അനുദിനചിന്തകൾ

എ.എം.തോമസ് ആര്യമണ്ണിൽ

കിട്ടുന്നിടം വരെ മനുഷ്യൻ അക്ഷീണ പരിശ്രമം ചെയ്യുന്നു. അവൻ്റെ ആഗ്രഹം സാധിച്ചു കഴിഞ്ഞാൽ അത്ര വരെ ചിന്തിച്ചതും ,പറഞ്ഞതും, പ്രവർത്തിച്ചതും, നേടാൻ സ്വീകരിച വഴിയും ക്രമേണ വിസ്മൃതിയിലാവുകയാണ് അല്ലങ്കിൽ അങ്ങിനെ അഭിനയിക്കുകയാണ് ഏറെ പേരും. കാര്യം കണ്ടു കഴിഞ്ഞാൽ സുഖ പര്യവസാനിച്ചാൽ അതുവരെ അനുഭവിച്ച ക്ലേശങ്ങളും വാഗ്ദാനങ്ങളും സഹായിച്ചവരേയും ഓർക്കുന്നതാണ്സുഖം നീണ്ടു നില്ക്കാൻ സഹായകം. ഒരിക്കൽ യേശു തെരുവിലൂടെ ശിഷ്യരും ജനങ്ങളുമൊപ്പം നടന്നു പോകുമ്പോൾ “യേശുവേ ഞങ്ങളിൽ കനിയണമേ ” പത്തു കുഷ്ട രോഗികളുടെ വിലാപമായിരുന്നതു്. യേശു അവരുടെ അടുക്കലെത്തി അവരോടു പറഞ്ഞു ” പോയി നിങ്ങളെത്തന്നെ പുരോഹിതർക്ക് കാണിച്ചു കൊടുക്കുക ” അക്കാലത്ത് രോഗമുക്തി അംഗീകരിക്കണ്ടത് പുരോഹിതൻമാരുടെ ചുമതലയായിരുന്നു.അവർ പോകുംവഴി രോഗം സുഖപ്പെട്ടു അവരിൽ ഒരുവൻ അപ്പോൾത്തന്നെ താൻ രോഗമുക്തനായതറിഞ്ഞു് ഉച്ചത്തിൽ ദൈവത്തെ സ്തുതിച്ചു കൊണ്ട് തിരിച്ചു വന്ന് യേശുവിൻ്റെ കാൽക്കൽ സാഷ്ടാഗ പ്രണമിച്ച് നന്ദി പറഞ്ഞു. ” പത്തുപേരല്ലേ സുഖപ്പെട്ടത് ബാക്കി ഒൻപതു പേരെ വിടെ? ഈ വിജാതിയനല്ലാതെ മറ്റാർക്കും തിരിച്ചു വന്നു് ദൈവത്തെ മഹത്വപ്പെടുത്തണമെന്ന് തോന്നിയില്ലേ?” (യേശുവിൻ്റെ ചോദ്യങ്ങൾക്കാരും മറുപടി നല്കിയതായി സുവിശേഷത്തിലില്ല ) അനന്തരം യേശു അവനോടു പറഞ്ഞു “എഴുന്നേറ്റു പൊയ്ക്കൊൾക നിൻ്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” ഇതിവിടെ കുറിക്കാൻ കാരണം ഇന്നും വിലപിച്ച് കരഞ് പ്രാർത്ഥിച്ച് പ്രാർത്ഥനാ സഹായം തേടി സുഖമാക്കപ്പെടുന്നവരേറയാണ്. എത്ര പേർ തിരിച്ചു വരുന്നു? നന്ദി പറയുന്നു നേടുന്നിടം വരെയേശുവേ സ്തുതി കാര്യം കഴിഞ്ഞാൽ കീ ശയേ സ്തുതികാരണം കീശ ചോരാതിരിക്കണം അതു നിറച്ചു കൊടുത്തവനെ വിസ്മരിക്കന്നു. ആ ഒമ്പതുപേരുടെ കാര്യം എന്തായന്നു് സുവിശേഷത്തിലില്ല. ദൈവശാസ്ത്രജ്ഞർ പറയുന്നതു് സുഖാവസ്ഥ അനുഭവിക്കാതെ അവരുടെ മരണം വരെ അവിശ്വാസികളായി അല ഞ്ഞെന്നാണു്.. ഒരുദൈവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവൻ്റെ ഏതു പ്രശനങ്ങൾക്കും പരിഹാരം നൽകുന്നത് ദൈവമാണ് അതിനായി അതിനായി പ്രാർത്ഥിക്കുകയും, പ്രാർത്ഥനാ സഹായം തേടുകയും ,മതാചാരനുഷ്ടാനങ്ങളും, നേർച്ച കാഴ്ചകളും പൂ ജാദി കർമങ്ങളും ഒക്കെ അനുഷ്ടിക്കാറുണ്ടു്.സർവമത ജാതികളിലും ദൈവ പ്രസാദത്തിനായി മാർഗങ്ങൾ ഉണ്ടു് .മറ്റൊരു കൂട്ടർ കാര്യസാധ്യത്തിനായി സാത്താനെ പ്രസാദിപ്പിച്ച് കർമങ്ങൾ ചെയ്യുന്നു .ചാത്തൻ സേവക്കാരും ആഗ്രഹപൂർ ത്തിക്കായി പണിപ്പെടുന്നു.മന്ത്രവാദവും നരബലിയുമൊക്കെ പ്രശ്ന പരിഹാരത്തിനായി തേടുന്നമനുഷ്യർ നമുക്കു ചുറ്റിലും കാണാം.
മാർഗമേതായാലും ലക്ഷ്യം നന്നായാൽ മതി എന്നു ചിന്തിച്ചു പ്രവർത്തിക്കുന്നവർ ഈശ്വരവിശ്വാസികളല്ല .ആരെ പിടിച്ചും എന്തു ചെയ്തും അനുചിത മാർഗത്തിലൂടെ നേടുന്നവകൾ എന്താഗ്രഹിച്ചു നടത്തിയോ ആ ലക്ഷ്യം ആസ്വദിക്കാനാവാതെ ഒടുങ്ങുന്നതു കണ്ടിട്ടും ആ വഴി സ്വീകരിച്ചു തുടരുകയാണ് പലരും .ദൈവം നല്കിയതിനെ മനുഷ്യൻ വെടക്കാക്കിയതാണ് ഇക്കാലത്തെ ദുരന്തങ്ങൾക്കു കാരണം ശുദ്ധവായുവും, ശുദ്ധജലവും ,ശുദ്ധമണ്ണും, ശുദ്ധഹൃദയവും ,ശുദ്ധമനസ്സും ഒക്കെ നമുക്കുണ്ടായിരൂന്നു .പക്ഷേ വന്നവഴി നേടിയതിനു പിന്നിലെ ചതികൾ ഗോപ്യമായി ചെയ്ത സൂത്രപണികൾ, കുബുദ്ധിയോഗങ്ങൾ, അങ്ങിനെഅങ്ങിനെ പിശാചിനു തീറെഴുതിക്കൊടുത്ത മനസ്സുമായി “കിട്ടുന്നിടത്തോളം പോരട്ടെ ” എന്ന മനോഭാവം വ്യക്തികളെ നിത്യ നാശത്തിലേക്കേനയിക്കുകയുള്ളു.മാർ ഗവും ലക്ഷ്യവും ശരിയായിരിക്കണം .സാധാരണ ജീവിതത്തിലെ അസാധാരണ പ്രശ്നങ്ങളിൽ നിന്ന് ഒറ്റക്കുകരകയറാൻ പറ്റാത്തപ്പഴാണ് പരസഹായം സ്വീകരിക്കുക ദൈവം മനുഷ്യരിലൂടെയാണ് പ്രവർ ത്തിക്കുക നമുക്കു ലഭിച്ച അനുഗ്രഹം, സഹായം,തിരിച്ചുനല്കാൻ പലപ്പഴും കഴിഞ്ഞെന്നു വരില്ല പക്ഷേ നമ്മെപ്പോലെ വിഷമവൃത്തത്തിൽപ്പെട്ടവന്നെ സഹായിക്കാൻ നമുക്ക് മനസ്സുണ്ടാവണം അതാണു ദൈവീകത പത്തു കുഷ്ടരോഗികളിൽ ഒരുവനെ പോലെ നമുക്ക് ദൈവത്തെ സ്തുതിച്ചു നന്ദി പറയാം വാങ്ങിയത്, കിട്ടിയത് അഭയത്തിനണയുന്നവരുമായി പങ്കുവയ്ക്കാം .ഓരോരോ പ്രശനങ്ങൾക്കും ,ദുരിതങ്ങൾക്കും, രോഗങ്ങൾക്കും, സാമ്പത്തീക ബാദ്ധ്യതകൾക്കും പരിഹാരമുണ്ടാകട്ടെ സുഖജീവിതത്തിലാവുമ്പോൾ രക്ഷിച്ചവരെ ഓർക്കാം ദൈവഛായ നാം സഹചാരികളുടെ മുഖത്തു ദർശിക്കാം സുഖദു:ഖ സമ്മി ശ്രമായ ജീവിതത്തിൽ നിരന്തരം മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രാർത്ഥിക്കാം., പ്രവർത്തിക്കാം

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy