കുക തുടങ്ങിയവയിലൂടെ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളില്‍ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിനുള്ള ശക്തമായ ഇടപെടലുകളാണ് വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അനുവര്‍ത്തിച്ചു വരുന്നത്.
ആശാകിരണത്തിന്‍റെ ഭാഗമായി വരുന്ന ഒരു വര്‍ഷം താഴെ പറയുന്ന പരിപാടികള്‍ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്നതാണ്.
1. വാളണ്ടിയേഴ്സ് സംഗമം, ബോധവത്കരണ സെമിനാര്‍
2. സമ്മാന കൂപ്പണ്‍ (വിഭവ സമാഹരണം)
3. ജൈവ പച്ചകൃഷി വ്യാപനം
4. മെഡിക്കല്‍ ക്യാമ്പുകള്‍/ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പുകള്‍/ഹെമയ ഡൊണേഷന്‍ ക്യാമ്പുകള്‍
5. ചികിത്സ സഹായം
6. കൗണ്‍സില്‍/സ്വാന്തന സഹായം
7. കുട്ടികള്‍/യുവജനങ്ങള്‍ എന്നിവര്‍ക്കുള്ള ശില്‍പ്പശാലകള്‍ /മത്സരങ്ങള്‍
8. പ്ലാസ്റ്റിക്ക് നിര്‍മാര്‍ജ്ജന യഞ്ജം
9. പരിസ്ഥിതി-ജല-മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
10. വരുമാന വര്‍ദ്ധക പരിപാടികള്‍/സാങ്കേതിക തൊഴില്‍ പരിശീലനങ്ങള്‍