പരിശുദ്ധ മറിയമേ
കാൽവരിസൂനമേ
ത്യാഗത്തിൻ റാണി
മക്കൾക്ക് തായേ.
മാലാഖാ വന്നാ –
വാർത്ത പറഞ്ഞപ്പോൾ
ആമോദാൽ ചൊല്ലി
ഇതാ ഞാൻ നിൻ ദാസി.
സ്നേഹം വിളമ്പി
നന്മനിറഞ്ഞവൾ
സഹനത്തിൻ വഴിയേ
തൻ സൂനുവോടൊത്ത്.
ത്യാഗത്തിൻ റാണി
സ്വർഗ്ഗീയ കാന്തിയായ്.
ജപമാല മണികളിൽ
ഞങ്ങളിൽ വാഴുന്നു.
കാലിത്തൊഴുത്തിൽ തൻ –
ഓമൽക്കുമാരനെ
പുൽക്കച്ചയിൽ ചേർത്തു
മാറോടണച്ചു.
കാൽവരിക്കുന്നിലാ –
കുരിശിൻ ചുവട്ടിൽ
രക്തത്തിലല്ലേ
ചേർത്തു പിടിച്ചത്.
ശിമയോൻ പ്രവാചകൻ
ചൊല്ലിയ വാക്കുകൾ
അമ്മേ നിൻ ഹൃത്തിലെ
വാളല്ലേ തിരുരക്തം.
ക്രൂശിൻ ചുവട്ടിൽ
ലോകത്തിനമ്മയായ്
താതനോടൊപ്പം
നീ സ്വർഗ്ഗത്തിൽ വാഴുന്നു.
അമ്മേ നമിക്കുന്നു
മക്കൾ നമിക്കുന്നു
സ്വർഗ്ഗത്തിലേക്കുള്ള
പാത നീ കാട്ടണെ……