ആരാൻ്റെ കുറ്റം

എ.എം.തോമസ് ആര്യമണ്ണിൽ

ഒരുവൻ്റെ ജീവിതം സുഖാവസ്ഥയിലാണോ? ദു:ഖാവസ്ഥയിലാണോ? എന്ന് തീരുമാനിക്കുന്നത് അവനവൻ തന്നെയാണ്. വാക്കു ,പ്രവർത്തി യിലൂടെ ഉണ്ടാവുന്ന സംഭവങ്ങളിൽ നിന്നാണ് അനുഭവമുണ്ടാവുക. ആരൊക്കെ സഹായിച്ചാലും ,ഉപദ്രവിച്ചാലും അനുഭവിക്കുന്നത് വ്യക്തിയാണ്, വ്യക്തികളുമാവാം. ചുരുക്കി പറഞ്ഞാൽ ഒരുവൻ്റെ നന്മയ്ക്കും തിന്മയ്ക്കും ഉത്തരവാദി അവനവൻ തന്നെയാകന്നു .കാരണക്കാരേതേടിയതുകൊണ്ടു് ദു:ഖത്തിനാശ്വാസം വരാം. അവൻ കാരണമാണ് എൻ്റെ ഇന്നത്തെ അവസ്ഥ വന്നിരിക്കുന്നതെന്നു പറയുന്നതിൽ സുഖാവസ്ഥക്കു താങ്ങായി നിന്നവരെ സ്മരിക്കുന്നതു് കുറവാണ് . എന്നാൽ അവൻ ചതിച്ചേ, അവൻ പറ്റിച്ചേ, അവൾ വഞ്ചിേച്ചേ, ആരാൻ കാരണമാണ് ഞാൻ തകർന്നതു എന്നു പറയുന്നവർ ഏറെയാണ്.ഒരുവൻ്റെ ക്ഷീണാവസ്ഥയ്ക്കു കാരണം അപരൻ്റെ ചുമലിൽ വയ്ക്കാനുള്ള വ്യഗ്രതയും, എൻ്റെ തെറ്റ് മറുള്ളവരിൽ ചാരാനുള്ള ശ്രമവും സാധാരണമാണ്. മറിച്ച് ഉയർച്ചയിലേക്കും വളർച്ചയിലേക്കും നയിച്ചവരെ ഓർമിക്കുന്നവരും, അവരെ സഹായിക്കുന്നവരും കുറവാണ്. നല്ലെതെല്ലാം എൻ്റെ മിടുക്കും ചീത്ത ആയതെല്ലാം ആരാൻ കാരണവും എന്ന സംഭാഷണവും പ്രവർത്തിയുമാണ് പല പരാജയങ്ങൾക്കും തുടക്കമാവുക. സുഖദു:ഖങ്ങളെ സമചിത്തതയോടേ നേരിടുക എന്നതാണു് കരണീയിയം.എന്നാൽ ഇന്നത്തെ നേതാക്കളും, അധികാരികൾപോലും ആരാൻ്റെ വാക്കിൽ, നോക്കിൽ, പ്രവർത്തിയിൽ കുടുങ്ങി വികാരം നിയന്ത്രിക്കാനാവാതെ ആനന്ദത്തിലേക്കും, ആക്രോശത്തിലേക്കും വീഴുന്നവരായിരിക്കുന്നു . തൻ്റെ സ്ഥാനവും, ദൗത്യവും, ലക്ഷ്യവും, തൻ്റെ തനിമയും, വിശ്വാസങ്ങളും, ഒരു നോട്ടം കൊണ്ടോ വാക്കു കൊണ്ടോ ഒരുവൻ, ഒരുവൾ, വിചാരിച്ചാൽ തകർത്തെറിയപ്പെടുന്നത് ഇന്നേറെ യാണ് .കാമ, മോഹ, ക്രോധവികാരങ്ങളെ നിയർ തിക്കാനുള്ള അറിയും പരിശീലനവും നേടാനുള്ള ത്വര ഇല്ലാതെ പോയി .നമ്മുടെ വിദ്യ,  അഭ്യാസങ്ങളിൽ, ‘ പേരിൻ്റെ കൂടെ ഇംഗ്ലീഷ് അക്ഷരങ്ങളെഴുതി മഹത്വം തെളിയിക്കാനല്ലാതെ മനുഷ്യ മഹത്വത്തിൻ്റെ അറിവോ താൻ ചെയ്യൂന്നതൊഴിലിൻ്റെ മഹത്വമോ മനസ്സിലാക്കുന്ന, മനുഷ്യ ജീവിത വിജയത്തിൻ്റെ ആധാരശിലകളായ കരുണയും, സേനഹവും, ക്ഷമയും, നീതിയും ധർമ്മവും, സത്യവും, എളിമയും ഒക്കെ പഠിക്കാനും പരിശീലിക്കാനുമുള്ള കലാശാലകളിൽ നിന്നു് അക്ഷരങ്ങൾ നേടിയില്ല.പണവും പദവിയും ആർജിക്കാനുള്ള അഭ്യാസം പഠിച്ചുപക്ഷേ അവകൾ നിലനിർത്താനും, ആസ്വദിക്കാ നും കഴിയാതെ അശാന്തിയിലുo, അസ്വസ്ഥതയിലും ജീവിക്കുന്നവർ ഇന്നത്തെ സമുഹനേതൃത്വനിരയിലും ഭരണകൂടങ്ങളിലും ഉണ്ടു്. അവരുടെയൊക്കെ ജീവിതം നഷ്ടസുഖത്തിലെത്തിയതിൽ പാപത്തിൻ്റെ ശമ്പളമായി കരുതുകയേ വഴിയുള്ളു. എന്നു പറഞ്ഞാൽ ഓരോ മനുഷ്യനും ഒരു അവതാരലക്ഷ്യമുണ്ടു് ലോക രക്ഷകനായി അവതരിച്ച യേശുക്രിസ്തുവിനെ ഒറ്റിക്കൊടുക്കാൻ നിയോഗിക്കപ്പെട്ടവനായിരുന്നു യൂദാസ്‌. പക്ഷേ മനുഷ്യരുടെ പാപങ്ങൾ ഏറ്റെടുത്തു മോചന ദ്രവ്യമായി മാറിയ ദൈവപുത്രന് യൂദാസിൻ്റെ പാപംക്ഷമിക്കാൻ യൂദാസു് അവസരം നല്കിയില്ല. തെറ്റുതിരുത്താവുന്നതാണ് അതിനു മനസ്സു വരാത്തവർക്കാണ് ഗതിയില്ലാതലയേണ്ടി വരുക. അവനവൻ്റെ സുഖദു:ഖ കാരണങ്ങളിൽ നമ്മുടെ പങ്കെന്താണന്നറിയുന്നവൻ നാം മാത്രമാണ്. വ്യക്തിയ ധിഷ്ഠിതമാണ് വികാരവിചാര ചിന്തകൾ.ഓരോ വ്യക്തിയും തമ്പുരാൻ്റെ മുമ്പിൽ മനസ്സു വച്ചു നന്മതിന്മകളെ വിലയിരുത്തി തിരുത്തിയാൽ ദു:ഖ സ്ഥിതിയിൽ നിന്നു ഉയരാം പശ്ചാത്താപത്തിൽ നിന്നാണു് മനുഷ്യൻ ദൈവപുത്ര സ്ഥാനത്തേക്ക് എത്തുക. എതിരാളികളെ നേരിടുന്ന രീതിയിലാണ് ദൈവികത ഉണ്ടാവേണ്ടത്.പണവും പദവിയു ഒപ്പം വരുന്ന അഹങ്കാരത്തെ തിരിച്ചറിയുകയും എളിമയിലേക്കും, തെളിമയിലേക്കും,വരാൻ, കഴിയണമെങ്കിൽ ദൈവാനുഗ്രഹം വേണം. പാപം ചെയ്യും മുമ്പേ അത് പാപമാണന്നറിയുകയും രക്ഷപെടുകയും ചെയ്യുന്നവനാണ്  പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവൻ .മുമ്പിലെ കല്ല് കാണുകയും അതിൽ കാല് തട്ടാതെ മാറിപോകാൻ  ശുദ്ധമനസ്സുകൾക്ക് ദൈവം അവസരമൊരുക്കുന്നു. സുഖദു:ഖങ്ങളേ ഭാരത പൗരാണിക യോഗീശ്വരൻമാർ തപസ്സിലൂടെ ശക്തിയാർജിച്ചാണ് നേരിട്ടത്. നമുടെ രാഷ്ട്രപിതാവ്വ് ഗാന്ധിജി തൻ്റെ പല്ല് ചവിട്ടിപ്പൊഴിച്ച പട്ടാളക്കാരനോടു് താങ്കളുടെ കാല് വേദനിച്ചോ എന്നു ചോദിച്ചാണ് എതിരിട്ടതു് .അനുഭവങ്ങളിൽ നിന്നു പാഠം പഠിക്കാൻ ദൈവം മനുഷ്യന് കഴിവു നല്കിയിട്ടുണ്ടു്. സ്വർഗ്ഗനരകങ്ങൾക്കുത്തരവാദി അവനവൻ തന്നെയായതു കൊണ്ടു് “അവ നവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് ഭവിക്കട്ടെ “..

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy