അരുതുകൾ

എ. എം തോമസ്‌ ചാഴി

ബൈബിൾ ഉൽപത്തി പുസ്തകത്തിലാണ് മനുഷ്യസൃഷ്ടിയെക്കുറിച്ചു പറയുന്നതു്. മണ്ണിൽ നിന്നുരുവാക്കി ജീവശ്വാസമൂതി ജീവൻ നല്കിയ മനുഷ്യനു് ആദം എന്നു പേരിട്ടത് ദൈവമാണ്. മറ്റു സൃഷ്ടികൾക്കൊപ്പം ആദിമനുഷ്യനും നടന്നു. പക്ഷേ ഇണകളായി നടക്കുന്ന ജീവജാലങ്ങളെ കണ്ട ആദി മനുഷ്യൻ തനിക്കിണയില്ലന്നറിഞ്ഞു. അവൻ വിഷാദ വാനായിരിക്കുന്നതുകണ്ട ദൈവം ആദി മനുഷ്യൻ്റെ ആദ്യ ദു:ഖത്തിൻ്റെ പരിഹാരമായി അവനെ ഉറക്കിക്കിടത്തി അവൻ്റെ വാരിയെല്ല് ഊരി സ്ത്രീയ്ക്കു് ജീവൻ നല്കിദൈവം അവനിണയാക്കി നല്കിയപ്പഴേ ” അരുതു “കൾ തുടങ്ങിയതായി നാം വായിക്കുന്നു. മനുഷ്യാരംഭത്തെക്കുറിച്ചു ശാസ്ത്രജ്ഞനായഡാർവിൻ്റെ കണ്ടെത്തലുകളാണു ശാസ്ത്രലോകത്തിനുമുഖ്യം .ഇവിടെ വിഷയം അരൂതു കളെക്കുറിച്ചാണ്, നിയമങ്ങളെക്കുറിച്ചണ്. ഒറ്റ മനുഷ്യനായിരുന്നപ്പോൾ അവന് ജീവിക്കാൻ ദൈവം നിയമങ്ങൾ നല്കിയില്ല. ഏദൻ തോട്ടത്തിൽ സർവതന്ത്ര സ്വതന്ത്രനായിരുന്നു അവൻ. ഒരിണയെ നലകിയപ്പോൾ ആ തോട്ടത്തിലെ രണ്ടു വൃക്ഷങ്ങളിലെ പഴം തിന്നരുതെന്നേ ദൈവം കല്പിച്ചുള്ളൂ .വേറേ അനേകം പഴവർഗ ചെടികൾ ആ തോട്ടത്തിലുണ്ടായിരുന്നു .എന്നിട്ടും ദൈവം വിലക്കിയ പഴം തിന്നാനാശയേറി പിശാചിൻ്റെ കെണിയിൽ വീണു.അന്നു തുടങ്ങി അരുതുകളും ലംഘനങ്ങളും. സുഖവാസകേന്ദ്രമായ ഏദൻ തോട്ടത്തിൽ നിന്ന് നിയമ ലംഘകരായി പുറത്താക്കപ്പെട്ടു.അന്നു മുതൽ അരുതുകളും ലംഘനങ്ങളും തുടരുകയാണ്. ലംഘനങ്ങളെല്ലാം അതിസുഖാസക്തി മൂലമാണ് താനും ഒപ്പം എന്തിനേയും എതിർക്കുക, വെല്ലുവിളിക്കുക ,ആളാകുക, പേരെടുക്കുക, ശ്രദ്ധിക്കപ്പെടുക ‘ ഇങ്ങിനെയൊക്കെയുള്ള അടക്കമില്ലാത്ത അഹങ്കാര സ്വഭാവ വിശേഷങ്ങളും ക്രമവിരുദ്ധരിൽ കാണാം.ഇലോക നടത്തിപിന് നിയമങ്ങൾ, അരുതുകൾ അത്യാവശ്യമാണു.മനുഷ്യൻ്റെ സുഖജീവിതത്തിനായി ഓരോരോ പ്രദേശത്ത് ഒരോരോ സമുഹങ്ങളിലെ വ്യക്തികൾ ഒറ്റക്കോ കൂട്ടായോ എഴുതിയുണ്ടാക്കിയതാണ് ഈ ലോക നിയമങ്ങൾ. ഭാഷയും, നിറവും, മതവും ,ജാതിയും, പ്രദേശവും ഒക്കെ നോക്കി നേതാക്കളും ഭരണാധിപരും തങ്ങളുടെ കരുത്ത് അനുസരിച്ച് അതിരുകൾ നിർമ്മിച്ചു
രാജ്യങ്ങളായി രാജ്യ നിയമങ്ങളുണ്ടാക്കി.സംസ്ഥാനങ്ങളും കീഴോട്ട് ചെറു ചെറു അതിരുകൾ നിർമ്മിച്ച് കുടുംബമായി അവസാനം വ്യക്തിയിലെത്തിച്ചേരുന്നു. ആദത്തിന് നിയമങ്ങളില്ലായിരുന്നതു പോലെ ഒന്നിന് അതിരുകളില്ല അതു താഴേക്കും മുകളിലേക്കും എത്ര നീട്ടിയാലും ഒന്നാണ്. മറ്റു് അക്കങ്ങളെല്ലാം പരിധിക്കുള്ളിലാണ് അതായതു് സമുഹത്തിലെ വ്യക്തികൾ കാലാകാലങ്ങളിൽ അധികാരികൾ ,ഭരണത്തിലിരിക്കുന്നവർ നല്കുന്ന വിലക്കുകൾ അനുസരിച്ചേ പറ്റൂ. അനുസരിക്കാത്തവനു ശിക്ഷ ഈ ലോക നീതിയാണ്. ദൈവനീതിയും ലോക നീതിയും പല കാര്യങ്ങളിലും വ്യത്യസ്തമാണ്. അതിരുകൾ ഇല്ലാത്ത സേന്ഹമാണ് ദൈവം നല്കിയത്. മനുഷ്യൻ അതിരുകൾ നിർമിച്ചു സ്നേഹത്തിനും അതിരുകളായി. വ്യക്തികൾ ഒറ്റക്കു താമസിക്കുമ്പോൾ അപരന്നുമായി ബന്ധമില്ലാത്തപ്പോൾ എന്തുമാകാം.പക്ഷേ സമുഹമാവുമ്പോൾ പൊതു നിയമങ്ങൾ അവനു ബാധകമാണ്. വ്യക്തിക്കു ഉണ്ടായിരുന്ന സ്വാതന്ത്ര്യം സമുഹത്തിൽ ഇല്ല തന്നെ. ഒറ്റക്ക്മുറിയിൽ ആയിരിക്കുന്ന സ്വാതന്ത്ര്യം വെളിയിൽ ഉപയോഗിക്കുമ്പഴാണ് നിയമങ്ങൾക്കു വിധേയമാവുക. രഹസ്യങ്ങൾ രഹസ്യമാക്കി വയ്ക്കുക എന്നത് മനുഷ്യജീവിതത്തിൽ സുഖജീവിതത്തിനു തടസ്സമാവുന്നില്ല. നിയമങ്ങൾ പലതും ഈ ലോകജീവിതത്തിൽ വ്യക്തികൾ എന്ന നിലയിൽ അസ്വസ്ഥത ജനിപ്പിക്കുന്നു. “പുകവലിക്കരുത് ” ഒരു പൊതു നിയമമാണ്. വ്യക്തിക്ക് രഹസ്യമായി അതു് അനുഷ്ടിക്കാം “.മദ്യം ആരോഗ്യത്തിനു ഹാനികരം ” കുപ്പിക്കു പുറത്ത്എഴുതി വച്ച നിയമമാണ്. സിഗരറ്റു പായ്ക്കറ്റിനു പുറത്തും നിയമനകാരമുള്ള അറിയിപ്പുണ്ടു്. പക്ഷേ എഴുതി വച്ചവർ തന്നെ അത് വിൽക്കുന്നു. അതാണ് ഇന്നത്തെ ഭരാണാധിപൻമാരുടെ നടപടികൾ. എല്ലാ മതസ്ഥാപകരും സംഘടനാ സ്ഥാപകരും നിയമങ്ങൾ അതാതു കൂട്ടായ്മകൾക്ക് വേണ്ടി എഴുതി വയ്കാറുണ്ടു് .ക്രിസ്ത്യാനിക്ക് ബൈബിളിലുണ്ടു് അനുഷ്ടിക്കേണ്ടവ. മുസ്ലീമിനു ഖുറാനും, ഹിന്ദുവിന് ഗീതയും, മനുസ്മൃതിയും ,അങ്ങിനെ എല്ലാ മതങ്ങൾക്കും തങ്ങളുടെ വിശ്വാസികൾ പാലിക്കേണ്ടവകൾ എഴുതി വയ്ക്കപ്പെട്ടവയും ,പാരമ്പര്യമായി അനുഷ്ടിച്ചു പോരുന്നവകളും,വാമൊഴിയായും, വരമൊഴിയായും കിട്ടിയിട്ടുണ്ട് രാജ്യ നിയമങ്ങളും എഴുതപ്പെട്ടതാണ്. കാലാകാലങ്ങളിൽ വരുന്ന ഭരണകർത്താക്കൾ നിയമങ്ങൾ അവരുടെ സൗകര്യാർത്ഥം മാറ്റുന്നതു് നമ്മുടെ രാജ്യത്ത് പുതുമയല്ല. ഇപ്പോൾ ഈ രണ്ടായിരത്തി ഇരുപതു് വർഷത്തിലെ മഹാമാരിയായ കൊറോണയെ തടയാനായി നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ടു്. മാ സ്കൂ ധരിക്കുക, അകലം പാലിക്കുക കൈകൾ കഴുകുക, അത്യാവശ്യത്തിനല്ലാതെ പു റത്തു പോവരുത് തുടങ്ങിയവകൾ അനുസരിക്കുന്നവനു പോലും കൊറോണാ വൈറസ സിനെ നൽകാൻ ഒരു കൂട്ടർ നിയമനിഷേധികളാവുന്ന തിനാൽ കഴിയുമെന്നു നാമിന്നു പഠിക്കുന്നു.
പൊതുവേ നിയമങ്ങളെല്ലാം നന്മയെ വളർത്താനും മനുഷ്യന് ശാന്തവും സുഖകരവുമായ ജീവിതം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.പണ്ടെഴുതിയവകളും ഇന്നെഴുതുന്നവകളും അനുസരിക്കുന്നവനു ആശ്വാസകരമാവുന്നവകളാണോ എന്നത് അവനവൻ്റെ അനുഭവത്തിലൂടെ കണ്ടെത്താവുന്നതാണ്. അനുസരിക്കുന്നവനു കിട്ടുന്ന അനുഭവവും ധിക്കരിക്കുന്നവനുകിട്ടുന്നതും പഠിച്ചാൽ നിയമങ്ങൾ അനുസരിക്കുന്നത് വ്യക്തികൾക്കും സമുഹത്തിനും സമാധാനവും ആശ്വാസവും സുഖജീവിതവും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നറിയാനാവും. വാഹനമോടിക്കുന്ന ഒരാൾ നിയമം ലംഘിച്ചാൽ അപകടമുണ്ടാവുന്നു. അനേകർ ചിലപ്പോൾ തീരാ ദു:ഖത്തിലേക്കു വീഴാൻ കാരണമാകും. സമുഹത്തിൻ്റെ സ്വസ്ഥത കെടുത്താൻ ഒരാൾക്കു കഴിയും.തെറ്റു ചെയ്യൂന്നവൻ്റെ അധികാര വലുപ്പം അനുസരിച്ച് തിന്മയുടെ ആഘാതം കൂടുന്നതാണ്. ഓരോ രാജ്യങ്ങളിലും ഭരണകർത്താക്കൾ രാജാവാകാം, ഏകാധിപതി ആവാം ജനാധിപത്യ വ്യവസ്ഥിതിയിൽ തെരഞ്ഞെടുക്കപ്പെടുന്നവരാവാം. ആരായാലും വ്യക്തിയുടെ, വ്യക്തികളുടെ സ്വഭാവത്തിനനുസരിച്ചാണ് ഭരിക്കപ്പെടുന്നവരുടെ ,പ്രജകളുടെ, ജനങ്ങളുടെ ജീവിത സൗഖ്യമോ? ദു:ഖമോ? ആവുന്ന തിൻ്റെ കാരണം. ഏട്ടിലെ പശു പുല്ലു തിന്നുകയില്ല എന്ന രീതിയിൽ നിയ പാലകരും അവരെ നിയന്ത്രിക്കുന്ന ഭരണാധികാരികളും എഴുതപ്പെട്ട നിയമപ്രകാരം ജനങ്ങളുടെ അവകാശങ്ങളെ നിക്ഷേധിക്കുമ്പഴാണ് സമരങ്ങൾ ആരംഭിക്കുന്നത് തുടർന്ന് നിയമനിഷേധങ്ങളും അക്രമങ്ങളിലേക്കും പോവുന്നു. ഭരണത്തിലേറുന്നവർ നന്മ നിറഞ്ഞ വ്യക്തികളാണങ്കിൽ തിന്മയുമായി ഒത്തുതീർപ്പിനു നിൽക്കാതെ സമുഹത്തിനു നിരക്കാത്തതു ചെയ്യുന്നവരെ ശിക്ഷിക്കാൻ കരുത്തു കാണിക്കണം. ലോകത്തുള്ള രാജ്യങ്ങളിലെല്ലാം നിയമനിഷേധികളെ ശിക്ഷിക്കുന്നു. ശിക്ഷ പല രീതിയിലാണന്നു മാത്രം. ഒരേ തെറ്റിന് ആരാജ്യത്തെ നിയമപ്രകാരം നടപ്പാക്കുന്നു. കക്കുന്നവൻ്റെ കൈവെട്ടുക, കൊലപാതകിയെ തൂക്കിലേറ്റുക ആയുസ്സു മുഴുവൻ ജയിലിലടക്കുക അങ്ങിനെ പോവുന്നു. പക്ഷേ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ അപരാധിയാണന്നു തെളിഞ്ഞാലും ശിക്ഷിക്കപ്പെടണമെങ്കിൽ കാലങ്ങൾ പിടിക്കുന്നു. അതു കൊണ്ടു തന്നെ എത്രയും വേഗം നീതി നടപ്പാക്കി കൊടുക്കാൻ കഴിയാത്ത സ്ഥിതി മാറിയാലേ നിയമാനുസൃതം ജീവിക്കുന്നവർക്കു് സുരക്ഷിതത്വവും സമാധാനവും ലഭ്യമാവുകയുള്ളു. മാതാപിതാക്കളെ ബഹുമാനിക്കുക. ആദരവും പരിരക്ഷയും നൽകന്നവർക്കേ ആ കല്പനയുടെ സുഖം കിട്ടൂ. തന്നെ പോലെ തന്നെ അയൽക്കാരനെ സ്നേഹിക്കുക അതു് ചെയ്യുന്നവനേ അതിൻ്റെ സുഖം അറിയാനാവൂ കള്ള സാക്ഷി പറയരുത് എങ്കിലേ ഈ കല്ല ന അനുസരിക്കുന്നവനേ അതി
ൻ്റെ ആത്മസംതൃപ്തി ആസ്വദിക്കാനാകൂ. കൊല്ലരുത് ഇതനുസരിക്കുമ്പഴേ അതിൻ്റെ സുഖമറിയുകയുള്ളു. ദൈവകല്പനകളും ലോകരാജ്യ നിയമങ്ങളും പാലിക്കുമ്പഴാണ് സുഖജീവിതം കരഗതമാക്കുന്നത്.അപ്പോൾ “അരുതുകൾ ” ചെയ്യാതിരിക്കുക. കള്ളം ചെയ്ത് ഈ ലോകത്തു പിടിക്കപ്പെടാതിരുന്നാലും വ്യക്തിപര ജീവിതത്തിൽ സുഖം അകലെയായിരിക്കും. തെറ്റു ചെയ്യുന്നത് ഒറ്റക്കാണങ്കിലും അവൻ്റെ മനസ്സാക്ഷി അറിയുന്നു. ദൈവമറിയുന്നു. ചിന്തയിലിട്ടുരുട്ടിയാൽ തിരുത്താനാവാത്തവരാണ് വീണ്ടും വീണ്ടും പാപം ചെയ്യുക. നിയമനിഷേധം അപരൻ്റെ ജീവിതയാത്രക്ക് തടസ്സമാവാതിരിക്കുക. ദൈവനീതിയിലും ലോക നീതിയിലും അനുസരണം അനുഗ്രഹമായി ഭവിക്കുന്നു. എന്നോട് തെറ്റു ചെയ്യുന്നവരോട് ക്ഷമിക്കുമ്പഴാണ് ദൈവം ക്ഷമിക്കുക ഒപ്പം ദൈവാനുഗ്രഹം ലഭ്യമാവുകയും ചെയ്യും.സർവരും നിയമങ്ങൾ അനുസരിക്കട്ടെ! ദൈവകല്പനകൾ പാലിക്കട്ടെ!നിയമ നിക്ഷേധികൾ മാനസ്സാന്തരപ്പെടട്ടെ !നന്മ നിറഞ്ഞവർ അധികാരത്തിലെത്തട്ടെ.! പ്രാർത്ഥിക്കുന്നു.

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy